എന്‍ഐടി ഹോസ്റ്റലുകളിലെ വിവിധ തസ്തികകളില്‍ ഒഴിവുകള്‍; അപേക്ഷിക്കാം

അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തിലെ നിര്‍ദേശങ്ങളും യോഗ്യതാ വ്യവസ്ഥകളും പരിശോധിക്കണം.
 NIT
NIT calicut
Edited By:
Updated on: 
1 min read

കോഴിക്കോട്: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എന്‍ഐടി കാലിക്കറ്റ്) ഹോസ്റ്റലുകളിലെ വിവിധ തസ്തികകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മാനവവിഭവശേഷി ഏജന്‍സി മുഖേനയാണ് നിയമനം നടത്തുന്നത്. ഓഫീസ് അസിസ്റ്റന്റ്, സപ്പോര്‍ട്ട് എന്‍ജിനീയര്‍, ജിം ട്രെയിനര്‍ തുടങ്ങിയ തസ്തികകളിലായി ആറ് ഒഴിവുകളാണുള്ളത്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം.

ഒഴിവുകളും യോഗ്യതയും

1. ഓഫീസ് അസിസ്റ്റന്റ് (സ്‌കില്‍ഡ്) അക്കൗണ്ട്‌സ്

ഒഴിവ്: 1

യോഗ്യത: ബിരുദം അല്ലെങ്കില്‍ തത്തുല്യം / കൊമേഴ്‌സ്യല്‍ പ്രാക്ടീസില്‍ ഡിപ്ലോമ.

പ്രവൃത്തിപരിചയം: അക്കൗണ്ട്‌സ് മേഖലയില്‍ മൂന്ന് വര്‍ഷത്തെ പരിചയം വേണം. ജിഎസ്ടി ഫയലിങ്, ടിഡിഎസ് നടപടികള്‍, ദൈനംദിന അക്കൗണ്ടിങ്, റീഫണ്ട് നടപടികള്‍, ബാങ്ക്-ലെഡ്ജര്‍ പൊരുത്തപ്പെടുത്തല്‍, സാമ്പത്തിക രേഖകളുടെ പരിപാലനം, ടാലി എന്നിവയില്‍ പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം.

2. ഓഫീസ് അസിസ്റ്റന്റ് (സ്‌കില്‍ഡ്) ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍

ഒഴിവ്: 1

യോഗ്യത: അംഗീകൃത സ്ഥാപനത്തില്‍നിന്ന് കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദം.

പ്രവൃത്തിപരിചയം: ഏതെങ്കിലും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം.

3. സപ്പോര്‍ട്ട് എന്‍ജിനീയര്‍ (സിവില്‍) സ്‌കില്‍ഡ്*

ഒഴിവ്: 1

യോഗ്യത: സിവില്‍ എന്‍ജിനീയറിങ്ങില്‍ ബി.ടെക് / ബി.ഇ.

പ്രവൃത്തിപരിചയം: സിവില്‍ എന്‍ജിനീയര്‍ അല്ലെങ്കില്‍ സപ്പോര്‍ട്ട് എന്‍ജിനീയര്‍ ആയി മൂന്ന് വര്‍ഷത്തെ പരിചയം വേണം. കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി, സിവില്‍ ജോലികളുടെ മേല്‍നോട്ടം, പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കല്‍, കരാറുകാരുമായുള്ള ഏകോപനം, അളവുകളും ബില്ലുകളും പരിശോധിക്കല്‍, നിര്‍മാണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കല്‍ തുടങ്ങിയ മേഖലകളില്‍ പരിചയമുള്ളവര്‍ക്കാണ് മുന്‍ഗണനാപരമായ പ്രസക്തി.

4 ജിം ട്രെയിനര്‍ സ്‌കില്‍ഡ്

ഒഴിവ്: 3

യോഗ്യത: പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യം. അംഗീകൃത സ്ഥാപനത്തില്‍നിന്നുള്ള ഫിറ്റ്‌നസ് ജിം ട്രെയിനിങ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാണ്.

പ്രവൃത്തിപരിചയം: പ്രശസ്തമായ ജിംനേഷ്യത്തില്‍ ജിം ട്രെയിനറായി ഒരു വര്‍ഷത്തെ പരിചയം അഭികാമ്യം.

ഒഴിവുകള്‍: പുരുഷന്മാര്‍ക്ക് 2, വനിതകള്‍ക്ക് 1.

പ്രായപരിധി

2026 ജനുവരി ഒന്നിന് 56 വയസ്സ് പൂര്‍ത്തിയാകാത്തവരായിരിക്കണം അപേക്ഷകര്‍.

അപേക്ഷിക്കേണ്ട വിധം

ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട ലിങ്ക്: https://forms.gle/vEmdH6fcHz3qT3fb7

അപേക്ഷ ആരംഭിച്ച തീയതി: 2026 ഒക്ടോബര്‍ 27

അവസാന തീയതി: 2026 നവംബര്‍ 4, വൈകിട്ട് 5 മണി

എഴുത്തുപരീക്ഷ / അഭിമുഖം: 2026 നവംബര്‍ 5 (താല്‍ക്കാലികം)

ലഭിക്കുന്ന അപേക്ഷകളുടെ എണ്ണം അനുസരിച്ച് എഴുത്തുപരീക്ഷ നടത്താന്‍ തീരുമാനിച്ചേക്കാം. പരീക്ഷയോ അഭിമുഖമോ സംബന്ധിച്ച വിവരങ്ങള്‍ ഉദ്യോഗാര്‍ഥികളെ അറിയിക്കും. അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തിലെ നിര്‍ദേശങ്ങളും യോഗ്യതാ വ്യവസ്ഥകളും പരിശോധിക്കണം.

 NIT
കിറ്റ്സിൽ ടൂറിസ്റ്റ് ഗൈഡ് പരിശീലനം: 168 ഒഴിവുകൾ; എസ്.എസ്.എൽ.സി, ബിരുദധാരികൾക്ക് അവസരം
 NIT
കൊച്ചി മെട്രോയിൽ അപ്രന്റീസ് അവസരം: 70 ഒഴിവുകൾ; പരീക്ഷയോ അഭിമുഖമോ ഇല്ല; നവംബർ 10 വരെ അപേക്ഷിക്കാം
 NIT
മലബാർ കാൻസർ സെന്ററിൽ 20 ഒഴിവ്; നഴ്സ്, തെറാപ്പിസ്റ്റ്, ഫാർമസിസ്റ്റ്...
Summary

Vacancies for various positions in NIT hostels; applications invited.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER