

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയാണ് ഞെട്ടിപ്പിക്കുന്ന വിലയ്‌ലുള്ള ഓട്ടോറിക്ഷ വിപണിയിലിറക്കിയിരിക്കുന്നത്. ആദ്യ ഇലക്ട്രോണിക്ക് ഓട്ടോറിക്ഷ കൂടിയാണിത്. ഇആല്‍ഫ മിനി എന്ന പുതിയ ഇലക്ട്രിക് റിക്ഷയെ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര കഴിഞ്ഞദിവസമാണ് ഇന്ത്യന്‍വിപണിയില്‍ പുറത്തിറക്കിയത്. നഗരയാത്രകള്‍ക്ക് വേണ്ടി മഹീന്ദ്ര പ്രത്യേകം തയ്യാറാക്കിയതാണ് ഇആല്‍ഫ മിനി.
120 Ah ബാറ്ററിയാണ് ഇആല്‍ഫയുടെ കരുത്ത് നിശ്ചയിക്കുന്നത്. വാഹനം സിംഗിള്‍ ചാര്‍ജില്‍ 85 കിലോമീറ്റര്‍ വരെ സഞ്ചരിക്കുമെന്നാണ് മഹീന്ദ്രയുടെ അവകാശവാദം. മണിക്കൂറില്‍ 25 കിലോമീറ്ററാണ് ഈ ഇലക്ട്രിക് റിക്ഷയുടെ പരമാവധി വേഗത.
വെറും 1.12 ലക്ഷം രൂപയാണ് ഇആല്‍ഫ മിനിയുടെ ഡല്‍ഹി എക്‌സ്‌ഷോറൂം വില എന്നുള്ളതാണ് ആകര്‍ഷണീയമായ കാര്യം. ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ 4+1 സീറ്റിംഗ് കപ്പാസിറ്റിയില്‍ ഒരുങ്ങിയ ഈ ത്രീവീലറില്‍ പുതുക്കിയ എക്സ്റ്റീരിയര്‍ ഡിസൈന്‍, ദൃഢതയേറിയ ബോഡി, യാത്രാക്കാര്‍ക്കായുള്ള വലിയ ക്യാബിന്‍ സ്‌പെയ്‌സ്, മികവാര്‍ന്ന സസ്‌പെന്‍ഷനും ചാസിയും ഉള്‍പ്പെടുന്നുണ്ട്.
രണ്ട് വര്‍ഷം വാറന്റി, കുറഞ്ഞ ഡൗണ്‍പെയ്ന്‍മെന്റ്, ആകര്‍ഷകമായ ഇഎംഐ, സൗജന്യ ബാറ്ററി റീപ്ലെയ്‌സ്‌മെന്റ് (ഒറ്റത്തവണ മാത്രം) ഉള്‍പ്പെടുന്ന ആനുകൂല്യങ്ങളും ഇആല്‍ഫ മിനിയില്‍ മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നുണ്ടെന്നതും ഉപഭോക്താക്കള്‍ക്ക് സന്തോഷമേകുന്ന വാര്‍ത്തയാണ്. ന്യൂ ഡല്‍ഹി, കൊല്‍ക്കത്ത, ലഖ്‌നൗ നഗരങ്ങളിലാണ് ഇആല്‍ഫ മിനി ആദ്യഘട്ടത്തില്‍ വില്‍പ്പനക്കെത്തുക. തുടര്‍ന്ന് മറ്റ് നഗരങ്ങളിലും വാഹനം എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates