

സേവിങ്‌സ്- കറന്റ് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് നില നിര്‍ത്താന്‍ സാധിക്കാത്ത അക്കൗണ്ട് ഉടമകളില്‍ നിന്ന് 2026 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 7086 കോടി രൂപയാണ് ബാങ്കുകള്‍ പിഴത്തുകയായി ഈടാക്കിയത്. റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ പ്രകാരം ഇതില്‍ ഏറ്റവും കൂടുതല്‍ പിഴ ഈടാക്കിയിരിക്കുന്നത് സ്വകാര്യ ബാങ്കുകളാണ്. മൊത്തം 4,948.71 കോടി രൂപയാണ് ഇത്തരത്തില്‍ ഈടാക്കിയത്.
പിഴ ഒഴിവാക്കാന്‍ ചെയ്യേണ്ടതെന്ത്?
ബാങ്ക് അക്കൗണ്ടിലെ മിനിമം ബാലന്‍സ് നിബന്ധന എത്രയാണെന്ന് ഉടന്‍ തന്നെ പരിശോധിക്കുക. നെറ്റ് ബാങ്കിങ്ങില്‍ ലോഗിന്‍ ചെയ്ത് 'Account Details' അല്ലെങ്കില്‍ 'Terms and Charges' വിഭാഗം നോക്കിയാല്‍ ഇത് മനസ്സിലാക്കാന്‍ സാധിക്കും.
സ്ഥിരമായി മിനിമം ബാലന്‍സ് സൂക്ഷിക്കാന്‍ കഴിയില്ലെങ്കില്‍, എസ്ബിഐയിലോ, മറ്റ് പൊതുമേഖലാ ബാങ്കുകളിലോ, ആര്‍ബിഐയുടെ അംഗീകാരമുള്ള സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളിലോ ഒരു സീറോ ബാലന്‍സ് സേവിങ്‌സ് അക്കൗണ്ട് ആരംഭിക്കുക.
കഴിഞ്ഞ മാസങ്ങളിലെ സ്റ്റേറ്റ്മെന്റ് പരിശോധിക്കുക. കഴിഞ്ഞ ആറു മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ് എടുത്ത് 'Non-maintenance charge' അല്ലെങ്കില്‍ 'MAB penalty' എന്ന പേരില്‍ അക്കൗണ്ടില്‍ നിന്ന് പണം ഈടാക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കുക.
ആര്‍ബിഐ അംഗീകൃത ബാങ്കുകളില്‍ BSBD (Basic Savings Bank Deposit) അക്കൗണ്ട് ആരംഭിക്കുന്നതിലൂടെ മിനിമം ബാലന്‍സ് ഇല്ലാതെ തന്നെ അക്കൗണ്ട് കൈകാര്യം ചെയ്യാന്‍ നിയമപരമായി സാധിക്കും. ഈ അക്കൗണ്ടിന് ബാങ്കുകള്‍ ഒരിക്കലും പിഴ ഈടാക്കില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates