

കോർട്ടിസോൾ എന്തോ അപകടം പിടിച്ച സാധാനമാണെന്നാണ് പൊതുധാരണ. മാനസിക സമ്മർദം വർധിപ്പിക്കുന്നതിന് പിന്നിൽ പ്രവർത്തിക്കുന്ന ഹോർമോൺ എന്ന നിലയിൽ കോർട്ടിസോളിനെ സ്ട്രെസ് ഹോർമോൺ എന്നാണ് വിശേഷിപ്പിക്കുന്നത് പോലും.
ഈ സ്ട്രെസ് ഹോർമോൺ കുറയ്ക്കുന്നതിന് ജീവിതശൈലി മാറ്റങ്ങളിലൂടെയും സപ്ലിമെന്റുകളിലൂടെയുമൊക്കെ പരിശ്രമിക്കുന്നവർ ഏറെയാണ്. എന്നാൽ കോർട്ടിസോളിനെ പൂർണമായും ഒഴിവാക്കി ജീവിക്കാനും കഴിയില്ല.
ശാരീരിക പ്രവർത്തനങ്ങളിൽ നിർണായക പങ്ക് വഹിക്കുന്ന ഹോർമോൺ ആണ് കോർട്ടിസോൾ. നമ്മുടെ ഉറക്ക-ഉണർവ് ചക്രം ക്രമീകരിക്കുന്നതിന് കോർട്ടിസോൾ പ്രധാനമാണ്. ഇത് നിങ്ങൾക്ക് കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ ആവശ്യമായ ഊർജ്ജം നൽകുകയും. വൈകുന്നേരം ഉറങ്ങാൻ അനുവദിക്കുകയും ചെയ്യുന്നു.
രാവിലെ ഉണരുമ്പോഴാണ് കോർട്ടിസോൾ ഉയർന്ന അളവിൽ ഉണ്ടാകുക. ഇത് പകൽ സമയങ്ങളിൽ ആരോഗ്യകരമായി ഉണർന്നിരിക്കാനും വൈകുന്നേരം ഹോർമോൺ ക്രമേണ കുറയുമ്പോൾ വിശ്രമകരമായ ഉറക്കം ഉണ്ടാവുകയും ചെയ്യും.
സാധാരണ കോർട്ടിസോൾ ഏറ്റക്കുറച്ചിലുകൾ പ്രശ്നമല്ല. എന്നാൽ സ്ഥിരമായി കോർട്ടിസോൾ അളവു കൂടുന്നതോ തെറ്റായ സമയത്ത് ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുമ്പോഴോ ആണ് ആശങ്കപ്പെടേണ്ടത്. സമ്മർദ്ദം ജീവിതത്തിന്റെ അനിവാര്യമായ ഭാഗമാണ്. അത് ആരോഗ്യകരമായി കൈകാര്യം ചെയ്യുന്നതിനും സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും മികച്ച മാർഗങ്ങൾ തിരിഞ്ഞെടുക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates