

തിരുവനന്തപുരം ജില്ലാ മാനസികാരോഗ്യ പരിപാടിയിൽ വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. സൈക്യാട്രിസ്റ്റ്, ട്രെയിൻഡ് മെഡിക്കൽ ഓഫീസർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ട്രെയിൻഡ് സോഷ്യൽ വർക്കർ, പ്രോജക്ട് ഓഫീസർ, സ്റ്റാഫ് നഴ്സ് എന്നീ തസ്തികകളിലാണ് നിയമനം. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ളവർക്കും പ്രവൃത്തിപരിചയമുള്ളവർക്കും മുൻഗണന ലഭിക്കും. നവംബർ 28ന് രാവിലെ 10.30നാണ് അഭിമുഖം.
യോഗ്യത: എം.ബി.ബി.എസ്. ബിരുദവും സൈക്യാട്രിയിൽ എം.ഡി., ഡി.എൻ.ബി. അല്ലെങ്കിൽ ഡി.പി.എം. യോഗ്യതയും ഉണ്ടായിരിക്കണം.
യോഗ്യത: എം.ബി.ബി.എസ്. ബിരുദവും മാനസികാരോഗ്യ മേഖലയിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും വേണം.
യോഗ്യത: ക്ലിനിക്കൽ സൈക്കോളജിയിൽ എം.ഫിലും ആർ.സി.ഐ. രജിസ്ട്രേഷനും നിർബന്ധമാണ്.
യോഗ്യത: സോഷ്യൽ വർക്കിൽ എം.ഫിൽ അല്ലെങ്കിൽ മെഡിക്കൽ ആൻഡ് സൈക്യാട്രി വിഭാഗത്തിൽ എം.എസ്.ഡബ്ല്യു. ബിരുദവും കമ്മ്യൂണിറ്റി സൈക്യാട്രിയിൽ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം.
യോഗ്യത: മെഡിക്കൽ ആൻഡ് സൈക്യാട്രി വിഭാഗത്തിൽ എം.എസ്.ഡബ്ല്യു. ബിരുദവും സൈക്യാട്രിയിൽ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവും വേണം.
യോഗ്യത: സൈക്യാട്രിയിൽ എം.എസ്‌സി. നഴ്സിങ് ബിരുദമോ ബി.എസ്‌സി. നഴ്സിങ് ബിരുദത്തോടൊപ്പം കമ്മ്യൂണിറ്റി സൈക്യാട്രിയിൽ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയമോ ഉണ്ടായിരിക്കണം.
താൽപര്യമുള്ളവർ ബയോഡാറ്റ, അസൽ സർട്ടിഫിക്കറ്റുകൾ, അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം.
തീയതി: നവംബർ 28, രാവിലെ 10.30
വേദി: ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), റെഡ്ക്രോസ് റോഡ്, വഞ്ചിയൂർ പി.ഒ., തിരുവനന്തപുരം – 695035.
ഫോൺ: 9846854844.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates