

ബോളിവുഡ് താരം ഭൂമി പെഡ്നേക്കറുടെ ശാരീരിക മാറ്റങ്ങൾ പലപ്പോഴും ചർച്ചയാകാറുണ്ട്. തന്റെ ഫിറ്റ്‌നസ് യാത്ര വലിയൊരു പാഠപുസ്തമായിരുന്നുവെന്ന് താരം സോഹ അലി ഖാനൊപ്പമുള്ള പോഡ്കാസ്റ്റിൽ പറയുന്നു. പഠിക്കുകയും തിരത്തുകയും ഒടുവിൽ സന്തുലിതാവസ്ഥ കണ്ടെത്തുകയും ചെയ്തു. ജിമ്മില്‍ നിന്ന് രക്ഷപ്പെട്ടോടിയിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്നും ഭൂമി തുറന്നു പറഞ്ഞു.
'തീവ്രമായി വർക്ക്ഔട്ട് ചെയ്തിരുന്ന കാലത്ത്, കൈയില്‍ എപ്പോഴും ഒരു ആപ്പിള്‍ വാച്ച് ഉണ്ടാകും. അതിലൂടെ സദാസമയവും കലോറിയുടെ എണ്ണം വിലയിരുത്തിക്കൊണ്ടിരുന്നു. അന്ന് അതൊരു ആസക്തിയായി മാറിയിരുന്നു. ഓരോ വര്‍ക്ക്ഔട്ടിന് ശേഷവും എത്ര കലോറി കുറഞ്ഞുവെന്ന് നോക്കും. ശേഷം അത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത് മറ്റുള്ളവരുടെ വിലയിരുത്തല്‍ തേടുമായിരുന്നു. ഒരു സെഷനില്‍ 1300-1400 കലോറി വരെ കുറച്ചിട്ടുണ്ട്. ക്രമേണ അത് എന്നെ പ്രയാസത്തിലാക്കി, ശാരീരികമായും മാനസികമായും തളർന്നു. അത് നിലനില്‍ക്കുന്നതായിരുന്നില്ല. മറ്റുള്ളവരുടെ വിലയിരുത്തലിന് വേണ്ടി മാത്രമായിരുന്നു അത്.'
വർക്ക്ഔട്ട് പ്രയാസമായി തോന്നിയിരുന്ന കാലത്താണ് നടൻ അക്ഷയ് കുമാർ വേയ്റ്റ് ലിഫ്റ്റിങ് പരിചയപ്പെടുത്തിയത്. അത് തനിക്ക് വ്യായാമത്തോടുള്ള കാഴ്ചപ്പാട് തന്നെ മാറ്റാൻ സഹായിച്ചു. 'ടോയിലറ്റ്: ഏക് പ്രേം കഹാനി' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിന് തൊട്ടുമുന്‍പായിരുന്നു അത്. അദ്ദേഹത്തിന് നല്ലൊരു ട്രെയിനറുണ്ടായിരുന്നു, ജെന്നി. അദ്ദേഹമാണ് വേയ്റ്റ് ലിഫ്റ്റിങ് പരിശീലനം നൽകിയത്.
ഇന്ന് പണ്ടെത്തെക്കാൾ ആരോഗ്യവതിയും ഭക്ഷണവും ഫിറ്റ്‌നസും തമ്മില്‍ ഒരു സന്തുലിതാവസ്ഥയുണ്ടെന്നും അവര്‍ പറയുന്നു. ഇപ്പോള്‍ വര്‍ക്ക്ഔട്ട് ഏതാണ്ട് 70 ശതമാനത്തോളം കുറച്ചു. മുന്‍പ് രണ്ടും മൂന്നും മണിക്കൂര്‍ ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്തിരുന്ന സ്ഥാനത്ത് ഇന്ന് 40-45 മിനിറ്റ് സെഷനിലേക്ക് എത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates