

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐആർഇഎൽ (ഇന്ത്യ) ലിമിറ്റഡിൽ ട്രേഡ്സ്മാൻ ട്രെയിനി തസ്തികയിലേക്ക് 131 ഒഴിവുകൾ. ഫിറ്റർ, ഇലക്ട്രീഷ്യൻ, ഇൻസ്ട്രുമെന്റേഷൻ, അറ്റൻഡന്റ് ഓപ്പറേറ്റർ കെമിക്കൽ പ്ലാന്റ് എന്നീ ട്രേഡുകളിലാണ് ഒഴിവുകൾ. കേരളത്തിലെ ചവറ, ആലുവ എന്നിവിടങ്ങളിലും നിയമനമുണ്ട്. അപേക്ഷകൾ സമർപ്പിക്കാനായി വിജ്ഞാപനം സന്ദർശിക്കുക.
ട്രേഡ്സ്മാൻ ട്രെയിനി (ഫിറ്റർ)
ഒഴിവുകൾ: 93
വിദ്യാഭ്യാസ യോഗ്യത: ഫിറ്റർ ട്രേഡിൽ ഐടിഐ അല്ലെങ്കിൽ എൻഎസി.
പ്രവൃത്തിപരിചയം: അംഗീകൃത വ്യവസായ സ്ഥാപനത്തിൽ ഫിറ്റർ ട്രേഡിൽ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം. അപ്രന്റീസ്ഷിപ് പരിശീലനകാലവും പരിഗണിക്കും.
ട്രേഡ്സ്മാൻ ട്രെയിനി (ഇലക്ട്രീഷ്യൻ)
ഒഴിവുകൾ: 12
വിദ്യാഭ്യാസ യോഗ്യത: ഇലക്ട്രീഷ്യൻ ട്രേഡിൽ ഐടിഐ അല്ലെങ്കിൽ എൻഎസി. സാധുവായ സ്റ്റാറ്റ്യൂട്ടറി ലൈസൻസും നിർബന്ധമാണ്.
പ്രവൃത്തിപരിചയം: അംഗീകൃത വ്യവസായ സ്ഥാപനത്തിൽ ഇലക്ട്രീഷ്യൻ ട്രേഡിൽ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം. അപ്രന്റീസ്ഷിപ് പരിശീലനകാലവും പരിഗണിക്കും.
ട്രേഡ്സ്മാൻ ട്രെയിനി (ഇൻസ്ട്രുമെന്റേഷൻ)
ഒഴിവുകൾ: 6
വിദ്യാഭ്യാസ യോഗ്യത: ഇൻസ്ട്രുമെന്റേഷൻ ട്രേഡിൽ ഐടിഐ അല്ലെങ്കിൽ എൻഎസി.
പ്രവൃത്തിപരിചയം: അംഗീകൃത വ്യവസായ സ്ഥാപനത്തിൽ ഇൻസ്ട്രുമെന്റേഷൻ ട്രേഡിൽ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം. അപ്രന്റീസ്ഷിപ് പരിശീലനകാലവും പരിഗണിക്കും.
കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA
ട്രേഡ്സ്മാൻ ട്രെയിനി (അറ്റൻഡന്റ് ഓപ്പറേറ്റർ കെമിക്കൽ പ്ലാന്റ്)
ഒഴിവുകൾ: 20
വിദ്യാഭ്യാസ യോഗ്യത: അറ്റൻഡന്റ് ഓപ്പറേറ്റർ (കെമിക്കൽ പ്ലാന്റ്) ട്രേഡിൽ ഐടിഐ അല്ലെങ്കിൽ എൻഎസി. അല്ലെങ്കിൽ കെമിസ്ട്രി ഒരു വിഷയമായി പഠിച്ച് മൊത്തം 50 ശതമാനം മാർക്കോടെ പ്ലസ് ടു സയൻസ് വിജയിച്ചിരിക്കണം.
പ്രവൃത്തിപരിചയം: കെമിക്കൽ അല്ലെങ്കിൽ അനുബന്ധ പ്രോസസ് വ്യവസായത്തിൽ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം. അപ്രന്റീസ്ഷിപ് പരിശീലനകാലവും പരിഗണിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയായ 2026 നവംബർ 9 അടിസ്ഥാനമാക്കി ഉയർന്ന പ്രായപരിധി 35 വയസ്സാണ്. ബാധകമായ ചട്ടങ്ങൾ അനുസരിച്ച് പ്രായപരിധിയിൽ ഇളവുകൾ ലഭിക്കും.
ചവറ യൂണിറ്റിൽ ഫിറ്റർ 26, ഇലക്ട്രീഷ്യൻ 3, അറ്റൻഡന്റ് ഓപ്പറേറ്റർ കെമിക്കൽ പ്ലാന്റ് 4 എന്നിങ്ങനെയാണ് ഒഴിവുകൾ. ആലുവയിലെ RED യൂണിറ്റിൽ ഫിറ്റർ 13, ഇലക്ട്രീഷ്യൻ 1, അറ്റൻഡന്റ് ഓപ്പറേറ്റർ കെമിക്കൽ പ്ലാന്റ് 11 എന്നിങ്ങനെയും ഒഴിവുകളുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates