മധ്യവയസ്‌കരെ സുഹൃത്തുക്കളാക്കൂ, ടീനേജ് പെണ്‍കുട്ടികളോട് ഫേസ്ബുക്ക്; എതിര്‍പ്പ് ശക്തം 

മേല്‍വസ്ത്രം ധരിച്ചിട്ടില്ലാത്ത പ്രൊഫൈല്‍ ചിത്രങ്ങളുള്ള അക്കൗണ്ടുകളാണ് ഇത്തരത്തില്‍ നിര്‍ദ്ദേശിക്കാന്‍ കൂടുതലായി തിരഞ്ഞെടുക്കുന്നത്
മധ്യവയസ്‌കരെ സുഹൃത്തുക്കളാക്കൂ, ടീനേജ് പെണ്‍കുട്ടികളോട് ഫേസ്ബുക്ക്; എതിര്‍പ്പ് ശക്തം 
Updated on
1 min read

ലണ്ടന്‍: മധ്യവയസ്‌കരെ ഫ്രണ്ട്‌സ് ആക്കാന്‍ പുതുതായി അക്കൗണ്ട് തുറക്കുന്ന ടീനേജ് പെണ്‍കുട്ടികള്‍ക്ക് ഫേസ്ബുക്ക് നിര്‍ദ്ദേശം നല്‍കുന്നതായി റിപ്പോര്‍ട്ട്. പുതുതായി ഫേസ്ബുക്ക് അക്കൗണ്ട് തുറക്കുന്ന ഏകദേശം 13വയസ്സ് പ്രായമുള്ള പെണ്‍കുട്ടികളുടെ അക്കൗണ്ടുകളിലേക്ക് മധ്യവയസ്‌കരായ 300ഓളം ആളുകളുടെ ഫ്രെണ്ട്‌സ് സജെഷന്‍ ഫേസ്ബുക്ക് അയക്കുന്നതായാണ് ദി ടെലിഗ്രാഫ് പുറത്തുവിട്ട റിപ്പോര്‍ട്ട്.  

മേല്‍വസ്ത്രം ധരിച്ചിട്ടില്ലാത്ത പ്രൊഫൈല്‍ ചിത്രങ്ങളുള്ള അക്കൗണ്ടുകളാണ് ഇത്തരത്തില്‍ നിര്‍ദ്ദേശിക്കാന്‍ കൂടുതലായി തിരഞ്ഞെടുക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ കൗമാരക്കാര്‍ക്ക് മാത്രമുള്ള സവിശേഷ സംവിധാനമല്ല ഇതെന്നാണ് ഫേസ്ബുക്ക് നല്‍കുന്ന വിശദീകരമണം. ഇത് ചൈല്‍ഡ് ഗ്രൂമിങ്ങിന്റെ ഒരു ഭാഗമാണെന്നും ഫേസ്ബുക്ക് അവകാശപ്പെടുന്നു. 

ഈ വിഷയത്തില്‍ ഫേസ്ബുക്കിനെതിരെ കുട്ടികള്‍ക്കെതിരായ അതിക്രമം തടയുന്ന ബ്രിട്ടനിലെ ചാരിറ്റി സ്ഥാപനമായ എന്‍എസ്പിസിസി രംഗത്തുവന്നു. അപരിചിതരെ സുഹൃത്തുക്കളാക്കനുള്ള ഇത്തരം അവസരങ്ങള്‍ നിര്‍ത്തലാക്കണമെന്നാണ് സംഘടനയുടെ ആവശ്യം. ഈ പ്രവണത കുട്ടികളുടെ സ്വകാര്യതയെ ബാധിക്കുമെന്നും ലൈംഗീക ചൂഷണത്തിനുള്‍പ്പെടെ കുട്ടികള്‍ ഇരയാകുന്നതിന് ഇത് കാരണമാകുന്നുണ്ടെന്നും സംഘടന ചൂണ്ടിക്കാട്ടി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com