

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കളമശ്ശേരിയിലെ സൂപ്പർവൈസറി ഡെവലപ്പ്‌മെന്റ് സെന്ററിൽ (എസ്.ഡി സെന്റർ) ആരംഭിക്കുന്ന അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഇൻഡസ്ട്രിയൽ സേഫ്റ്റി എഞ്ചിനീയറിങ് കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. രണ്ട് സെമസ്റ്റർ ആണ് ഉള്ളത്. സായാഹ്ന കോഴ്‌സ്, പാർട്ട് ടൈം ബാച്ച് രീതിയിൽ ആണ് പഠനത്തിന് അവസരം.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 12 വരെയാണ്. അപേക്ഷ ഫോമും പ്രോസ്‌പെക്ടസും സൂപ്പർവൈസറി ഡെവലപ്പ്‌മെന്റ് സെന്ററിൽ നിന്നും ലഭിക്കും. അപേക്ഷ ഫീസ് : 500 രൂപ. എഞ്ചിനീയറിങ് ഡിഗ്രി, ഡിപ്ലോമ, ബി.എസ്.സി (ഫിസിക്‌സ്, കെമിസ്ട്രി) കോഴ്‌സുകൾ പാസായവർക്ക് അപേക്ഷിക്കാം. തൊഴിൽ പരിചയമുള്ളവർക്ക് മുൻഗണന. വിവരങ്ങൾക്ക്: 9349892240, 0484-2556530.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates