

ന്യൂഡല്‍ഹി: ഇന്ത്യയിലെ ലക്ഷകണക്കിന് ജനങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നതായി ഫെയ്‌സ്ബുക്കിന്റെ കുറ്റസമ്മതം. ആഗോളതലത്തില്‍് കേംബ്രിഡ്ജ് അനലിറ്റിക്ക കോടിക്കണക്കിന് ജനങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന ഫെയ്‌സ്ബുക്കിന്റെ വെളിപ്പെടുത്തലിലാണ് ഇന്ത്യയെ സംബന്ധിച്ച കണക്കുകള്‍. ഇന്ത്യയിലെ 5.62 ലക്ഷം അക്കൗണ്ടുടമകളുടെ വിവരങ്ങള്‍ അന്യായമായി ചോര്‍ത്തിയതായാണ് ഫെയ്‌സ്ബുക്ക് സ്ഥിരീകരിച്ചിരിക്കുന്നത്.
ഇന്ത്യയില്‍ 20 കോടി ജനങ്ങളാണ് ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നത്. ഇതില്‍ ലക്ഷകണക്കിന് ജനങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തിയതായുളള ഫെയ്‌സ്ബുക്കിന്റെ കുറ്റസമ്മതം സുരക്ഷ ഏജന്‍സികള്‍ ഗൗരവത്തോടെയാണ് കാണുന്നത്. ആഗോളതലത്തില്‍ 8.7 കോടി ജനങ്ങളുടെ ഡേറ്റകള്‍ അന്യായമായി കൈമാറ്റം ചെയ്യപ്പെട്ടതായും ഫെയ്‌സ്ബുക്ക് വെളിപ്പെടുത്തുന്നു.
ഇന്ത്യയില്‍ 335 പേരെയാണ് ഇത് നേരിട്ടു ബാധിച്ചത്. ഫെയ്‌സ്ബുക്കില്‍ ഇന്‍സ്റ്റാള്‍ ചെയ്ത ആപ്പുവഴിയാണ് ഇവരുടെ വിവരങ്ങള്‍ ചോര്‍ന്നത്. അവശേഷിക്കുന്ന 5,62,120 അക്കൗണ്ടുടമകളെ ഡേറ്റ ചോര്‍ത്തല്‍ പരോക്ഷമായി ബാധിച്ചതായി ഫെയ്‌സ്ബുക്ക് വെളിപ്പെടുത്തുന്നു.
അമേരിക്കന്‍ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേംബ്രിഡ്ജ് അനലിറ്റിക്ക വ്യാപകമായ തോതില്‍ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണം പുറത്തുവന്നതോടെയാണ് ആഗോളതലത്തില്‍ ഫെയ്‌സ്ബുക്കിന്റെ സുരക്ഷ ചര്‍ച്ചാവിഷയമായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates