

കേരളത്തിലും പുറത്തും ജോലിസാധ്യതകളുള്ള ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, മെഡിക്കൽഫിസിയോളജി കോഴ്സുകളിൽ ബിരുദാനന്തര ബിരുദത്തിന് അപേക്ഷ ക്ഷണിച്ചു. ആശുപത്രി മേഖലയിൽ ജോലി ചെയ്യാൻ താൽപ്പര്യമുള്ളവർക്ക് ഈ കോഴ്സുകൾ സഹായകരമായേക്കും. എം എസ് സി ( എം എൽ ടി) കോഴ്സിന് ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അലോട്ടമെന്റ് തിയ്യതിയും പ്രഖ്യാപിച്ചിട്ടുണ്ട്.
2025 അദ്ധ്യയന വർഷത്തെ മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ, എം എസ് സി മെഡിക്കൽ ഫിസിയോളജി കോഴ്‌സുകൾക്ക് ഓഗസ്റ്റ് 25 വരെ അപേക്ഷിക്കാം.
അപേക്ഷാഫീസ് പൊതുവിഭാഗത്തിനു 1200 രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 600 രൂപയുമാണ്. അപേക്ഷകർക്ക് ഓൺലൈൻ വഴിയോ വെബ്‌സൈറ്റ് വഴി ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ അപേക്ഷാഫീസ് അടയ്ക്കാം.
വ്യക്തിഗത അക്കാദമിക വിവരങ്ങൾ ഓൺലൈൻ ആയി www.lbscentre.kerala.gov.in ൽ രജിസ്റ്റർ ചെയ്യാം. യോഗ്യതാ സർട്ടിഫിക്കറ്റുകൾ ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന അവസരത്തിൽ അപ്‌ലോഡ് ചെയ്യണം. അക്കാദമിക യോഗ്യതാ പരീക്ഷയുടെ മൊത്തം മാർക്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലുള്ള കേന്ദ്രീകൃത അലോട്ട്‌മെന്റിലൂടെയാണ് കോഴ്‌സുകളിലേക്കുള്ള പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക്: 04712560361, 362, 363, 364.
എം എസ് സി(എം എൽ ടി) കോഴ്‌സ് പ്രവേശനത്തിന് റഗുലർ അലോട്ട്‌മെന്റുകൾക്കുശേഷം ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അലോട്ട്‌മെന്റ് എൽ.ബി.എസ് ജില്ലാ ഫെസിലിറ്റേഷൻ കേന്ദ്രങ്ങളിൽ ഓഗസ്റ്റ് 19 ന് നടക്കും.
www.lbscentre.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ നേരിട്ട് ഹാജരായി രാവിലെ 11 മണിയ്ക്കകം രജിസ്റ്റർ ചെയ്യണം. മുൻ അലോട്ട്‌മെന്റുകൾ വഴി സ്വാശ്രയ കോളേജുകളിൽ പ്രവേശനം നേടിയ അപേക്ഷകർ എൻ ഒ സി സമർപ്പിക്കണം.
ഒഴിവുള്ള സീറ്റുകളുടെ വിവരങ്ങൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471 2560361, 362, 363, 364.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates