

എൻടിപിസി ഗ്രീൻ എനർജി ലിമിറ്റഡിൽ (NGEL)വിവിധ മാനേജർ തസ്തികകളിൽ നിലവിലുള്ള 46 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റിന്യൂവബിൾ എനർജി രംഗത്ത് പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ എൻടിപിസി ഗ്രീൻ എനർജി ലിമിറ്റഡ്, എൻടിപിസിയുടെ സബ്സിഡയറി സ്ഥാപനമാണ്.
പുനരുപയോഗ ഊർജ്ജ (റിന്യൂവബിൾ എനർജി) മേഖലയിലെ പരിചയസമ്പന്നരായ പ്രൊഫഷണലുകൾക്ക് എൻടിപിസി ഗ്രീൻ എനർജി ലിമിറ്റഡ് (എൻജിഇഎൽ) മികച്ച അവസരമാണ് ഇത്.
ഡെപ്യൂട്ടി ജനറൽ മാനേജർ, അസിസ്റ്റന്റ് മാനേജർ തസ്തികകളിലാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. റിന്യൂവബിൾ എനർജി, ഫിനാൻസ് എന്നിങ്ങനെ രണ്ട് മേഖലകളിലായി ആകെ 46 ഒഴിവുകളാണ് ഉള്ളത്.
നിർദ്ദിഷ്ട യോഗ്യതകളും താൽപ്പര്യവുമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ഔദ്യോഗിക വെബ്സൈറ്റ് വഴി ഏപ്രിൽ 15 മുതൽ അപേക്ഷ സ്വീകരിച്ചു തുടങ്ങും മെയ് അഞ്ച് വരെ അപേക്ഷ സമർപ്പിക്കാമെന്ന് ഇന്ന് പ്രസിദ്ധീകരിച്ച പരസ്യത്തിൽ പറയുന്നു.
ഡെപ്യൂട്ടി ജനറൽ മാനേജർ - റിന്യൂവബിൾ എനർജി( RE) : 14
ഡെപ്യൂട്ടി ജനറൽ മാനേജർ - ഫിനാൻസ് :02
അസിസ്റ്റന്റ് മാനേജർ -- റിന്യൂവബിൾ എനർജി (RE): 28
അസിസ്റ്റന്റ് മാനേജർ - ഫിനാൻസ്: 02
ആകെ ഒഴിവുകളുടെ എണ്ണം: 46
ഡെപ്യൂട്ടി ജനറൽ മാനേജർ- E6 : 90,000 – 2,40,000 രൂപ ശമ്പള സ്കെയിൽ
അസിസ്റ്റന്റ് മാനേജർ- E2 : 50,000 – 1,60,000 രൂപ ശമ്പള സ്കെയിൽ
ഓൺലൈനായി അപേക്ഷ സ്വീകരിച്ചു തുടങ്ങുന്ന തീയതി :ഏപ്രിൽ 15 രാവിലെ 10 മണി മുതൽ
ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മെയ് അഞ്ച് രാത്രി 11.59
താൽപ്പര്യമുള്ളവർ എൻടിപിസി ഗ്രീൻ എനർജി ലിമിറ്റഡ് (എൻജിഐഎൽ) ഔദ്യോഗിക വെബ് സൈറ്റ് സന്ദർശിച്ച് അതിലെ കരിയർ സെക്ഷൻ തെരഞ്ഞെടുത്ത് അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങളും അപേക്ഷിക്കാനുള്ള വിൻഡോയും ഏപ്രിൽ 15 ഓടെ വെബ്സൈറ്റിൽ ലഭ്യമാകും.
വിശദമായ വിജ്ഞാപനം പ്രസിദ്ധീകരിക്കുമ്പോൾ അതിലായിരിക്കും പ്രായപരിധി, യോഗ്യതകൾ, പ്രവൃത്തി പരിചയം എന്നിവ സംബന്ധിച്ചുള്ള വിശദാംശങ്ങൾ ഉൾപ്പെടുക.
എൻടിപിസി ഗ്രീൻ എനർജി ലിമിറ്റഡ് ( എൻജിഐഎൽ) ഔദ്യോഗിക വെബ്സൈറ്റ് ഇവിടെ കാണാം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates