

രാജ്യത്ത് വ്യാജവാര്‍ത്തകളും തെറ്റായ വിവരങ്ങളും പ്രചരിക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതലുമായി വാട്‌സ്ആപ് ആപ്ലിക്കേഷന്‍. പ്രമുഖ മെസേജിങ് ആപ്ലിക്കേഷനായ വാട്‌സ്ആപിലൂടെയാണ് ഈയിടെയായി ഏറ്റവുമധികം തെറ്റായ സന്ദേശങ്ങളും കിംവദന്തികളും പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ഇതുമൂലം രാജ്യത്ത് നിരവധി ആള്‍ക്കൂട്ടക്കൊലപാതകങ്ങളും ആത്മഹത്യകളുമാണ് നടന്നിട്ടുള്ളത്.
അതിനാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ഉപഭോക്താക്കളുടെ പ്രൈവസി സെറ്റിങ്‌സില്‍ ചില മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് വാട്‌സ്ആപിന്റെ പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. 'സസ്പീഷ്യസ് ലിങ്ക് ഡിറ്റക്ഷന്‍' എന്ന പേരില്‍ അവതരിപ്പിക്കുന്ന ഈ ഫീച്ചര്‍ തെറ്റായ വാര്‍ത്തകളുടെ ലിങ്കിനെ ഉപഭോക്തക്കളുടെ ന്യൂസ് ഫീല്‍ഡില്‍ എത്തുന്നതിന് മുന്‍പേ തന്നെ പ്രതിരോധിക്കുമെന്നാണ് അവകാശപ്പെടുന്നത്.
വ്യാജ സന്ദേശങ്ങളുടെ ലിങ്ക് ഉപഭോക്താക്കളുടെ ഇന്‍ബോക്‌സില്‍ എത്തുന്നത് റെഡ് ലേബലില്‍ 'സസ്പീഷ്യസ് ലിങ്ക്' എന്ന പേരിലായിരിക്കും. ഇതിന്റെ യുആര്‍എല്‍ ഉപഭോക്താക്കളില്‍ നിന്നും ഹൈഡ് ചെയ്യാനും വാട്‌സ്ആപിന് കഴിയും. അത് വെറും ഒരു നോട്ടിഫിക്കേഷന്‍ ആയി മാത്രമേ ന്യൂസ് ഫീഡില്‍ പ്രത്യക്ഷപ്പെടുകയുള്ളു. അസാധാരണമായ അക്ഷരങ്ങളോടുകൂടിയ ഈ ലിങ്ക് ഒരു പക്ഷേ മറ്റെവിടെയെങ്കിലും തുറക്കാനായേക്കാം. പക്ഷേ വാട്‌സ്ആപില്‍ തുറക്കാനാകില്ല. മാത്രമല്ല, റെഡ് ലേബല്‍ കാണിക്കുന്നതിനാല്‍ ഇത് തെറ്റായ സന്ദേശമാണെന്ന് ഉപഭോക്താക്കള്‍ക്ക് മനസിലാക്കാനും സാധിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates