ഇനി സ്വകാര്യ ചാറ്റുകള്‍ മറയ്ക്കാം; വെബ് വേര്‍ഷനിലും ചാറ്റ്‌ലോക്ക് ഫീച്ചര്‍

ഉപഭോക്താക്കളുടെ സൗകര്യാര്‍ഥം പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച് വരികയാണ് വാട്‌സ്ആപ്പ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: ഉപഭോക്താക്കളുടെ സൗകര്യാര്‍ഥം പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച് വരികയാണ് വാട്‌സ്ആപ്പ്. ഇക്കൂട്ടത്തില്‍ വാട്‌സ്ആപ്പ് വെബ് വേര്‍ഷന്‍ ഉപയോഗിക്കുന്നവര്‍ക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോം.

മൊബൈല്‍ വേര്‍ഷനില്‍ ലഭ്യമായ ചാറ്റ് ലോക്ക് ഫീച്ചര്‍ വാട്‌സ്ആപ്പ് വെബ് വേര്‍ഷനിലേക്കും നീട്ടാനുള്ള ശ്രമമാണ് നടക്കുന്നത്. പുതിയ അപ്‌ഡേറ്റായി ഇത് അവതരിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി ചാറ്റ് ലോക്ക് ഐക്കണ്‍ വെബ് വേര്‍ഷനില്‍ ക്രമീകരിക്കും. ആപ്പിന്റെ സൈഡ് ബാറില്‍ കാണാവുന്ന വിധം 'പാഡ്‌ലോക്ക്' ഐക്കണ്‍ ആണ് ക്രമീകരിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ ഫീച്ചര്‍ വാട്‌സ്ആപ്പ് കൊണ്ടുവന്നത്. മറ്റുള്ളവര്‍ കാണുന്നത് ഒഴിവാക്കാന്‍ ലോക്ക്ഡ് ഫോള്‍ഡറില്‍ സ്വകാര്യ ചാറ്റുകള്‍ സൂക്ഷിക്കാന്‍ കഴിയുന്ന ഫീച്ചറാണിത്. മൊബൈല്‍ വേര്‍ഷനില്‍ ചാറ്റുകള്‍ക്ക് അധിക സുരക്ഷ നല്‍കാന്‍ അവതരിപ്പിച്ച പാസ്‌കീ സംവിധാനവും വെബ് വേര്‍ഷനിലേക്ക് കൊണ്ടുവരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പ്രതീകാത്മക ചിത്രം
സ്വര്‍ണവില വീണ്ടും കൂടി, 46,500ന് മുകളില്‍; രണ്ടാഴ്ചയ്ക്കിടെ വര്‍ധിച്ചത് 600 രൂപ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com