എയിംസിൽ ബിരുദ, ബിരുദാനന്തര നഴ്സിങ്, അലൈഡ് ഹെൽത്ത് കോഴ്സുകളിൽ പ്രവേശനം, ഏപ്രിൽ 24 വരെ അപേക്ഷിക്കാം

എയിംസ് നടത്തുന്ന കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ (സിബിടി)യുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. ഡൽഹി ഉൾപ്പടെ രാജ്യത്തെ 19 എയിംസുകളിലേക്കാണ് പ്രവേശന പരീക്ഷ നടത്തുന്നത്.
AIIMS nursing and allied health admissions 2026 apply before April 24
AIIMS opens admissions for nursing and allied health courses for 2026 academic session. Freepik.com
Updated on
2 min read

ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) വിവിധ ബിരുദ, ബിരുദാനന്തര കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു.

ബിഎസ്‌സി നഴ്സിങ് (ഓണേഴ്സ്), പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്സിങ്, അലൈഡ് ആൻഡ് ഹെൽത്ത് കെയർ, എം എസ് സി നഴ്സിങ്, എം ബയോടെക്നോളജി എം എസ് സി കോഴ്സുകൾക്കാണ് അപേക്ഷ ക്ഷണിച്ചത്.

എയിംസ് നടത്തുന്ന കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ (സിബിടി)യുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. ഡൽഹി ഉൾപ്പടെ രാജ്യത്തെ 19 എയിംസുകളിലേക്കാണ് പ്രവേശന പരീക്ഷ നടത്തുന്നത്.

AIIMS nursing and allied health admissions 2026 apply before April 24
70,000 രൂപ മുതൽ 1,50,000 രൂപവരെ ശമ്പളം, എൻപിഎസ്സിൽ വിവിധ തസ്തികകളിൽ ഒഴിവ്; ഏപ്രിൽ 29 വരെ അപേക്ഷിക്കാം

പരീക്ഷാ തീയതികൾ

പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്സിങ് പ്രവേശന പരീക്ഷ മേയ് 30ന് നടക്കും.

ബിഎസ്‌സി നഴ്സിങ് (ഓണേഴ്സ്) പ്രവേശന പരീക്ഷ ജൂൺ 27 നാണ്.

ബിഎസ്‌സി അലൈഡ് ആൻഡ് ഹെൽത്ത് കെയർ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ ജൂലൈ നാലിനായിരിക്കും നടക്കുക.

ബിഎസ്‌സി നഴ്സിങ് (ഓണേഴ്സ്), ബിഎസ്‌സി അലൈഡ് ആൻഡ് ഹെൽത്ത് കെയർ കോഴ്സ് എന്നിവയുടെ പ്രവേശന പരീക്ഷകൾക്ക് രാജ്യത്തെ വിവിധ നഗരങ്ങളിൽ കേന്ദ്രങ്ങളുണ്ട്. പോസ്റ്റ് ബേസിക് നഴ്സിങ് പ്രവേശനപരീക്ഷയ്ക്ക് ഡൽഹിയിൽ മാത്രമാണ് പരീക്ഷാ കേന്ദ്രം അനുവദിക്കുക.

എം ബയോടെക്നോളജി എം എസ് സി കോഴ്സുകളുടെ പ്രവേശന പരീക്ഷാ തീയതി ജൂൺ 13 ആയിരിക്കും.

എം എസ് സി നഴ്സിങ് കോഴ്സുകളുടെ പ്രവേശന പരീക്ഷാ തീയതി ജൂൺ 20 ആണ്.

AIIMS nursing and allied health admissions 2026 apply before April 24
ശമ്പളം 50,000 മുതൽ 2,40,000 രൂപ വരെ, എൻ‌ടി‌പി‌സി ഗ്രീൻ എനർജിയിൽ മാനേജർ തസ്തികയിൽ 46 ഒഴിവുകൾ; ഏപ്രിൽ 15 മുതൽ അപേക്ഷിക്കാം

അപേക്ഷാ ഫീസും സീറ്റുകളുടെ എണ്ണവും

എല്ലാ കോഴ്സുകളിലേക്കും പ്രവേശന പരീക്ഷയ്ക്ക് ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനൊപ്പം പരീക്ഷാ ഫീസും ഒടുക്കണം. ജനറൽ, ഒബിസി വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് രണ്ടായിരം രൂപയാണ് അപേക്ഷാ ഫീസ്. എസ് സി, എസ് ടി, ഇഡബ്ല്യുഎസ് വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് 1,600 രൂപയാണ് പ്രവേശന ഫീസ്. ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്ക് പൂർണ്ണമായും പരീക്ഷാ ഫീസ് ഇളവുണ്ട്.

അലൈഡ് ഹെൽത്ത് കോഴ്സിന് 725 സീറ്റും ബിഎസ് സി നഴ്സിങ് ഓണേഴ്സ് കോഴ്സിന് പെൺകുട്ടികൾക്ക് മാത്രായിരിക്കും പ്രവേശനം. ഈ വിഭാഗത്തിൽ 1366 സീറ്റും ഉണ്ട്.

എം എസ് സി നഴ്സിങ്ങിന് 34 സീറ്റും എം ബയോടെക്നോളജി ഉൾപ്പടെ എം എസ് സി കോഴ്സുകൾക്ക് 75 സീറ്റുമാണ് ഉള്ളത്.

ബിഎസ് സി കോഴ്സുകളുടെ അപേക്ഷ സമർപ്പിക്കുന്നതിനും വിശദ വിവരങ്ങളും ഇവിടെ കാണാം

എം എസ് സി കോഴ്സുകളുടെ അപേക്ഷ സമർപ്പിക്കുന്നതിനും വിശദവിവരങ്ങളും ഇവിടെ അറിയാം.

എയിംസ് പരീക്ഷയുടെ ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക് : aiimsexams.ac.in

Summary

Education News: AIIMS has opened admissions for undergraduate and postgraduate nursing and allied health courses. Eligible candidates can apply online until April 24. Check course details, eligibility, and application process.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com