ഓഡിയോ, വീഡിയോ കോളുകള്‍ ഇനി ഗ്രൂപ്പായും; പുതിയ സംവിധാനവുമായി വാട്‌സാപ്പ്
ഗ്രൂപ്പായി ഓഡിയോ വീഡിയോ കോളുകള്‍ നടത്താനുള്ള സംവിധാനം അവതരിപ്പിച്ച് വാട്‌സാപ്പ്. ഫേസ്ബുക്ക് എഫ്8 കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ച ഈ ആശയം ഉടന്‍തന്നെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുമെന്നാണ് വാട്‌സാപ്പ് വൃത്തങ്ങള്‍ അറിയിക്കുന്നത്. പരമാവധി നാലുപേര്‍ക്ക് ഒന്നിച്ച് സംസാരിക്കാനും വീഡിയോ ചാറ്റ് നടത്താനുമുള്ള അവസരമാണ് ഈ പുതിയ ഫീച്ചറിലൂടെ ലഭ്യമാകുക. ഇതോടെ ഗുഗിള്‍ ഡുവോ, സ്‌കൈപ്പ് തുടങ്ങിയ വീഡിയോ കോളിംഗ് ആപ്പുകള്‍ക്ക് കടുത്ത വെല്ലുവിളി തന്നെയാണ് വാട്‌സാപ്പ് സൃഷ്ടിക്കുക.
ഗ്രൂപ്പ് ഓഡിയോ വീഡിയോ കോള്‍ ഫീച്ചര്‍ ഉപയോഗിക്കേണ്ടതെങ്ങനെ?
- കോണ്ടാക്ട് ലിസ്റ്റിലുള്ള ഒരു വ്യക്തിയുമായി ഓഡിയോ കോള്‍ അഥവാ വീഡിയോ കോള്‍ ആരംഭിക്കുക.
- ഫോണ്‍ സ്‌ക്രീനിലെ വലത്തെ അറ്റത്തായി ആഡ് പാര്‍ടിസിപ്പന്റ് എന്ന ഓപ്ഷന്‍ കാണാന്‍ സാധിക്കും. ഈ ഓപ്ഷന്‍ തിരഞ്ഞെടുക്കുന്നതോടെ ഗ്രൂപ്പിലേക്ക് ചേര്‍ക്കാന്‍ താത്പര്യമുള്ളവരുടെ കോണ്‍ടാക്ട് തിരഞ്ഞെടുക്കാം.
- ഓരേ സമയം ഒരു കോണ്‍ടാക്ട് മാത്രമെ ഇത്തരത്തില്‍ തിരഞ്ഞെടുക്കാന്‍ സാധിക്കുകയൊള്ളു.
- കോള്‍ സ്റ്റാര്‍ട്ട് ചെയ്ത വ്യക്തിക്ക് മാത്രമാണ് ഗ്രൂപ്പിലേക്ക് മറ്റ് ആളുകളെ ചേര്‍ക്കാന്‍ സാധിക്കുക.
- നാലുപേരെ വരെയാണ് ഗ്രൂപ്പ് കോളിലേക്ക് ചേര്‍ക്കാനാകുക.
വാട്‌സാപ്പില്‍ വളരെയധികം ശ്രദ്ധയാകര്‍ഷിച്ച ഡെലീറ്റ് പോര്‍ എവരിവണ്‍ ഫീച്ചറിന് പിന്നാലെയാണ് ഈ പുതിയ ഫീച്ചര്‍ കമ്പനി അവതരിപ്പിക്കാനൊരുങ്ങുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
