പുക സര്‍ട്ടിഫിക്കറ്റ് ഇല്ലേ ? ; രജിസ്‌ട്രേഷന്‍ പോകാന്‍ സാധ്യത , ശിക്ഷയും ലഭിച്ചേക്കും

നിയമപ്രകാരം വാഹന ഉടമയ്‌ക്കെതിരെ ശിക്ഷാനടപടിയാകാമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി : പുക പരിശോധന നടത്തിയതിന്റെ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ സസ്‌പെന്റ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്‌തേക്കാം. പുക സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ സസ്‌പെന്‍ഡ് ചെയ്യുകയോ റദ്ദാക്കുകയോ വേണമെന്നും, വാഹന ഉടമയെ ശിക്ഷിക്കണമെന്നുമുള്ള ദേശീയ ഹരിത ട്രൈബ്യൂണല്‍ (എന്‍ജിടി) ഭോപ്പാല്‍ സെന്‍ട്രല്‍ സോണല്‍ ബെഞ്ച് നിര്‍ദേശം സുപ്രീംകോടതി ശരിവെച്ചു. 

നിയമപ്രകാരം വാഹന ഉടമയ്‌ക്കെതിരെ ശിക്ഷാനടപടിയാകാമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. എന്നാല്‍ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കരുതെന്നും നിര്‍ദേശങ്ങള്‍ പാലിക്കുമെന്ന ഉറപ്പിനായി മധ്യപ്രദേശ് സര്‍ക്കാര്‍ 25 കോടി രൂപ കെട്ടിവെക്കണമെന്നുമുള്ള എന്‍ജിടി നിര്‍ദേശം കോടതി റദ്ദാക്കി. 

ഇത്തരം നിര്‍ദേശങ്ങള്‍ക്ക് എന്‍ജിടിക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ദേശീയ ഹരിത ട്രൈബ്യൂണല്‍ വിധിക്കെതിരെ മധ്യപ്രദേശ് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com