ഇമോജിപ്പട്ടികയിലിടം നേടാനൊരുങ്ങി അമ്പലവും ഓട്ടോറിക്ഷയും; മെസഞ്ചറിലും വാട്ട്‌സാപ്പിലും ഉടനെത്തും

വീട്ടിലെ വളര്‍ത്തുനായ, ശുക്രനക്ഷത്രം, മുട്ടുകുത്തി മാപ്പപേക്ഷിച്ച് നില്‍ക്കുന്ന മനുഷ്യന്‍ എന്നിവയാണ് ലിസ്റ്റിലെ മറ്റ് ചില ഇമോജികള്‍
ഇമോജിപ്പട്ടികയിലിടം നേടാനൊരുങ്ങി അമ്പലവും ഓട്ടോറിക്ഷയും; മെസഞ്ചറിലും വാട്ട്‌സാപ്പിലും ഉടനെത്തും
Updated on: 
1 min read

ഓട്ടോറിക്ഷയും അമ്പലവും ഇമോജിപ്പട്ടികയില്‍ കയറിക്കൂടാന്‍ പോകുന്നുവെന്നാണ് യൂണികോഡ് കണ്‍സോര്‍ഷ്യത്തിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട്. 61 പുതിയ ഇമോജികളും അതിന്റെ പലരൂപത്തിലുള്ളതുമായി 179 ഇമോജികളെയാണ് യൂണികോഡ് കണ്‍സോര്‍ഷ്യം ഇക്കുറി പരിഗണിക്കുന്നത്. 

വീട്ടിലെ വളര്‍ത്തുനായ, ശുക്രനക്ഷത്രം, മുട്ടുകുത്തി മാപ്പപേക്ഷിച്ച് നില്‍ക്കുന്ന മനുഷ്യന്‍ എന്നിവയാണ് ലിസ്റ്റിലെ മറ്റ് ചില ഇമോജികള്‍.സെപ്തംബറില്‍ ചേരുന്ന അടുത്ത യോഗത്തില്‍ ഇമോജികളെ അന്തിമമായി അംഗീകരിക്കാനാണ് കമ്പനിയുടെ പ്ലാന്‍. ലിസ്റ്റിന് അംഗീകാരമായാലുടന്‍ തന്നെ പരിഷ്‌കരിച്ച പതിപ്പുകളില്‍ ഇമോജികള്‍ ലഭ്യമാക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. 

 2020 ലേക്കുള്ള ഇമോജി പട്ടികയിലേക്ക് മൂര്‍ഖന്‍ പാമ്പി, പട്ടാല ഹെല്‍മറ്റ്, തൂവല്‍, ഡോഡോ പക്ഷി, സ്‌ക്രൂ ഡ്രൈവര്‍, ആശാരിയുടെ വാള്‍ തുടങ്ങിയ ഇമോജികളാണ് പരിഗണനാ ലിസ്റ്റിലുള്ളതെന്നും യൂണികോഡ് കണ്‍സോര്‍ഷ്യത്തിന്റെ ബ്ലോഗില്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER