പ്രതിമാസം ഏഴായിരം രൂപ നിക്ഷേപിച്ച് ലക്ഷങ്ങള്‍ സമ്പാദിക്കാം; അറിയാം ആര്‍ഡി പ്ലസ് നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ് സ്ട്രാറ്റജി

ജനങ്ങളുടെ സമ്പാദ്യശീലം വളര്‍ത്തുന്നതിനായി കേന്ദ്രസര്‍ക്കാര്‍ നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്
post office scheme
post office schemeപ്രതീകാത്മക ചിത്രം
Edited By:
Updated on
1 min read

ജനങ്ങളുടെ സമ്പാദ്യശീലം വളര്‍ത്തുന്നതിനായി കേന്ദ്രസര്‍ക്കാര്‍ നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഇത്തരം പദ്ധതികളില്‍ ഒന്നാണ് കേന്ദ്രസര്‍ക്കാര്‍ പോസ്റ്റ് ഓഫീസ് വഴി നടപ്പാക്കിയ ആര്‍ഡി സ്‌കീം. ഒറ്റയടിക്ക് വലിയൊരു തുക എടുക്കാന്‍ ഇല്ലാത്തവര്‍ക്ക് നല്ലൊരു പദ്ധതിയാണ്. പ്രതിമാസം നിശ്ചിത തുക മാറ്റിവെച്ച് ഭാവിയില്‍ വലിയൊരു കോര്‍പ്പസ് സൃഷ്ടിക്കാന്‍ ഇതുവഴി സാധിക്കും.

ഏതൊരു സാധാരണക്കാരനും നിക്ഷേപിക്കാവുന്ന സ്‌കീമായത് കൊണ്ട് ഏറെ ആകര്‍ഷണീയമായ ഒരു പദ്ധതിയായാണ് ഇതിനെ വിലയിരുത്തുന്നത്. ഇതില്‍ പരമാവധി നിക്ഷേപത്തിന് പരിധിയില്ല. റെക്കറിങ് ഡെപ്പോസിറ്റ് സ്‌കീം അഥവാ ആര്‍ഡി നിക്ഷേത്തിന്റെ കാലാവധി 5 വര്‍ഷമാണ്. അത് 10 വര്‍ഷമായി നീട്ടാനും സാധിക്കും. നിലവിലെ കണക്ക് പ്രകാരം നിക്ഷേപത്തിന്റെ പലിശ നിരക്ക് 6.7 ശതമാനമാണ്. ഇത് എല്ലാ നിക്ഷേപകര്‍ക്കും ഒരുപോലെ ബാധകമാണ്.

വെറും 100 രൂപ മുതല്‍ നിക്ഷേപം ആരംഭിക്കാവുന്ന സ്‌കീമാണിത്. സാമ്പത്തിക ശേഷിക്ക് അനുസരിച്ച് എത്ര രൂപ വരെയും നിക്ഷേപിക്കാം. എല്ലാ മാസവും ഒരു നിശ്ചിത തുക നിക്ഷേപിക്കാം. ഒപ്പം ആകര്‍ഷകമായ പലിശയും ചേരുമ്പോള്‍ പണം എളുപ്പത്തില്‍ വളരും. അക്കൗണ്ട് തുറന്നതിനു ശേഷം ചില കാരണത്താല്‍ ആ അക്കൗണ്ട് ക്ലോസ് ചെയ്യണമെങ്കില്‍ അതിനും സാധിക്കും. അതായത് ഈ സ്‌കീമില്‍ പ്രീമെച്വര്‍ ക്ലോഷര്‍ സൗകര്യം നല്‍കിയിട്ടുണ്ട്. ഇനി അപ്രതീക്ഷിത സാമ്പത്തിക പ്രതിസന്ധികള്‍ വരുമ്പോള്‍ നിക്ഷേപത്തില്‍ നിന്നും ലോണ്‍ സൗകര്യവും ലഭിക്കും. എന്നാല്‍ അക്കൗണ്ട് ആരംഭിച്ച് ഒരു വര്‍ഷത്തിന് ശേഷം നിക്ഷേപ തുകയുടെ 50 ശതമാനം വരെ മാത്രമേ വായ്പയായി എടുക്കാന്‍ സാധിക്കൂ.

ഉദാഹരണമായി പ്രതിമാസം 7,000 രൂപ നിക്ഷേപിക്കുന്നുവെന്നു കരുതുക. 5 വര്‍ഷത്തിനുള്ളില്‍ നിക്ഷേപ തുക 4,20,000 രൂപ ആയിരിക്കും. 6.7 ശതമാനം വാര്‍ഷിക പലിശ കണക്കാക്കുമ്പോള്‍ വാര്‍ഷിക പലിശ 79,564 രൂപയാകും. അതായത് അഞ്ചു വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ കൈയില്‍ 4,99,564 രൂപ ലഭിക്കും. ഇതേ നിക്ഷേപം അഞ്ചു വര്‍ഷത്തേയ്ക്കു കൂടി നീട്ടുന്നുവെന്ന് കരുതുക. അങ്ങനെ വരുമ്പോള്‍ 10 വര്‍ഷത്തെ മൊത്തം നിക്ഷേപം 8,40,000 രൂപയാകും. 6.7 ശതമാനം വാര്‍ഷിക പലിശ പ്രകാരം 3,55,982 രൂപ അധികമായി ലഭിക്കും. അങ്ങനെ വരുമ്പോള്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ കൈയില്‍ 11,95,982 രൂപ ലഭിക്കും.

ഈ തുക നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റില്‍ ഇടുകയാണെങ്കില്‍ അഞ്ചു വര്‍ഷം കഴിയുമ്പോള്‍ തുക 17 ലക്ഷത്തിലധികമായി വളരും. ഇവിടെ പലിശയായി മാത്രം അഞ്ചുലക്ഷത്തിലധികം ലഭിക്കും. നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റില്‍ 7.7 ശതമാനമാണ് വാര്‍ഷിക പലിശ ലഭിക്കുക.

post office scheme
സ്വര്‍ണം പണയം വെയ്ക്കാന്‍ പോകുകയാണോ?, അഞ്ചുശതമാനം പോലും പലിശ ഇല്ല; അറിയാം കെഎസ്എഫ്ഇയുടെ കിടിലന്‍ പ്ലാന്‍
post office scheme
വീട്ടിലുള്ള പഴയ ഫോണുകള്‍ രഹസ്യ 'സ്വര്‍ണ ഖനി'യാകാം; എന്താണ് അര്‍ബന്‍ മൈനിങ്?
Summary

You can earn lakhs by investing Rs 7,000 per month; Know the RD Plus National Savings Certificate Strategy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com