വാട്ട്‌സ് ആപ്പിലെ 'ഗ്രൂപ്പുകളി' ഇനിയില്ല; അനുവാദമില്ലാതെ ഗ്രൂപ്പുകളില്‍ ചേര്‍ക്കാനാവില്ല, പുതിയ ഫീച്ചര്‍

പുതിയ പതിപ്പിലേക്ക് മാറുന്നതോടെ ഗ്രൂപ്പ്‌സ് എന്ന പുതിയ വിഭാഗം  കൂടി പ്രൈവസി സെറ്റിങ്‌സില്‍ പ്രത്യക്ഷമാകും. 'നോബഡി, മൈ കോണ്‍ടാക്ട്‌സ്, എവരിവണ്‍' എന്നിവയാണ് ഓപ്ഷനുകള്‍.
വാട്ട്‌സ് ആപ്പിലെ 'ഗ്രൂപ്പുകളി' ഇനിയില്ല; അനുവാദമില്ലാതെ ഗ്രൂപ്പുകളില്‍ ചേര്‍ക്കാനാവില്ല, പുതിയ ഫീച്ചര്‍
Updated on: 
1 min read

അറിയാത്ത വാട്ട്‌സാപ്പ് ഗ്രൂപ്പുകളില്‍ നിന്നുള്ള മെസേജുകള്‍ വന്ന് ഫോണ്‍ ഹാങായിട്ടുണ്ടോ? എന്നാല്‍ ആ വലിയ തലവേദന ഒഴിയുകയാണ്. പുതിയ പതിപ്പിലേക്ക് ഒന്ന് അപ്‌ഡേറ്റ് ചെയ്ത് സെറ്റിങ്‌സ് മാറ്റിയാല്‍ മാത്രം മതി. വ്യക്തികളെ ഗ്രൂപ്പിലേക്ക് ചേര്‍ക്കുന്നതിന് അനുവാദം നിര്‍ബന്ധമാക്കിയുള്ള ഫീച്ചറാണ് വാട്ട്‌സാപ്പ് പുറത്തിറക്കിയത്. ഇതോടെ പരിചയമില്ലാത്ത ആളുകള്‍ ഗ്രൂപ്പുകളില്‍ ചേര്‍ക്കുന്ന രീതി അവസാനിക്കും. 

പുതിയ പതിപ്പിലേക്ക് മാറുന്നതോടെ ഗ്രൂപ്പ്‌സ് എന്ന പുതിയ വിഭാഗം  കൂടി പ്രൈവസി സെറ്റിങ്‌സില്‍ പ്രത്യക്ഷമാകും. 'നോബഡി, മൈ കോണ്‍ടാക്ട്‌സ്, എവരിവണ്‍' എന്നിവയാണ് ഓപ്ഷനുകള്‍. ഇതില്‍ നിന്നും ആവശ്യാനുസരണം തെരഞ്ഞെടുക്കാം. നോബഡി ഓപ്ഷന്‍ കൊടുത്താല്‍ ഗ്രൂപ്പില്‍ ആഡ് ചെയ്യുന്നതിന് മുമ്പായി ഗ്രൂപ്പ് അഡ്മിനില്‍ നിന്നും സന്ദേശം നിങ്ങളുടെ ഫോണിലേക്ക് എത്തും. അനുവാദം നല്‍കുകയോ നിരസിക്കുകയോ ചെയ്യാം. ഒരു ഗ്രൂപ്പില്‍ നിന്ന് രണ്ട് തവണ നിങ്ങള്‍ എക്‌സിറ്റായാല്‍ അതേ അഡ്മിന് പിന്നീട് നിങ്ങളെ ആ ഗ്രൂപ്പിലേക്ക് ചേര്‍ക്കാനാവില്ല. 

അനുവാദമില്ലാതെ വ്യക്തികളെ ഗ്രൂപ്പുകളില്‍ ചേര്‍ക്കുന്നതിനെതിരെ നടപടി സ്വീകരിക്കാന്‍ കേന്ദ്ര ടെലികോം മന്ത്രാലയമാണ് വാട്ട്‌സാപ്പിനോട് ആവശ്യപ്പെട്ടിരുന്നത്.അനുമതി വാങ്ങിയ ശേഷം ഗ്രൂപ്പുകളില്‍ ചേര്‍ത്താല്‍ മതിയെന്നും മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER