കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷനിൽ അവസരം; നിരവധി ഒഴിവുകൾ, ശമ്പളം 3 ലക്ഷം വരെ

ചീഫ് ഫിനാൻഷ്യൽ ഓഫീസർ, എംഇപി എൻജിനീയർ, ടെക്നിക്കൽ അഡ്വൈസർ (സിവിൽ), അഡ്വൈസർ (ലാൻഡ് മാറ്റേഴ്‌സ്), അഡ്വൈസർ (റവന്യൂ റിക്കവറി), ബിസിനസ് ഡെവലപ്‌മെന്റ് എക്സിക്യൂട്ടീവ് എന്നീ തസ്തികകളിലാണ് അവസരം.
KSIDC career
Applications have been invited for various positions at the Kerala State Industrial Development Corporation (KSIDC).file
Edited By:
Updated on: 
2 min read

കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷനിൽ (KSIDC) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ചീഫ് ഫിനാൻഷ്യൽ ഓഫീസർ, എംഇപി എൻജിനീയർ, ടെക്നിക്കൽ അഡ്വൈസർ (സിവിൽ), അഡ്വൈസർ (ലാൻഡ് മാറ്റേഴ്‌സ്), അഡ്വൈസർ (റവന്യൂ റിക്കവറി), ബിസിനസ് ഡെവലപ്‌മെന്റ് എക്സിക്യൂട്ടീവ് എന്നീ തസ്തികകളിലാണ് അവസരം. ആകെ 10 ഒഴിവുകളാണുള്ളത്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഡിസംബർ 19 വരെ ഓൺലൈനായി അപേക്ഷിക്കാം.

KSIDC career
കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽ കോർപ്പറേഷനിൽ അവസരം; MBA, B.Tech, ഡിപ്ലോമ യോഗ്യത, 80,000 രൂപ വരെ ശമ്പളം

ഒഴിവുകളും ശമ്പളവും

1. ചീഫ് ഫിനാൻഷ്യൽ ഓഫീസർ

  • ഒഴിവ്: 1

  • ശമ്പളം: പ്രതിമാസം 3,00,000 രൂപ

  • യോഗ്യത: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ അംഗമായ സി.എ. അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ അംഗമായ സി.എം.എ.

  • പ്രവൃത്തിപരിചയം: യോഗ്യത നേടിയശേഷം കുറഞ്ഞത് 15 വർഷത്തെ പ്രവൃത്തിപരിചയം. ഇതിൽ കുറഞ്ഞത് നാല് വർഷം ആർബിഐ നിയന്ത്രണത്തിലുള്ള എൻബിഎഫ്‌സി, ബാങ്ക് അല്ലെങ്കിൽ ധനകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്തിരിക്കണം.

  • പ്രായപരിധി: 38 വയസ് പൂർത്തിയായിരിക്കണം; 62 വയസ് കവിയരുത്.

  • കരാർ കാലാവധി: മൂന്ന് വർഷം, രണ്ട് വർഷം കൂടി നീട്ടാം.

വിജ്ഞാപനം: https://kpesrb.kerala.gov.in/wp-content/uploads/2026/11/029-2026-Chief-Financial-Officer-Kerala-State-Industrial-Development-Corporation-Limited-KSIDC.pdf

KSIDC career
ഇ-ഓട്ടോ വാങ്ങാൻ ഒരു ലക്ഷം രൂപ; വനിതകൾക്ക് സുവർണാവസരം, അപേക്ഷിക്കാം

2. എംഇപി എഞ്ചിനീയർ

  • ഒഴിവ്: 1

  • ശമ്പളം: 40,000 രൂപ

  • യോഗ്യത: മെക്കാനിക്കൽ എഞ്ചിനീയറിങ് അല്ലെങ്കിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്ങിൽ ബിരുദം.

  • പ്രവൃത്തിപരിചയം: കെട്ടിടങ്ങളിലോ അടിസ്ഥാനസൗകര്യ പദ്ധതികളിലോ എംഇപി ജോലികളുടെ നിർവഹണം അല്ലെങ്കിൽ മേൽനോട്ടത്തിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം.

  • പ്രായപരിധി: 35 വയസ് കവിയരുത്.

  • കരാർ കാലാവധി: ഒരു വർഷം; നീട്ടാവുന്നതാണ്.

വിജ്ഞാപനം: https://kpesrb.kerala.gov.in/wp-content/uploads/2026/11/030-2026-MEP-Engineer-Kerala-State-Industrial-Development-Corporation-Limited-KSIDC.pdf

KSIDC career
കോഴിക്കോട് എയർപോർട്ടിൽ അപ്രന്റീസ്ഷിപ്പ് ഒഴിവുകൾ; ഡിഗ്രി, എഞ്ചിനീയറിങ് യോഗ്യത; അവസാന തീയതി നവംബർ 25

3. ടെക്നിക്കൽ അഡ്വൈസർ (സിവിൽ)

  • ഒഴിവ്: 1

  • ശമ്പളം: 40,000 രൂപ

  • യോഗ്യത: അംഗീകൃത സർവകലാശാലയിലോ സ്ഥാപനത്തിലോ നിന്ന് സിവിൽ എൻജിനീയറിങ്ങിൽ ബിരുദം.

  • പ്രവൃത്തിപരിചയം: കുറഞ്ഞത് 15 വർഷത്തെ പ്രവൃത്തിപരിചയം. പൊതുമരാമത്ത്, ജലസേചന വകുപ്പ് തുടങ്ങിയ വകുപ്പുകളിൽ എക്സിക്യൂട്ടീവ് എഞ്ചിനീയർ അല്ലെങ്കിൽ അതിനു മുകളിലുള്ള തസ്തികകളിൽനിന്ന് വിരമിച്ച സിവിൽ എഞ്ചിനീയർമാർക്ക് മുൻഗണന.

  • പ്രായപരിധി: 60 വയസ് കവിയരുത്.

  • കരാർ കാലാവധി: ഒരു വർഷം; നീട്ടാവുന്നതാണ്.

വിജ്ഞാപനം: https://kpesrb.kerala.gov.in/wp-content/uploads/2026/11/031-2026-Technical-Advisor-Civil-Kerala-State-Industrial-Development-Corporation-Limited-KSIDC.pdf

KSIDC career
യു കെയിൽ സൗജന്യമായി മാസ്റ്റേഴ്സ് പഠിക്കാം; വിമാനടിക്കറ്റും സ്റ്റൈപ്പൻഡും ലഭിക്കും, ഡിസംബർ 8 വരെ അപേക്ഷിക്കാം

4. അഡ്വൈസർ (ലാൻഡ് മാറ്റേഴ്‌സ്)

  • ഒഴിവ്: 1

  • ശമ്പളം: 40,000 രൂപ

  • യോഗ്യത: അംഗീകൃത സർവകലാശാലയിൽനിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം.

  • പ്രവൃത്തിപരിചയം: റവന്യൂ വകുപ്പിൽ തഹസിൽദാർ, ഡെപ്യൂട്ടി കലക്ടർ, അസിസ്റ്റന്റ് കമ്മീഷണർ അല്ലെങ്കിൽ റവന്യൂ ഡിവിഷണൽ ഓഫീസർ (ആർ.ഡി.ഒ.) എന്നീ തസ്തികകളിൽ കുറഞ്ഞത് രണ്ട് വർഷത്തെ സേവനം. ഡെപ്യൂട്ടി കലക്ടർ, അസിസ്റ്റന്റ് കമ്മീഷണർ, ആർ.ഡി.ഒ. തസ്തികകളിൽ സേവനം അനുഷ്ഠിച്ചവർക്ക് മുൻഗണന.

  • പ്രായപരിധി: 65 വയസ് കവിയരുത്.

  • കരാർ കാലാവധി: ഒരു വർഷം; നീട്ടാവുന്നതാണ്.

വിജ്ഞാപനം: https://kpesrb.kerala.gov.in/wp-content/uploads/2026/11/032-2026-Advisor-Land-Matters-Kerala-State-Industrial-Development-Corporation-Limited-KSIDC.pdf

KSIDC career
ടൂറിസം രംഗത്ത് കരിയർ സെറ്റാക്കാം; ഗൈഡ് പരിശീലനത്തിന് അവസരം, നവംബർ 30 വരെ അപേക്ഷിക്കാം

5. അഡ്വൈസർ (റവന്യൂ റിക്കവറി)

  • ഒഴിവ്: 1

  • ശമ്പളം: 40,000 രൂപ

  • യോഗ്യത: അംഗീകൃത സർവകലാശാലയിൽനിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം.

  • പ്രവൃത്തിപരിചയം: റവന്യൂ വകുപ്പിൽ തഹസിൽദാർ, ഡെപ്യൂട്ടി കലക്ടർ, അസിസ്റ്റന്റ് കമ്മീഷണർ, ആർ.ഡി.ഒ. അല്ലെങ്കിൽ തത്തുല്യ തസ്തികയിൽ കുറഞ്ഞത് മൂന്ന് വർഷത്തെ സേവനം. റവന്യൂ റിക്കവറി നടപടികൾ, ജപ്തി, ലേല നടപടികൾ എന്നിവയിൽ നേരിട്ടുള്ള പ്രവൃത്തിപരിചയം നിർബന്ധമാണ്.

  • പ്രായപരിധി: 65 വയസ് കവിയരുത്.

  • കരാർ കാലാവധി: ഒരു വർഷം; നീട്ടാവുന്നതാണ്.

വിജ്ഞാപനം: https://kpesrb.kerala.gov.in/wp-content/uploads/2026/11/033-2026-Advisor-Revenue-Recovery-Kerala-State-Industrial-Development-Corporation-Limited-KSIDC.pdf

KSIDC career
ISRO-യിൽ 400 ഒഴിവുകൾ; +2 മുതൽ B E വരെ യോഗ്യത, ഫ്രഷേഴ്‌സിന് അവസരം...

6. ബിസിനസ് ഡെവലപ്‌മെന്റ് എക്സിക്യൂട്ടീവ്

  • ഒഴിവ്: 5

  • ശമ്പളം: 30,000 രൂപ

  • യോഗ്യത: അംഗീകൃത സർവകലാശാലയിൽനിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദവും എം.ബി.എയും. മാർക്കറ്റിങ് അല്ലെങ്കിൽ ഫിനാൻസ് സ്പെഷ്യലൈസേഷനുള്ളവർക്ക് മുൻഗണന.

  • പ്രവൃത്തിപരിചയം: മാർക്കറ്റിങ്, സെയിൽസ് പ്രമോഷൻ, ബിസിനസ് ഡെവലപ്‌മെന്റ്, നിക്ഷേപ പ്രോത്സാഹനം തുടങ്ങിയ മേഖലകളിൽ യോഗ്യത നേടിയശേഷം കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം.

  • പ്രായപരിധി: 35 വയസ് കവിയരുത്.

  • കരാർ കാലാവധി: ഒരു വർഷം; നീട്ടാവുന്നതാണ്.

വിജ്ഞാപനം: https://kpesrb.kerala.gov.in/wp-content/uploads/2026/11/035-2026-Business-Development-Executive-Kerala-State-Industrial-Development-Corporation-Limited-KSIDC.pdf

KSIDC career
IHMCT: പ്ലസ് ടു മതി, LDC തസ്തികയിൽ ജോലി നേടാം, മികച്ച ശമ്പളം

എങ്ങനെ അപേക്ഷിക്കാം?

കേരള പബ്ലിക് എന്റർപ്രൈസസ് (സെലക്ഷൻ ആൻഡ് റിക്രൂട്ട്‌മെന്റ്) ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 19.

https://jobs.kpesrb.kerala.gov.in/

Summary

Applications have been invited for various positions at the Kerala State Industrial Development Corporation (KSIDC).

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER