കുട്ടികളുടെ ബിക്കിനി ചിത്രങ്ങൾ ഇൻസ്റ്റ​ഗ്രാമിൽ നിന്നും അശ്ലീല സൈറ്റുകളിലേക്കെത്തുന്നതായി റിപ്പോർട്ടുകൾ ; വ്യാപക പ്രതിഷേധം

ഫോട്ടോ ഷെയറിങ് ആപ്പായ ഇൻസ്റ്റയിൽ അപ്ലോഡ് ചെയ്യുന്ന കുട്ടികളുടെ ചിത്രങ്ങൾ വ്യാപകമായി ദുരുപയോ​ഗം ചെയ്യപ്പെടുന്നതായി പരാതി. കുട്ടികളുടെ ബിക്കിനി ചിത്രങ്ങളാണ് പീഡോഫൈലുകൾ ഇൻസ്റ്റയിൽ നിന്ന് മോഷ്ടിച്ച് കടത്ത
കുട്ടികളുടെ ബിക്കിനി ചിത്രങ്ങൾ ഇൻസ്റ്റ​ഗ്രാമിൽ നിന്നും അശ്ലീല സൈറ്റുകളിലേക്കെത്തുന്നതായി റിപ്പോർട്ടുകൾ ; വ്യാപക പ്രതിഷേധം
Updated on
1 min read

ഫോട്ടോ ഷെയറിങ് ആപ്പായ ഇൻസ്റ്റയിൽ അപ്ലോഡ് ചെയ്യുന്ന കുട്ടികളുടെ ചിത്രങ്ങൾ വ്യാപകമായി ദുരുപയോ​ഗം ചെയ്യപ്പെടുന്നതായി പരാതി. കുട്ടികളുടെ ബിക്കിനി ചിത്രങ്ങളാണ് പീഡോഫൈലുകൾ ഇൻസ്റ്റയിൽ നിന്ന് മോഷ്ടിച്ച് കടത്തുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇങ്ങനെ എടുക്കുന്ന ചിത്രങ്ങൾ അശ്ലീല വെബ്സൈറ്റുകളിലേക്ക് മറിച്ച് വിൽക്കുകയാണ് ഈ സംഘം ചെയ്ത് വന്നിരുന്നത്. #toddler bikini എന്ന ഹാഷ്ടാഗാണ് പീഡോഫിലുകള്‍ ഉപയോഗിക്കുന്നത്. 

 ഇൻസ്റ്റ​ഗ്രാമിൽ അപ്ലോഡ് ചെയ്തിട്ടുള്ള നീന്തൽ വേഷത്തിൽ നിൽക്കുന്ന കുട്ടികളുടെ ചിത്രങ്ങൾ പങ്കുവയ്ക്കുമ്പോഴാണ് ആളുകൾ സാധാരണയായി  #toddler bikini എന്ന ഹാഷ്ടാ​ഗ് ആണ് ഉപയോ​ഗിക്കുന്നത്.

ഇത് പിന്തുടർന്നാണ് ഈ ഹാഷ്ടാ​ഗിലുള്ള എല്ലാ ചിത്രങ്ങളും  പീഡോഫൈലുകൾ കണ്ടെത്തുന്നത്.

എന്നാൽ ഇത് ഉപയോക്താക്കളുടെ സുരക്ഷയെ ബാധിക്കുന്ന കാര്യമാണെന്നും അടിയന്തര നടപടി ഇൻസ്റ്റ​ഗ്രാം സ്വീകരിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com