നടത്തമോ യോ​ഗയോ? ഏതാണ് ആരോ​ഗ്യത്തിന് നല്ലത്?

ഏത് പ്രായക്കാർക്കും ഏറ്റവും സുരക്ഷിതമായി തിരഞ്ഞെടുക്കാവുന്ന വ്യായാമമാണ് നടത്തം.
WOMAN WALKING
WOMAN WALKINGMeta AI Image
Updated on
1 min read

ർഷാരംഭം ആയതു കൊണ്ട് തന്നെ പല കാര്യങ്ങളും പുതിയതായി തുടങ്ങാൻ പ്ലാൻ ചെയ്യുന്നുണ്ടാവും. അതിൽ പ്രധാനം വ്യായാമമാണ്. എന്നാൽ എന്ത് വ്യായാമം ചെയ്യും. വീട്ടിൽ തന്നെ ചെയ്യാവുന്ന ജമ്പിങ് ജാക്സ്, യോ​ഗ അല്ലെങ്കിൽ നട‌ത്തം എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളാണ് പ്രധാനമായും ആളുകൾ നോക്കുക.

ഇവയിൽ ഏതാണ് ആരോ​ഗ്യത്തിന് ഏറ്റവും ഗുണം ചെയ്യുകയെന്നത് പലപ്പോഴും സംശയമുണ്ടാകാറുണ്ട്. എന്നാൽ, ഓരോ വ്യക്തിയുടെയും സന്ധികളുടെ ആരോഗ്യം, ഫിറ്റ്‌നസ് ലക്ഷ്യങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് ഇത് തിരഞ്ഞെടുക്കേണ്ടത്.

നടത്തം

ഏത് പ്രായക്കാർക്കും ഏറ്റവും സുരക്ഷിതമായി തിരഞ്ഞെടുക്കാവുന്ന വ്യായാമമാണ് നടത്തം. മറ്റ് ഉപകരണങ്ങളുടെ ആവശ്യമില്ലാത്തതിനാൽ ചെലവും ഇല്ല. സന്ധികളിൽ വലിയ ആഘാതം ഉണ്ടാക്കാതെ ദീർഘകാലം സന്ധികളുടെ ചലനശേഷി നിലനിർത്താൻ മിതമായ നടത്തം നല്ലതാണ്. ഇത് സന്ധികളിലെ തരുണാസ്ഥികളെ പോഷിപ്പിക്കുകയും രക്തയോ‌ട്ടം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

ജമ്പിങ് ജാക്സ്

ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സ്റ്റാമിന വർധിപ്പിക്കാനും ജമ്പിങ് ജാക്സ് മികച്ചതാണ്. എന്നാൽ, ഇത് മുട്ടുകളിലും കണങ്കാലുകളിലും സമ്മർദ്ദംദം ഉണ്ടാക്കാം. ശരിയായ രീതിയിൽ ചെയ്തില്ലെങ്കിൽ ഇത് മുട്ട്, കണങ്കാൽ, ഇടുപ്പ് എന്നിവിടങ്ങളിൽ പരിക്കേൽക്കാൻ കാരണമായേക്കാം.

യോഗ

ശരീരത്തിന്റെ വഴക്കം മെച്ചപ്പെടുത്താൻ യോഗ സഹായിക്കുന്നു. നട്ടെല്ലിന്റെ ബലം വർധിപ്പിക്കാനും മസിലുകളുടെ മുറുക്കം കുറയ്ക്കാനും ഇത് നല്ലതാണ്. എങ്കിലും, ശരിയായ രീതിയിലല്ലെങ്കിൽ നട്ടെല്ലിനോ കൈത്തണ്ടയ്ക്കോ ആയാസമുണ്ടാകാൻ സാധ്യതയുണ്ട്.

ഏതാണ് സുരക്ഷിതം?

മിതമായ ന‌ടത്തമാണ് ഏറ്റവും സുരക്ഷിതമെന്നാണ് ഓർത്തോപീഡിക് നിർദേശിക്കുന്നത്. ഇത് സന്ധിവേദന കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. മുട്ടുവേദനയുള്ളവർക്ക് ജമ്പിങ് ജാക്സ് ഒഴിവാക്കുന്നതാണ് നല്ലത്. ഓസ്റ്റിയോപൊറോസിസ് ഉള്ളവരോ ലിഗമെന്റിന് പരിക്കേറ്റവരോ കഠിനമായ വ്യായാമങ്ങൾ ഒഴിവാക്കണം.

WOMAN WALKING
കഴുത്തിലെ കൂന്, തലയണ മാറ്റിയിട്ടു മാത്രം കാര്യമില്ല

മുട്ട്, കണങ്കാൽ, നട്ടെല്ല് എന്നിവയ്ക്ക് വേദനയുണ്ടെങ്കിൽ ഹൈ-ഇംപാക്ട് വ്യായാമങ്ങൾ ഒഴിവാക്കുക. വ്യായാമത്തിന്റെ തീവ്രതയെക്കാൾ സ്ഥിരത പുലർത്തുകയാണ് വേണ്ടത്. ചെയ്തു കഴിഞ്ഞാൽ ദിവസങ്ങളോളം ശരീരം വേദനിക്കുന്ന വ്യായാമങ്ങൾ ചെയ്യരുത്.

WOMAN WALKING
'ഒരു സെഷനിൽ 1400 കലോറി വരെ കുറച്ചിട്ടുണ്ട്, തീവ്ര വ്യായാമം രോ​ഗിയാക്കി, കാഴ്ചപ്പാട് മാറ്റിയത് അക്ഷയ്കുമാർ'

സന്ധികളുടെ ദീർഘകാല ആരോഗ്യത്തിനായി

  • ദിവസവും 30-40 മിനിറ്റ് വേ​ഗത്തിലുള്ള നടത്തം.

  • 10 മിനിറ്റ് ലളിതമായ സ്ട്രെങ്ത് വ്യായാമങ്ങൾ

  • ഫ്ലെക്സിബിലിറ്റിക്കായി യോഗ അല്ലെങ്കിൽ സ്ട്രെച്ചിങ് പരിശീലിക്കാവുന്നതാണ്.

  • ഇവ മൂന്നും ഓരേപോലെ പരിശീലിക്കുന്നതാണ് സന്ധികളുടെ ദീർഘകാല ആരോ​ഗ്യത്തിന് നല്ലത്.

Summary

Which is better for health walking, jumping jacks or yoga

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com