ലാപ് ടോപ്പിനും മൊബൈലിനും വമ്പന്‍ വിലക്കുറവ്;  വര്‍ഷാവസാന വില്‍പ്പന റെക്കോര്‍ഡിലേക്ക്

വര്‍ഷാവസാന വില്‍പ്പന റെക്കോര്‍ഡിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. മൊബൈലിനും ലാപ്‌ടോപ്പിനും വലിയ വിലക്കിഴിവാണ് കമ്പനികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്
ലാപ് ടോപ്പിനും മൊബൈലിനും വമ്പന്‍ വിലക്കുറവ്;  വര്‍ഷാവസാന വില്‍പ്പന റെക്കോര്‍ഡിലേക്ക്
Updated on
1 min read


ദുബൈ: ഗള്‍ഫ് രാജ്യങ്ങളില്‍ വര്‍ഷാവസാന വില്‍പ്പന റെക്കോര്‍ഡിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. മൊബൈലിനും ലാപ്‌ടോപ്പിനും വലിയ വിലക്കിഴിവാണ് കമ്പനികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ അവധിക്കായി നാട്ടിലേക്ക് മടങ്ങുന്ന മലയാളികള്‍ സുവര്‍ണാവസരം പ്രയോജനപ്പെടുത്തുന്നുണ്ട്. 500 മുതല്‍ 5000 റിയാല്‍ വരെ വിലക്കുറവിലാണ് മൊബൈല്‍ ഫോണുകള്‍ ഖത്തറില്‍ വിറ്റു പോകുന്നത്. വന്‍കിട ബ്രാന്റുകള്‍ക്ക് 50 മുതല്‍ 500 റിയാല്‍ വരെയും ഡിസ്‌കൗണ്ടുണ്ട്. ജനുവരി ആദ്യവാരം തന്നെ പുതിയ മോഡലുകള്‍ കമ്പനികള്‍ അവതരിപ്പിക്കാനിരിക്കുന്നതിനാലാണ് ഈ ആദായ വില്‍പ്പന നടത്തുന്നത്. 
 ലാപ് ടോപ്പുകള്‍ക്കും മീഡിയ പാഡുകള്‍ക്കും 1,100 മുതല്‍ 5,500 റിയാല്‍ വരെയാണ് വില. 4 കെ സ്മാര്‍ട്ട് ടി വി കള്‍ വരെ ഓഫറില്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാകുന്നുണ്ട്. 
500 റിയാലിനും 5000 റിയാലിനും ഇടയിലാണ് 32 ഇഞ്ചുമുതലുള്ള സ്മാര്‍ട്ട് ടിവികളുടെ വില ആരംഭിക്കുന്നത്. ഇലക്ട്രോണിക് സാധനങ്ങള്‍ക്ക് പുറമേ, തുണിത്തരങ്ങള്‍ക്കും പെര്‍ഫ്യൂമുകള്‍ക്കും ലേഡീസ് ബാഗുകള്‍ക്കുമെല്ലാം വമ്പന്‍ ഡിസ്‌കൗണ്ടുകളുണ്ട്. ഓഫര്‍ നാളെ അവസാനിക്കും
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com