ബി.ടെക് മുതൽ എംസിഎ വരെ,350 ഒഴിവുകൾ, ഒരു ലക്ഷം വരെ ശമ്പളം; ഇന്ത്യൻ ബാങ്കിൽ ജോലി നേടാം

മാനേജർ,അസിസ്റ്റന്റ് മാനേജർ,അസിസ്റ്റന്റ് മാനേജർ എന്നി വിഭാഗങ്ങളിലാണ് ഒഴിവുകൾ. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രിൽ 28.
Indian Bank Recruitment 2026
Indian Bank Recruitment 2026 350 Specialist Officer Posts Apply by April 28 Freepik
Updated on
1 min read

പൊതുമേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ബാങ്കിൽ നിയമനം നേടാം. സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികയിൽ നിയമനത്തിനായുള്ള വിജ്ഞാപനം പുറത്തിറക്കി. ആകെ 350 ഒഴിവുകളാണ് ഉള്ളത്. ബി.ടെക് /ബി.ഇ, സിഎ, എംബിഎ/പിജിഡിഎം, എംസിഎ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ആണ് അവസരം. മാനേജർ,അസിസ്റ്റന്റ് മാനേജർ,അസിസ്റ്റന്റ് മാനേജർ എന്നി വിഭാഗങ്ങളിലാണ് ഒഴിവുകൾ. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രിൽ 28.

Indian Bank Recruitment 2026
പത്താം ക്ലാസ് യോഗ്യത, എഴുത്ത് പരീക്ഷയില്ല, 348 ഒഴിവുകൾ; ആൻഡമാൻ നിക്കോബാർ ഫോറസ്റ്റ് ഡിപ്പാർട്മെന്റിൽ അവസരം

തസ്തികയും ഒഴിവുകളുടെ എണ്ണവും

മാനേജർ തസ്തികകൾ

  • ഡാറ്റാ സെന്റർ (DC) ഓപ്പറേഷൻസ്: 4

  • ഇൻഫർമേഷൻ സെക്യൂരിറ്റി ഓപ്പറേഷൻസ്: 3

  • ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റർ (DBA): 5

  • നെറ്റ്‌വർക്ക് ഓപ്പറേഷൻസ്: 3

  • ആപ്ലിക്കേഷൻ ഡെവലപ്പർ: 3

  • എ പി ഐ ഡെവലപ്പർ: 4

  • ഡാറ്റ അനലിസ്റ്റ്: 3

  • ചാർട്ടേഡ് അക്കൗണ്ടന്റ്: 10

  • ഹെൽത്ത് മാനേജ്മെന്റ്: 5

  • എച്ച്ആർ: 10

  • മാർക്കറ്റിംഗ്: 10

  • ക്രെഡിറ്റ്: 80

  • ഫിനാൻസ്: 80

  • ഫിനാൻഷ്യൽ അനലിസ്റ്റ്: 40

Indian Bank Recruitment 2026
പത്ത്,പ്ലസ്ടു കഴിഞ്ഞു, ഇനി എന്തു പഠിക്കണം? തീരുമാനമെടുക്കുന്നതിന് മുമ്പ് ഈ ആറ് കാര്യങ്ങൾ ശ്രദ്ധിക്കണം

സീനിയർ മാനേജർ തസ്തികകൾ

  • ക്രെഡിറ്റ്: 20

  • ഫിനാൻസ്: 20

  • ഫിനാൻഷ്യൽ അനലിസ്റ്റ്: 10

  • മോഡൽ വാലിഡേറ്റർ: 4

  • ഐ.ടി. റിസ്ക് മാനേജ്മെന്റ്: 1

  • ഡാറ്റ അനലിസ്റ്റ്: 2

  • റിസ്ക് മാനേജ്മെന്റ്: 6

  • ക്ലൈമറ്റ് റിസ്ക്: 2

  • ഫോറക്സ് ഡീലർ: 4

  • ഫോറക്സ് ഡീലർ (ക്രോസ് കറൻസി): 1

  • ഡൊമസ്റ്റിക് ഡീലർ (റൂപ്പി ഡെറിവേറ്റിവ്സ്): 1

  • ഡൊമസ്റ്റിക് ഡീലർ (ഇക്വിറ്റി / മ്യൂച്വൽ ഫണ്ട്സ്): 1

  • ഡൊമസ്റ്റിക് ഡീലർ (NSLR): 1

  • ഡൊമസ്റ്റിക് ഡീലർ (SLR): 2

അസിസ്റ്റന്റ് മാനേജർ തസ്തികകൾ

  • സെക്യൂരിറ്റി: 10

  • സിവിൽ എഞ്ചിനീയർ: 4

  • ആർകിടെക്റ്റ്: 1

ആകെ ഒഴിവുകൾ: 350

Indian Bank Recruitment 2026
ഒമാനിലെ സ്കൂളിൽ അധ്യാപകരാകാം,1.3 ലക്ഷം രൂപ വരെ ശമ്പളം; അവസാന തീയതി ഏപ്രിൽ 10

ചില തസ്തികകളിൽ പ്രവൃത്തി പരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാവുന്നതാണ്. 23 മുതൽ 45 വയസ് വരെയുള്ളവർക്കാണ് അവസരം. നിയമനം ലഭിക്കുന്നവർക്ക് 48,480 മുതൽ 1,05,280 രൂപ വരെ ശമ്പളം ലഭിക്കും. അതിന് പുറമെ മറ്റ് അനുകൂല്യങ്ങളും ലഭിക്കും.

Indian Bank Recruitment 2026
പത്താം ക്ലാസ് മുതൽ ഫാം.ഡി വരെ, 577 ഒഴിവുകൾ, 47,330 വരെ ശമ്പളം; നോർത്തേൺ കോൾ ഫീൽഡ്സ് ലിമിറ്റഡിൽ വൻ അവസരം

അപേക്ഷാ ഫീസ്

ജനറൽ / ഒബിസി / ഇഡബ്ല്യുഎസ് ഉദ്യോഗാർത്ഥികൾക്ക്: 850 രൂപ
മറ്റുള്ള ഉദ്യോഗാർത്ഥികൾക്ക്: 175 രൂപ

അപേക്ഷകൾ ഷോർട്ട്‌ലിസ്റ്റ് ചെയ്ത ശേഷം അഭിമുഖം വഴി തെരഞ്ഞെടുപ്പ് നടത്തും. അപേക്ഷകരുടെ എണ്ണം കൂടുതൽ ആണെങ്കിൽ ഓൺലൈൻ പരീക്ഷയും അഭിമുഖവും നടത്തിയാകും നിയമനം നടത്തുക.

Indian Bank Recruitment 2026
84 ഒഴിവുകൾ, ശമ്പളം 30,000 മുതൽ, അഭിമുഖത്തിലൂടെ നിയമനം, റെയിൽവേയിൽ ഹോസ്പിറ്റാലിറ്റി മോണിറ്റർ ആകാം

വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തുടങ്ങിയ കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://indianbank.bank.in/wp-content/uploads/2026/04/Advertisment-Notice.pdf

Summary

Indian Bank Recruitment 2026 350 Specialist Officer Posts Apply by April 28.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com