

തിരുവനന്തപുരം: ഇ-കോമേഴ്സ് ഭീമൻ ആമസോണുമായി സഹകരിച്ച് ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ആമസോണ്‍ പ്രൈം മെമ്പര്‍ഷിപ് ലഭ്യമാക്കുന്നു. പോസ്റ്റ്പെയ്ഡ് മൊബൈൽ, ബ്രോഡ്ബാൻഡ്, എഫ്ടിടിഎച്ച് ഉപയോക്താക്കൾക്കാണ് ഈ സേവനം ലഭ്യമാകുക.
399 രൂപ മുതൽ പ്രതിമാസ നിശ്ചിത ചാർജുള്ള പോസ്റ്റ്പെയ്ഡ് പ്ലാനുകളിലുള്ള ഉപഭോക്താക്കൾക്കും, 745 രൂപ മുതലുള്ള പ്രതിമാസ നിശ്ചിത ചാർജുള്ള ബ്രോഡ്ബാൻഡ്, FTTH ഉപഭോക്താക്കും മെന്പർഷിപ് സ്വന്തമാക്കാനാകും. പന്ത്രണ്ട് മാസത്തേക്കാണ് അധിക നിരക്ക് ഈടാക്കാതെ 999 രൂപയുടെ ഈ സേവനം ലഭിക്കുക.
പോർട്ടൽ ഡോട്ട് ബിഎസ്എൻഎൽ ഡോട്ട് ഇൻ(portal.bsnl.in) എന്ന വെബ്സൈറ്റ് വഴി നിലവിലുള്ള ഉപഭോക്താക്കൾക്കും ഈ സേവനം പ്രയോജനപ്പെടുത്താം. ആമസോണ്‍ പ്രൈം അംഗത്വം ഉള്ളവർക്ക് ആമസോണ്‍ പ്രൈം വീഡിയോ സ്ട്രീമിംഗ്, പരസ്യരഹിത പ്രൈം മ്യൂസിക് സേവനങ്ങൾ എന്നീ സൗകര്യങ്ങളും പ്രയോജനപ്പെടുത്താനാകും. ഇതോടൊപ്പം അർഹതയുള്ള സാധനങ്ങൾക്ക് അതിവേഗ ഡെലിവറി സൗകര്യവും ലഭിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates