സ്‌കോൾ കേരളയിൽ യോഗ അധ്യാപകർക്ക് അവസരം; മണിക്കൂറിന് 300 രൂപ പ്രതിഫലം

ഒരു വർഷം ദൈർഘ്യമുള്ള ഡിപ്ലോമ കോഴ്‌സിന്റെ ക്ലാസുകൾ പൊതു അവധി ദിവസങ്ങളിലാണ് സംഘടിപ്പിക്കുക. മണിക്കൂർ ഒന്നിന് 300 രൂപ വീതം പ്രതിഫലം അനുവദിക്കും.
 Yoga Instructor
Applications Invited for Yoga Instructor Panel for Diploma Course 2026file
Updated on
1 min read

സ്‌കോൾ-കേരള ഡിപ്ലോമ ഇൻ യോഗിക് സയൻസ് ആന്റ് സ്‌പോർട്സ് യോഗ കോഴ്‌സ് ഇൻസ്ട്രക്ടർമാരുടെ പാനൽ തയ്യാറാക്കുന്നതിന് നിർദ്ദിഷ്ട യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്നും ഓൺലൈൻ അപേക്ഷ ക്ഷണിച്ചു.

അംഗീകൃത സർവ്വകലാശാലയിൽ നിന്നും 50 ശതമാനത്തിൽ കുറയാത്ത മാർക്കോടെ എം.എസ്.സി യോഗ, ബി എൻ വൈ എസ് (Bachelor of Naturopathy and Yogic Science)/ബി എ എം എസ് (Bachelor of Ayurvedic Medicine and Surgery) ആറ് മാസത്തിൽ കുറയാത്ത യോഗ സർട്ടിഫിക്കറ്റ് / ഡിപ്ലോമ കോഴ്സ് എന്നീ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.

 Yoga Instructor
5 ലക്ഷം രൂപയില്‍ താഴെയാണോ കുടുംബ വരുമാനം?, എങ്കിൽ പ്രതിമാസം 1000 രൂപ; മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക് പദ്ധതി വഴി

ഒരു വർഷം ദൈർഘ്യമുള്ള ഡിപ്ലോമ കോഴ്‌സിന്റെ ക്ലാസുകൾ പൊതു അവധി ദിവസങ്ങളിലാണ് സംഘടിപ്പിക്കുക. മണിക്കൂർ ഒന്നിന് 300 രൂപ വീതം പ്രതിഫലം അനുവദിക്കും. എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിന്റെയും, യോഗ്യത സർട്ടിഫിക്കറ്റിന്റെയും പകർപ്പുകൾ ഓൺലൈനായി അപ്‌ലോഡ്‌ ചെയ്യണം.

 Yoga Instructor
നടത്തമോ യോ​ഗയോ? ഏതാണ് ആരോ​ഗ്യത്തിന് നല്ലത്?

ഓൺലൈൻ നടപടി പൂർത്തിയാക്കിയതിന്റെ പ്രിന്റ് ഔട്ടും, ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഉൾപ്പെടെ അപേക്ഷ സംസ്ഥാന ഓഫീസിലേക്ക് അയക്കണം. www.scolekerala.org യിൽ Application for Yoga Instructor എന്ന ലിങ്ക് മുഖേന ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി  26.

Summary

Gulf news: Applications Invited for Yoga Instructor Panel for Diploma Course 2026.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com