ബ്ലോക്ക് ചെയ്തിരുന്നവരെല്ലാം പെട്ടെന്ന് സുഹൃത്തുകളായി , ക്ഷമാപണവുമായി ഫേസ്ബുക്ക്

ബഗ്ഗുകള്‍ പണിപറ്റിച്ചതിനെ തുടര്‍ന്ന് ഫേസ്ബുക്കില്‍ ബ്ലോക്ക് ചെയ്തു വച്ചിരുന്നവരെല്ലാം ഒരാഴ്ചത്തേക്ക് അണ്‍ബ്ലോക്കായി.  എട്ട്‌ലക്ഷത്തോളം അക്കൗണ്ടുകളിലാണ് ബഗ്ഗുകള്‍ കടന്നുകൂടി ഈ കുഴപ്പം സൃഷ്ടിച്ചത്.
ബ്ലോക്ക് ചെയ്തിരുന്നവരെല്ലാം പെട്ടെന്ന് സുഹൃത്തുകളായി , ക്ഷമാപണവുമായി ഫേസ്ബുക്ക്
Updated on: 
1 min read

ന്യൂയോര്‍ക്ക്: ബഗ്ഗുകള്‍ പണിപറ്റിച്ചതിനെ തുടര്‍ന്ന് ഫേസ്ബുക്കില്‍ ബ്ലോക്ക് ചെയ്തു വച്ചിരുന്നവരെല്ലാം ഒരാഴ്ചത്തേക്ക് അണ്‍ബ്ലോക്കായി.  എട്ട്‌ലക്ഷത്തോളം അക്കൗണ്ടുകളിലാണ് ബഗ്ഗുകള്‍ കടന്നുകൂടി ഈ കുഴപ്പം സൃഷ്ടിച്ചത്. ഫേസ്ബുക്ക് പ്രൈവസി ഓഫീസര്‍ എറിന്‍ എഗാന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സംഭവത്തില്‍ നിരുപാധികം മാപ്പ് ചോദിക്കുന്നുവെന്നും ഒരാളെ ബ്ലോക്ക് ചെയ്യുന്നതിനുള്ള വ്യക്തികളുടെ അവകാശത്തെ മാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മെയ് 29 നും ജൂണ്‍ അഞ്ചിനും ഇടയിലാണ് സുരക്ഷാ പിഴവ് ഉണ്ടായത്. ഇതോടെ ബഗ്ഗുകള്‍ കടന്നുകൂടിയ അക്കൗണ്ടുകളിലെ 83 ശതമാനം പേര്‍ക്കും ബുദ്ധിമുട്ട് നേരിട്ടതായാണ് ഫേസ്ബുക്കിന്റെ വെളിപ്പെടുത്തല്‍.താത്കാലികമായി ഒരാളുടെയെങ്കിലും ബ്ലോക്ക് നീങ്ങിയിരുന്നു എന്നാണ് ഫേസ്ബുക്ക് കണ്ടെത്തിയിരുന്നു. ഇത്തരം പ്രശ്‌നം നേരിട്ടവര്‍ക്ക് ലിസ്റ്റ് ചെക്ക് ചെയ്യാന്‍ ആവശ്യപ്പെട്ട് സന്ദേശം അയച്ചിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. 

രണ്ട് കോടി നാല്‍പ്പത് ലക്ഷം  ഉപയോക്താക്കളാണ് നിലവില്‍ ഫേസ്ബുക്കിനുള്ളത്.ഇക്കഴിഞ്ഞ മെയ് മാസത്തിലും ബഗ്ഗുകള്‍ കയറിക്കൂടി അക്കൗണ്ടുകളിലെ പ്രൈവസി സെറ്റിംഗ്‌സ് മാറ്റിയിരുന്നു.സുഹൃത്തുക്കള്‍ക്കായി പങ്കുവച്ച വിവരങ്ങള്‍ പബ്ലിക് ആയിപോവുകയാണ് അന്ന് ഉണ്ടായത്. കേംബ്രിഡ്ജ് അനലറ്റിക വിവാദത്തിന് ശേഷം ഫേസ്ബുക്ക് സുരക്ഷിതമല്ലെന്ന ആശങ്കകള്‍ വര്‍ധിച്ചതിനിടെയാണ് ഫേസ്ബുക്കിന്റെ പുതിയ വെളിപ്പെടുത്തല്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER