

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി (IHMCT), കോവളം ലോവർ ഡിവിഷൻ ക്ലർക്ക് (LDC) തസ്തികയിൽ നിയമനം നടത്തുന്നു. പ്ലസ് 2 യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കംപ്യുട്ടർ പരിചയം ആവശ്യമാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 30.
കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA
തസ്തികയും ശമ്പളവും
തസ്തിക: ലോവർ ഡിവിഷൻ ക്ലർക്ക് (LDC).
ഒഴിവുകൾ: ആകെ 2 ഒഴിവുകൾ (UR – 1, EWS – 1). (ഒരു ഒഴിവ് മുൻ സൈനികർക്കായി സംവരണം ചെയ്തിരിക്കുന്നു).
ശമ്പളം: 19,900 – 63,200 രൂപ
വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു (10+2) അല്ലെങ്കിൽ ഹയർ സെക്കൻഡറി വിജയിച്ചിരിക്കണം.
മറ്റ് യോഗ്യതകൾ: കംപ്യുട്ടറിൽ മിനിറ്റിൽ 40 വാക്കുകൾ (W.P.M.) ടൈപ്പിംഗ് വേഗതയും കംപ്യുട്ടർ പരിജ്ഞാനവും.
അഭിലഷണീയം: കംപ്യുട്ടർ ആപ്ലിക്കേഷനിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 18 നും 28 നും ഇടയിൽ.
ജനന തീയതി: 02.10.1997 നും 01.10.2008 നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ).
SC/ST, OBC, PwBD, മുൻ സൈനികർ എന്നിവർക്ക് കേന്ദ്ര സർക്കാർ നിയമപ്രകാരം പ്രായപരിധിയിൽ ഇളവ് ലഭിക്കും.
ജനറൽ വിഭാഗം: 500 രൂപ
SC/ST വിഭാഗം: 300 രൂപ
മുൻ സൈനികർ (ESM): ഫീസില്ല.
അപേക്ഷകളുടെ പരിശോധന, എഴുത്തുപരീക്ഷ, കംപ്യുട്ടർ പ്രാവീണ്യ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
അപേക്ഷകൾ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
https://recruitopen.com/cmd/ihmct1/
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
https://cmd.kerala.gov.in/wp-content/uploads/2026/10/IHMCT-LDC-RECRUITMENT-NOTIFICATION.pdf
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates