പഞ്ചാബിലുള്ള ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) സീനിയർ റെസിഡന്റ്‌സ് (നോൺ-അക്കാദമിക്) തസ്തികയിൽ നിയമനം നടത്തുന്നു. 163 ഒഴിവുകളാണ് ഉള്ളത്. ഒരു വർഷത്തേക്ക് ആണ് നിയമനം 3 വർഷം വരെ നീട്ടാവുന്നതാണ്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 2026 ജനുവരി 07 വരെ നൽകിയിരിക്കുന്ന ഗൂഗിൾ ഫോം ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കാം.
വകുപ്പ് & ഒഴിവുകളുടെ എണ്ണം
അനസ്‌തേഷ്യോളജി– 25
ജനറൽ മെഡിസിൻ – 11
ജനറൽ സർജറി – 11
പീഡിയാട്രിക്‌സ് – 11
റേഡിയോളജി – 07
ന്യൂറോസർജറി – 06
ഒബ്സ്ട്രറ്റിക്സ് & ഗൈനക്കോളജി – 06
ഓർത്തോപീഡിക്സ് – 04
പാതോളജി – 04
മറ്റ് വിഭാഗങ്ങൾ – 78
ആകെ ഒഴിവുകൾ: 163
പ്രവേശന ശമ്പളം: പ്രതിമാസം 67,700 രൂപ. എൻപിഎ, ഡിഎ, കേന്ദ്ര സർക്കാർ നിയമങ്ങൾ അനുസരിച്ച് മറ്റ് സാധാരണ അലവൻസുകളും ലഭിക്കും.
അപേക്ഷകരുടെ എണ്ണം കൂടുതലാണെങ്കിൽ സ്ക്രീനിംഗ് ടെസ്റ്റ് നടത്തും. അതിന് ശേഷം ബയോ-ഡാറ്റയും ഡോക്യുമെന്റ് വെരിഫിക്കേഷനും അടിസ്ഥാനമാക്കി അഭിമുഖത്തിന് ഉദ്യോഗാർത്ഥികളെ ക്ഷണിക്കും. അഭിമുഖ സമയത്ത് ഒറിജിനൽ രേഖകൾ ഹാജരാക്കണം.
കൂടുതൽ വിവരങ്ങൾക്ക് https://aiimsbathinda.edu.in/ സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates