ഇലക്ട്രിക് വാഹനങ്ങളുടെ സാങ്കേതിക വിദ്യ (ഇവി ടെക്നോളജി) ബോംബെ ഐ ഐ ടിയിൽ നിന്നും ഓൺലൈനായി പഠിച്ച് ഇ- പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ നേടാം. ഓൺലൈൻ കോഴ്സിന് പുറമെ പ്രായോഗിക പഠനവും ഇതിൽ ഉൾപ്പെടുന്നു. ഐഐടി ബോംബെ ഫാക്കൽറ്റി രൂപകൽപ്പന ചെയ്തതാണ് ഈ കോഴ്സ്. ഓൺലൈനായി നടത്തുന്ന ഈ കോഴ്സിന്റെ കാലാവധി 18 മാസമാണ്.
ജോലി ചെയ്യുന്ന പ്രൊഫഷണലുകൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്നതാണ് ഇ-മൊബിലിറ്റി ഡിപ്ലോമ കോഴ്സ്. ഐഐടി ബോംബെയുടെ ഇ-പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഇ-മൊബിലിറ്റി എന്ന ഇ-ഇവി കോഴ്‌സ്, ഓൺലൈൻ കോഴ്‌സ്, പ്രായോഗിക പഠനം, കരിയർ പുരോഗതിക്കുള്ള അവസരങ്ങൾ എന്നിവയ്‌ക്കൊപ്പം വ്യവസായ കേന്ദ്രീകൃത ഇവി സാങ്കേതിക പരിശീലനവും പഠിതാക്കൾക്ക് ഐഐടി പൂർവ്വ വിദ്യാർത്ഥി പദവിയും ഉൾപ്പെടുന്നു.
എഞ്ചിനീയറിംഗ് അല്ലെങ്കിൽ ടെക്നോളജിയിൽ നിർദ്ദിഷ്ടവിഷയവുമായി ബന്ധപ്പെട്ട് ബി.ഇ. / ബി.ടെക് ബിരുദം അല്ലെങ്കിൽ നാല് വർഷത്തെ ബി.എസ്‌സി / ബി.എസ് ബിരുദം നേടിയിരിക്കണം.
എഞ്ചിനീയറിംഗ്അല്ലെങ്കിൽ ടെക്നോളജിയുടെ നിർദ്ദിഷ്ട മേഖലയിൽ ബിരുദാനന്തര ബിരുദം (എം.ടെക് / എം.എസ്‌സി / എംഎസ്), ഡോക്ടറേറ്റ് ബിരുദമുള്ളവർക്കും അപേക്ഷിക്കാം. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.
ഈ ഇ-പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയ്ക്ക് ആറ് കോഴ്സുകളിലായി 36 ഐഐടി ബോംബെ ക്രെഡിറ്റുകൾ വിജയകരമായി പൂർത്തിയാക്കണം: ഇതിൽ രണ്ട് കോർ കോഴ്സുകളും നാല് ഇലക്റ്റീവുകളും ഉൾപ്പെടുന്നു.
ഇ - മൊബിലിറ്റിയുടെ ആമുഖം
ഇലക്ട്രിക് മൊബിലിറ്റിക്ക് വേണ്ടിയുള്ള സാങ്കേതികവിദ്യയുടെ നിർമ്മാണം (കാർ ബോഡി, ബാറ്ററി, മോട്ടോർ പോലുള്ളവയുടെ നിർമ്മാണം)
ഇ.വി. ആപ്ലിക്കേഷനുകൾക്കുള്ള പവർ ഇലക്ട്രോണിക് കൺവെർട്ടറുകൾ
ഇലക്ട്രിക് വെഹിക്കിൾ ഗ്രിഡ് ഇന്റഗ്രേഷൻ
ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ഇലക്ട്രിക് ഡ്രൈവുകൾ
ഇ-വെഹിക്കിൾ സ്റ്റൈലിങ്ങും ഡിസൈനും
വെഹിക്കിൾ സബ് സിസ്റ്റം മോഡലിങ്
സിമുലേഷൻ ഓഫ് പവർ ഇലക്ട്രോണിക് സിസ്റ്റംസ്
ഇവി ചാർജറുകളുടെ മോഡലിങ്ങും കൺട്രോളും
എംബഡഡ് കൺട്രോൾ ഫോർ ഇലക്ട്രിക് മോട്ടോഴ്സ്
ബാറ്ററി മോഡലിങ് ടെക്നിക്ക്സ് ആൻഡ് ഡീഗ്രഡേഷൻ ഫിനോമിനൻ
ഇംപാക്ട് അസസ്മെന്റ് ഓഫ് ഇവി ഓൺ ഗ്രിഡ് ഇൻഫ്രാസ്ട്രക്ച്ചർ
ഐഐടി ബോംബെ ഫാക്കൽറ്റി രൂപകൽപ്പന ചെയ്ത് ജോലി ചെയ്യുന്ന പ്രൊഫഷണലുകൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഓൺലൈൻ സിൻക്രണസ് കോഴ്സാണ്
ആറ് കോഴ്‌സുകളാണ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പഠിതാക്കളുടെ പ്രൊഫഷണൽ നെറ്റ്‌വർക്ക് വികസിപ്പിക്കുന്നതിനായി പിയർ-ടു-പിയർ പഠനം
ഒരു പ്രോഗ്രാം മാനേജരുടെ വ്യക്തിഗത സഹായം
അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റുകളിൽ (ABC) സേവ് ചെയ്യാൻ കഴിയുന്ന വ്യക്തിഗത കോഴ്‌സ് ക്രെഡിറ്റുകൾ നേടാം
ക്യാമ്പസിൽ നടത്തുന്ന ബിരുദദാന ചടങ്ങ്
ഐ ഐ ടി ബോംബെ പൂർവ്വ വിദ്യാർത്ഥി പദവി
ഐ ഐ ടി ബോംബെയുടെ ലാറ്ററൽ ഗ്രൂപ്പിൽ പ്രവേശനം
30,000 രൂപ രജിസ്ട്രേഷൻ ഫീസായി അടയ്ക്കണം കോഴ്സ് സംബന്ധിച്ച് ഓഫർ ലെറ്റർ കിട്ടി ഏഴ് ദിവസത്തിനകം ഈ തുക ഒടുക്കണം.
ആകെ ഉള്ള ആറ് കോഴ്സുകളിൽ ഓരോ കോഴ്സും ആരംഭിക്കുന്ന സമയത്ത് 95,000 രൂപ വീതം ഫീസ് അടയ്ക്കണം.
ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി ഓഗസ്റ്റ് 20 ആണ്
വിശദവിവരങ്ങൾക്ക്: https://www.ee.iitb.ac.in/web/labs/epgd-mobility/
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates