നൊസ്റ്റാള്‍ജിയക്കാരെ, നോക്കിയ 3310 എത്തി

യൂസര്‍ ഇന്റര്‍ഫേസും മറ്റു ചില ഫീച്ചറുകളുമടക്കം പുതിയ 3310ല്‍ വലിയ മാറ്റങ്ങളുണ്ട്. ഡിസൈനിംഗില്‍ മാത്രം മാറ്റമില്ല. നൊസ്റ്റാള്‍ജിയ തന്നെ ലക്ഷ്യം. 
നൊസ്റ്റാള്‍ജിയക്കാരെ, നോക്കിയ 3310 എത്തി
Updated on: 
1 min read

ഈ വര്‍ഷം നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിന്റെ ശ്രദ്ധാകേന്ദ്രമായിരുന്ന നോക്കിയ 3310 ഇന്ത്യയിലെത്തി. പേര് പോലെ തന്നെ 3,310 തന്നെയാണ് വിലയും. വ്യാഴാഴ്ച മുതല്‍ വില്‍പ്പന തുടങ്ങും. കൂടിയ ബാറ്ററി ലൈഫ് കൊണ്ട് ഏറെ ശ്രദ്ധയാകര്‍ഷിച്ച നോക്കിയ 3310 ഉപഭോക്താക്കള്‍ക്കിടയില്‍ വലിയ സ്വീകാര്യത നേടിയ ഹാന്‍ഡ്‌സെറ്റുകളില്‍ ഒന്നാണ്.

വാം റെഡ്, ഡാര്‍ക്ക് ബ്ല്യൂ, ഗ്രേ, യെല്ലോ എന്നീ നിറങ്ങളില്‍ ലഭ്യമാകുന്ന പുതിയ നോക്കിയ 3310 ഓണ്‍ലൈനില്‍ എന്നെത്തുമെന്ന് കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. യൂസര്‍ ഇന്റര്‍ഫേസും മറ്റു ചില ഫീച്ചറുകളുമടക്കം പുതിയ 3310ല്‍ വലിയ മാറ്റങ്ങളുണ്ട്. ഡിസൈനിംഗില്‍ മാത്രം മാറ്റമില്ല. നൊസ്റ്റാള്‍ജിയ തന്നെ ലക്ഷ്യം. 

2ജി ഇന്റര്‍നെറ്റ്, ക്യാമറ, മൈക്രോ യുഎസ്ബി പോര്‍ട്ട്, 16 എംബി സ്‌റ്റോറേജ് എസ്ഡി കാര്‍ഡുപയോഗിച്ച് 32ജിബി വരെയാക്കാം. നോക്കിയ 30+ ആണ്‍ ഓപ്പറേറ്റിംഗ് സിസ്റ്റം തുടങ്ങിയവയാണ് മറ്റു പ്രത്യേകതകള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com