പ്രണയസാഫല്യം: ബില്‍ ഗേറ്റ്‌സിന്റെ മകൾ ജെന്നിഫര്‍ വിവാഹിതയാകുന്നു; വരൻ ഈജിപ്ത്യൻ കോടീശ്വരൻ 

പ്രണയസാഫല്യം: ബില്‍ ഗേറ്റ്‌സിന്റെ മകൾ ജെന്നിഫര്‍ വിവാഹിതയാകുന്നു; വരൻ ഈജിപ്ത്യൻ കോടീശ്വരൻ 

ചിത്രങ്ങൾ സഹിതം പങ്കുവച്ചുകൊണ്ടാണ് ഒന്നിച്ച് ജീവിതം തുടങ്ങുന്നെന്ന സന്തോഷവാർത്ത ഇരുവരും പങ്കുവച്ചത്
Published on

വാഷിങ്ടണ്‍: ലോകത്തെ അതിസമ്പന്നരിൽ ഒരാളായ മൈക്രോസോഫ്റ്റ് സഹ സ്ഥാപകൻ ബില്‍ ഗേറ്റ്‌സിന്റെ മൂത്ത മകൾ ജെന്നിഫര്‍ ഗേറ്റ്‌സിന്റെ വിവാഹം നിശ്ചയിച്ചു. ഈജിപ്ത്യൻ കോടീശ്വരൻ നയേല്‍ നാസറാണ് വരൻ. 

ഏറെകാലമായി പ്രണയത്തിലായിരുന്ന ഇരുവരും സമൂഹമാധ്യമങ്ങളിലൂടെയാണ് തങ്ങളുടെ വിവാഹക്കാര്യം പരസ്യമാക്കിയത്. ചിത്രങ്ങൾ സഹിതം പങ്കുവച്ചുകൊണ്ടാണ് ഒന്നിച്ച് ജീവിതം തുടങ്ങുന്നെന്ന സന്തോഷവാർത്ത ഇരുവരും പങ്കുവച്ചത്. ‘ജീവിതം മുഴുവനും താങ്കൾക്കൊപ്പം പഠിക്കാനും വളരാനും ചിരിക്കാനും സ്നേഹിക്കാനും എനിക്ക് ഇനിയും കാത്തിരിക്കാനാവില്ല...’ എന്നാണ് ജന്നിഫർ കുറിച്ചത്. ലോകത്തേ ഏറ്റവും ഭാഗ്യവാന്‍ താനാണെന്ന അടിക്കുറിപ്പോടെയാണ് നയേല്‍ വിവാഹക്കാര്യം അറിയിച്ചത്. 

ബില്‍ ഗേറ്റ്‌സും ഭാര്യ മെലിന്‍ഡ ഗേറ്റ്‌സും മകളുടെ പോസ്റ്റിന് താഴെ അഭിനന്ദനമറിയിച്ച് കമന്റ് കുറിച്ചിട്ടുണ്ട്. 'ഞാന്‍ വളരെയധികം ആവേശത്തിലാണ്, അഭിനന്ദനങ്ങള്‍' എന്നായിരുന്നു ബില്‍ ഗേറ്റ്‌സിന്റെ വാക്കുകൾ. 

സ്റ്റാന്‍ഫോര്‍ഡ് സർവകലാശാലയിലെ പഠനകാലം മുതല്‍ ജന്നിഫറും നയേലും പ്രണയത്തിലായിരുന്നു. ഇരുപത്തിയെട്ടുകാരനായ നാസര്‍ കുതിരസവാരിക്കാരനും കൂടിയാണ്. 2020ലെ ടോക്യോ ഒളിമ്പിക്‌സില്‍ ഈജിപ്തിനെ പ്രതിനിധീകരിച്ച് മത്സരിക്കാനൊരുങ്ങുകയാണ് അദ്ദേഹം. ന്യൂയോര്‍ക്കിലെ മെഡിക്കല്‍ സ്‌കൂളില്‍ പഠിക്കുന്ന ഇരുപത്തിമൂന്ന് കാരിയായ ജെന്നിഫറും കുതിരസവാരിയിൽ കമ്പമുള്ള ആളാണ്. നിരവധി പ്രൊഫഷണല്‍ കുതിരസവാരിയിൽ ജന്നിഫറും പങ്കെടുത്തിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com