

ന്യൂഡെല്‍ഹി: സംസ്ഥാന സര്‍ക്കാരിന്റെ വരുമാനത്തില്‍ നിര്‍ണായകമാകുന്ന ലോട്ടറിയുടെ ജിഎസ്ടിയില്‍ ധാരണയായി. സംസ്ഥാന ലോട്ടറികള്‍ക്ക് 12 ശതമാനവും സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ലോട്ടറികള്‍ക്ക് 28 ശതമാനവും ജിഎസ്ടി ഈടാക്കും. ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. 28 ശതമാനം നികുതി വേണമെന്നായിരുന്നു ലോട്ടറിയുടെ കാര്യത്തില്‍ കേരള സര്‍ക്കാര്‍ നിലപാട്.
2,500 മുതല്‍ 7,500 രൂപവരെയുള്ള ഹോട്ടല്‍ റൂമുകള്‍ക്ക് 18 ശതമാനവും ഇതിന് മുകളില്‍ തുക വരുന്ന ഹോട്ടല്‍ റൂമുകള്‍ക്ക് ജിഎസ്ടിയിലെ ഉയര്‍ന്ന നിരക്കായ 28 ശതമാനവും ഈടാക്കാനും യോഗം തീരുമാനിച്ചു.
വ്യാപാരികള്‍ക്ക് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയം ഓഗസ്റ്റ് വരെ നീട്ടിയിട്ടുണ്ട്. പുതിയ നികുതി ഘടനയ്ക്ക് ഒരുങ്ങാത്ത സാഹചര്യത്തില്‍ ജിഎസ്ടി നടപ്പാക്കുന്നത് നീട്ടിവെക്കണമെന്ന് വ്യോമയാന മന്ത്രാലയും വ്യവസായ സംഘടന അസോചവും ആവശ്യപ്പെട്ടിരുന്നു.
ജൂലൈ ഒന്നു മുതല്‍ പുതിയ നികുതി സമ്പ്രദായം പ്രാബല്യത്തില്‍ വരുത്താനിരിക്കെ കേന്ദ്രത്തിന്റെ ഒരുക്കങ്ങളില്‍ തൃപ്തരല്ലെന്ന് ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ കേരളമുള്‍പ്പടെയുള്ള ചില സംസ്ഥാനങ്ങള്‍ അതൃപ്തിയറിയിച്ചു. ജിഎസ്ടിക്കായി കേന്ദ്ര സര്‍ക്കാരിന്റെ തയാറെടുപ്പുകള്‍ കാര്യക്ഷമമല്ലെന്ന വിമര്‍ശനമാണ് സംസ്ഥാനങ്ങള്‍ ഉന്നയിച്ചത്. ജിഎസ്ടിക്കായി പൂര്‍ണമായും സജ്ജമായിട്ടില്ലെന്ന് ബാങ്കുകളും വിമാനക്കമ്പനികളും അറിയിച്ചത് ഈ ജിഎസ്ടിയുമായി ബന്ധപ്പെട്ട് ആശങ്ക ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് സംസ്ഥാനങ്ങള്‍ അതൃപ്തിയറിയിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates