എഐ നിങ്ങളുടെ ജോലി ഇല്ലാതാക്കുമോ?എഐ ഓട്ടോമേഷൻ ഏറ്റവും കൂടുതൽ ബാധിക്കാൻ സാധ്യതയുള്ള ജോലികളുടെ പട്ടികയുമായി മൈക്രോസോഫ്റ്റ് റിപ്പോർട്ട്

എഐ യിൽ നിന്ന് ഏറ്റവും കുറഞ്ഞ ഭീഷണി നേരിടുന്ന ജോലികളിൽ കായികക്ഷമത ആവശ്യമുള്ള ജോലികൾ, പ്രത്യേക മെഡിക്കൽ പരിജ്ഞാനം ആവശ്യമുള്ള ജോലികൾ, ബ്ലൂ കോളർ ജോലി എന്നിവ ഉൾപ്പെടുന്നു.
Artificial Intelligence, Ai image
Artificial Intelligence To Replace you? Microsoft Report Lists Jobs AI image, Gemini
Updated on
2 min read

എന്തിനും ഏതിനും എ ഐ യുടെ ഒരു കൈ സഹായമില്ലതെ ഒന്നും നടക്കാത്ത സാഹചര്യത്തിലേക്ക് ലോകം നീങ്ങുകയാണ്. മിക്കവാറും എല്ലാ തൊഴിൽ മേഖലകളിലും ചെറുതുംവലുതുമായ രീതിയിൽ നി‍ർമ്മിത ബുദ്ധിയുടെ പങ്കാളിത്തമുണ്ട്. അധികം വൈകാതെ എ ഐയക്ക് വലിയ റോൾ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. ഇങ്ങനെ വളർച്ച പ്രാപിക്കുന്ന എ ഐ നിത്യജീവിതത്തെ എങ്ങനെ ബാധിക്കുമെന്ന ആശങ്ക വ്യാപകമായി ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് എ എ ക്ക് കൂടുതൽ കാര്യക്ഷമമായി ചെയ്യാൻ കഴിയുന്ന ജോലികളും അത്ര കാര്യക്ഷമമായി ചെയ്യാൻ കഴിയാത്ത ജോലികളെയും കുറിച്ച് മൈക്രോ സോഫ്റ്റ് പഠനം നടത്തിയത്. ആ പഠനത്തിൽ അവർ കണ്ടെത്തിയത് നിരവധി ജോലികൾ ചെയ്യാൻ എ ഐ പ്രാപ്തമാണെന്നാണ്.

Artificial Intelligence, Ai image
അബുദാബിയിൽ പാർക്കിങ് നിയന്ത്രിക്കാൻ എ ഐ

'ജനറേറ്റീവ് എഐയുടെ തൊഴിൽപരമായ പ്രത്യാഘാതങ്ങൾ കണ്ടെത്തൽ ' ('Measuring the Occupational Implications of Generative AI')എന്ന റിപ്പോർട്ട്, ഉപയോക്താക്കളും മൈക്രോസോഫ്റ്റ് ബിംഗ് കോപൈലറ്റ് എഐ സോഫ്റ്റ്‌വെയറും ഉപയോ​ഗിച്ച് അജ്ഞാതാരായ 200,000 പേരുമായുള്ള സംഭാഷണങ്ങളെ അടിസ്ഥാനമാക്കിയുള്ള ഡാറ്റാസെറ്റ് വിശകലനം ചെയ്താണ് ഈ സാധ്യതകളെ കുറിച്ച് പഠനം നടത്തിയത്.

വിവരങ്ങൾ ശേഖരിക്കലും എഴുത്തും ഉൾപ്പെടയുള്ള സഹായത്തിനായി ആളുകൾ നി‍ർമ്മിത ബുദ്ധിയെ ആശ്രയിക്കുന്ന ഏറ്റവും സാധാരണമായ തൊഴിൽ പ്രവർത്തനങ്ങളെ പരിശോധിച്ചു

"വിവരങ്ങളും സഹായവും നൽകുക, എഴുത്ത്, പഠിപ്പിക്കൽ, അഡ്വൈസ് നൽകുക എന്നിവയാണ് എഐ സ്വയം ചെയ്യുന്ന ഏറ്റവും സാധാരണമായ പ്രവർത്തനങ്ങൾ," റിപ്പോർട്ട് പറഞ്ഞു

Artificial Intelligence, Ai image
ജോലിക്കുള്ള ഇന്റർവ്യൂ ഭയമാണോ? എങ്കിൽ ഗൂഗിളിന്റെ ഈ ഫ്രീ ടൂൾ ഉപയോഗിച്ചാൽ മതി!

മൈക്രോസോഫ്റ്റിന്റെ "ഏറ്റവും ഉയർന്ന എഐ പ്രയോഗക്ഷമത സ്കോർ ഉള്ള മികച്ച 40 തൊഴിലുകൾ" എന്ന പട്ടികയിൽ ഉൾപ്പെടുന്നവ എന്നതിനർത്ഥം ഈ ജോലികൾ നി‍ർമ്മിത ബുദ്ധി ഉപയോഗിച്ച് ഓട്ടോമേറ്റ് ചെയ്യപ്പെടാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ളവയാണ് എന്നാണ്. അതായാത് മനുഷ്യവിഭവശേഷിയുടെ ആവശ്യമില്ലാതാകുന്ന അല്ലെങ്കിൽ കുറയുന്ന ജോലികൾ. അതിൽ വരുന്ന പ്രധാനപ്പെട്ട ചില ജോലികളുടെ പട്ടിക ഇവയാണ്

ഇൻറർപ്രെട്ടർ, പരിഭാഷകർ, പാസഞ്ചർ അറ്റൻഡന്റ്, സെയിൽസ് റെപ്രസെൻറേറ്റീവ്, എഴുത്തുകാർ, ഉപഭോക്തൃ സേവന പ്രതിനിധികൾ സി എൻ സി ടൂൾ പ്രോഗ്രാമർ, ടെലിഫോൺ ഓപ്പറേറ്റർ, ടിക്കറ്റ് ഏജന്റ് ആൻഡ് ട്രാവൽ ക്ലാർക്ക്, ബ്രോഡ്കാസ്റ്റ് അനൗൺസർമാ‍ർ, ബ്രോക്കറേജ് ക്ലാർക്, ടെലിമാർക്കറ്റിങ്, കൺസേർജേഴ്‌സ്, ചരിത്രകാരന്മാർ, രാഷ്ട്രീയ ശാസ്ത്രജ്ഞർ, വാർത്താ വിശകലന വിദഗ്ധർ, മാധ്യമപ്രവർത്തകർ ഗണിതശാസ്ത്രജ്ഞർ, സാങ്കേതിക എഴുത്തുകാരും പ്രൂഫ് റീഡർമാരും, എഡിറ്റർമാർ, പബ്ലിക് റിലേഷൻസ് സ്പെഷ്യലിസ്റ്റുകൾ, ഡെമോൺസ്ട്രേറ്റർമാരും പ്രൊമോട്ടർമാരും, പ അക്കൗണ്ട് ക്ലാർക്ക്, സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ്, കൗണ്ടർ ആൻഡ് റെന്റൽ ക്ലാർക്ക്, ഡാറ്റ സയന്റിസ്റ്റുകൾ, ഫിനാൻഷ്യൽ അഡ്വൈസർ,ആർക്കൈവിസ്റ്റ്,വെബ് ഡെവലപ്പർ, മാനേജ്‌മെന്റ് അനലിസ്റ്റുകൾ, ജിയോഗ്രാഫർ,മോഡലുകൾ, മാർക്കറ്റ് റിസർച്ച് അനലിസ്റ്റുകൾ, പബ്ലിക് സേഫ്റ്റി ടെലികമ്മ്യൂണിക്കേറ്റർ, സെക്കൻഡറി കോഴ്സിന് മുകളിലുള്ള കോഴ്സുകളിലെ അദ്ധ്യാപകർ

എഴുത്ത്, എഡിറ്റിങ്, വിവര ശേഖരണം, ആശയവിനിമയം തുടങ്ങിയ ജോലികൾ ഈ റോളുകളിലെല്ലാം ഉൾപ്പെടുന്നു - ചാറ്റ്ബോട്ടുകൾ പോലുള്ള ജനറേറ്റീവ്എഐ ടൂളുകൾക്ക് പ്രധാന പങ്ക് വഹിക്കാൻ കഴിയുന്ന മേഖലകളാണിവ.

Artificial Intelligence, Ai image
നിങ്ങളുടെ ശബ്ദത്തിൽ ഇനി എഐ സംസാരിക്കും, ഇലവൻലാബ്‌സിലൂടെ

ഏറ്റവും കുറഞ്ഞ പ്രായോഗികതാ സ്കോർ ഉള്ള പട്ടികയിൽ വരുന്ന ജോലികൾ എന്നതു കൊണ്ട് അർത്ഥമാക്കുന്നത് ഈ ജോലികൾ നിലനിൽക്കുമെന്നും ഈ രം​ഗത്തേക്ക് എ ഐയുടെ വരവ് അത്രത്തോളം ശക്തമാകില്ല എന്നുമാണ്. അതിൽ വരുന്ന ചില പ്രധാനപ്പെട്ട ജോലികളുടെ പട്ടികയിൽ ഉൾപ്പെടുന്നത് ഇവയാണ്:

ഫ്ലെബോടോമിസ്റ്റ്, നഴ്സിങ് അസിസ്റ്റന്റ്, അപകടകരമായ വസ്തുക്കൾ നീക്കം ചെയ്യുന്ന തൊഴിലാളികൾ, സഹായികൾ - പെയിന്റർമാർ, മേസൺ, എംബാം ചെയ്യുന്നവർ, പ്ലാന്റ്, സിസ്റ്റം ഓപ്പറേറ്റർമാർ, ഓറൽ, മാക്സിലോഫേഷ്യൽ സർജന്മാർ, വാഹനങ്ങളുടെ ഗ്ലാസ് നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ, ഷിപ്പ് എഞ്ചിനീയർമാർ, ടയർ നന്നാക്കുന്നവർ, പ്രോസ്റ്റോഡോണ്ടിസ്റ്റുകൾ, സഹായികൾ - പ്രൊഡക്ഷൻ തൊഴിലാളികൾ, ഹൈവേ നിർമ്മാണ തൊഴിലാളികൾ, മെഡിക്കൽ ഉപകരണങ്ങളുമായി ബന്ധപ്പെട്ട് നിർമ്മാണം പാക്കേജിങ് മേഖലകളിലെ തൊഴിലാളികൾ, ഫില്ലിങ് മെഷീൻ ഓപ്പറേറ്റർമാർ, സിമന്റ് ഉപയോഗിച്ച് നിർമ്മാണം നടത്തുന്ന തൊഴിലാളികൾ, ഇൻഡസ്ട്രിയൽ ട്രക്ക് ഓപ്പറേറ്റർമാർ, ഒഫ്താൽമിക് ടെക്നീഷ്യൻമാ,ർ മസാജ് തെറാപ്പിസ്റ്റുകൾ, സർജിക്കൽ അസിസ്റ്റന്റ്മാർ, ഇന്ധന പമ്പുകളിലെ ഓപ്പറേറ്റർമാർ, ഹൗസ് കീപ്പിങ് തൊഴിലാളികൾ, മോട്ടോർബോട്ട് ഓപ്പറേറ്റർമാർ, പൈൽ ഡ്രൈവർ ഓപ്പറേറ്റർമാർ, റെയിൽ-ട്രാക്ക് ലെയിങ് എക്യുപ്‌മെന്റ് ഓപ്പറേറ്റർമാർ, ഫൗണ്ടറി മോൾഡ് മേക്കർമാർ, ജലശുദ്ധീകരണം നടത്തുന്ന തൊഴിലാളികൾ, ബ്രിഡ്ജ് ആൻഡ് ലോക്ക് ടെൻഡർ ജോലി ചെയ്യുന്നവർ, ഡ്രെഡ്ജ് ഓപ്പറേറ്റർമാർ

Summary

Career News: The research, titled "Working with AI: Measuring the Occupational Implications of Generative AI," categorises 40 jobs that have the highest potential for Artificial Intelligence involvement.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com