ആഭ്യന്തര, വിദേശ സര്‍വീസുകളില്‍ ടിക്കറ്റുകള്‍ക്ക് 40% കിഴിവുമായി എയര്‍ഏഷ്യ 

ഓഗസ്റ്റ് അഞ്ചാം തിയതിക്ക് മുമ്പായി ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഡിസ്‌കൗണ്ട് ലഭിക്കുക
ആഭ്യന്തര, വിദേശ സര്‍വീസുകളില്‍ ടിക്കറ്റുകള്‍ക്ക് 40% കിഴിവുമായി എയര്‍ഏഷ്യ 
Updated on
1 min read

ന്യൂഡല്‍ഹി: ആഭ്യന്തര, വിദേശ സര്‍വീസുകളില്‍ ടിക്കറ്റ് നിരക്കില്‍ വമ്പിച്ച ഡിസ്‌ക്കൗണ്ട് പ്രഖ്യാപിച്ച് എയര്‍ഏഷ്യ. ടിക്കറ്റ് നിരക്കില്‍ 40ശതമാനം വരെ കിഴിവാണ് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്. ഓഗസ്റ്റ് അഞ്ചാം തിയതിക്ക് മുമ്പായി ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഡിസ്‌കൗണ്ട് ലഭിക്കുക. ജൂലൈ 31നും നവംബര്‍ 30നും ഇടയിലെ യാത്രകള്‍ക്കാണ് ഈ ആനുകൂല്യം പ്രയോജനപ്പെടുത്താനാകുക. 

എയര്‍ഏഷ്യയുടെ ഓണ്‍ലൈന്‍ വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമാണ് ഡിസ്‌കൗണ്ട് ലഭിക്കുക.ഡെബിറ്റ് കാര്‍ഡോ ക്രെഡിറ്റ് കാര്‍ഡോ വഴി നടത്തുന്ന പെയ്‌മെന്റുകള്‍ക്ക് പ്രൊസസിങ് ഫീസ് ഈടാക്കുന്നതാണ്. ടിക്കറ്റ് റദ്ദാക്കിയാലും പ്രൊസസിങ് ഫീസ് തിരിച്ച് ലഭിക്കുന്നതല്ല. സീറ്റുകള്‍ പരിമിതമായതിനാല്‍ തന്നെ എല്ലാ ഫ്‌ളൈറ്റുകളിലും സീറ്റ് ലഭ്യത ഉണ്ടായിരിക്കണമെന്നില്ല. 

എയര്‍പോര്‍ട്ട് ടാക്‌സ് ഉള്‍പ്പെടെയുള്ള ഫീസാണ് യാത്രക്കാരില്‍ നിന്ന് ഈടാക്കുന്നത്. ഡിപാര്‍ച്ചര്‍ പോയിന്റില്‍ മാത്രം എയര്‍പോര്‍ട്ട് ടാക്‌സ് സ്വീകരിക്കുന്ന ചില എയര്‍പോര്‍ട്ടുകളില്‍ ടിക്കറ്റ് നിരക്കിനോടൊപ്പം എയര്‍പോര്‍ട്ട് ടാക്‌സ് ഉള്‍പ്പെടുത്തിയിട്ടുണ്ടാകില്ല. ഒരു വശത്തേക്കുള്ള യാത്രയുടെ നിരക്ക് മാത്രമാണ് ഈടാക്കുക. പെയ്‌മെന്റുകള്‍ നടത്തിയതിന് ശേഷം പണം തിരികെ ലഭിക്കുന്നതല്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com