സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷനിൽ അവസരം; ഡ്രൈവർ, ക്ലാർക്ക്, അസിസ്റ്റന്റ് തസ്തികകളിൽ ഒഴിവുകൾ

ഏഴാം ക്ലാസ് മുതൽ ബിരുദം, എം.ബി.എ. തുടങ്ങിയ യോഗ്യതയുള്ളവർക്ക് അവസരമുണ്ട്.
Kerala State Minority Development Finance Corporation
Applications have been invited for 11 vacancies across various positions at the Kerala State Minority Development Finance Corporation.
Edited By:
Updated on: 
1 min read

കോഴിക്കോട് ചക്കോരത്തുകുളത്തുള്ള കേരള സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷനിൽ (KSMDFC) വിവിധ തസ്തികകളിലായി 11 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. ഏഴാം ക്ലാസ് മുതൽ ബിരുദം, എം.ബി.എ. തുടങ്ങിയ യോഗ്യതയുള്ളവർക്ക് അവസരമുണ്ട്. താൽപര്യമുള്ളവർക്ക് നവംബർ 30 വരെ അപേക്ഷിക്കാം.

Kerala State Minority Development Finance Corporation
ഇ-ഓട്ടോ വാങ്ങാൻ ഒരു ലക്ഷം രൂപ; വനിതകൾക്ക് സുവർണാവസരം, അപേക്ഷിക്കാം

ഒഴിവുകളും യോഗ്യതയും

ഓഫീസ് അറ്റൻഡന്റ് – 3 ഒഴിവുകൾ

  • ഏഴാം ക്ലാസ് വിജയവും സൈക്ലിങ് പ്രാവീണ്യവുമാണ് യോഗ്യത.

ഡെപ്യൂട്ടി മാനേജർ – 3 ഒഴിവുകൾ

  • ബിരുദവും സി.എ. (ഇന്റർ)/ഐ.സി.ഡബ്ല്യു.എ.ഐ. (ഇന്റർ) യോഗ്യതയും ഉണ്ടായിരിക്കണം.

  • അല്ലെങ്കിൽ എം.ബി.എ./എം.കോം യോഗ്യതയും അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും വേണം.

  • ഇതിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം ധനകാര്യ സ്ഥാപനത്തിലോ അംഗീകൃത സ്ഥാപനത്തിലോ നേടിയതായിരിക്കണം.

Kerala State Minority Development Finance Corporation
യു കെയിൽ സൗജന്യമായി മാസ്റ്റേഴ്സ് പഠിക്കാം; വിമാനടിക്കറ്റും സ്റ്റൈപ്പൻഡും ലഭിക്കും, ഡിസംബർ 8 വരെ അപേക്ഷിക്കാം

സീനിയർ അസിസ്റ്റന്റ് – 1 ഒഴിവ്

  • ബിരുദവും കംപ്യൂട്ടർ ആപ്ലിക്കേഷനിലുള്ള സർട്ടിഫിക്കറ്റും ആവശ്യമാണ്.

ജൂനിയർ അസിസ്റ്റന്റ് – 1 ഒഴിവ്

  • പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യതയും കംപ്യൂട്ടർ പരിജ്ഞാനവും വേണം.

ക്ലാർക്ക് – 1 ഒഴിവ്

  • പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യതയും കംപ്യൂട്ടർ പരിജ്ഞാനവും ആവശ്യമാണ്.

Kerala State Minority Development Finance Corporation
2,000+ ഒഴിവുകൾ; KSEB മുതൽ DP World വരെ, അഭിമുഖം ഡിസംബർ 5ന്

ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് – 1 ഒഴിവ്

  • എസ്.എസ്.എൽ.സി. വിജയമാണ് അടിസ്ഥാന യോഗ്യത.

  • സാധുവായ ലൈറ്റ് മോട്ടോർ വെഹിക്കിൾ (എൽ.എം.വി.) ഡ്രൈവിങ് ലൈസൻസും ഡ്രൈവർ ബാഡ്ജും ഉണ്ടായിരിക്കണം.

  • കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്.

സെക്ഷൻ ഓഫീസർ – 1 ഒഴിവ്

  • ബിരുദത്തോടൊപ്പം സി.എ. (ഇന്റർ), എം.ബി.എ. അല്ലെങ്കിൽ മാനേജ്‌മെന്റ്, ഫിനാൻസ്, അക്കൗണ്ട്സ് എന്നിവയിൽ പി.ജി. ഡിപ്ലോമ യോഗ്യതയും ഉണ്ടായിരിക്കണം.

Kerala State Minority Development Finance Corporation
ISRO-യിൽ ഫ്രഷേഴ്‌സിന് അവസരം; 400 ഒഴിവുകൾ, +2 മുതൽ യോഗ്യത

എങ്ങനെ അപേക്ഷിക്കാം?

കോർപ്പറേഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.ksmdfc.org സന്ദർശിച്ച് വിജ്ഞാപനത്തോടൊപ്പമുള്ള അപേക്ഷാഫോമിന്റെ മാതൃക ഡൗൺലോഡ് ചെയ്യണം. ഫോം പൂരിപ്പിച്ച ശേഷം വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, പ്രായം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം അപേക്ഷ സമർപ്പിക്കണം.

വിലാസം: മാനേജിങ് ഡയറക്ടർ, KSMDFC, KURDFC ബിൽഡിങ്, ചക്കോരത്തുകുളം, വെസ്റ്റ് ഹിൽ പി.ഒ., കോഴിക്കോട്–673005.

അവസാന തീയതി: നവംബർ 30, വൈകിട്ട് 5 മണി.

ഫോൺ: 8714603031.

Summary

Applications have been invited for 11 vacancies across various positions at the Kerala State Minority Development Finance Corporation.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER