

ഇരിക്കുമ്പോഴോ കിടക്കുമ്പോഴോ കഴുത്തിന് പിന്നിൽ ചെറിയൊരു കൂന് അടുത്തിടെ പ്രത്യേക്ഷപ്പെട്ടത് ശ്രദ്ധിച്ചിരുന്നോ? തലയണ ഉപയോഗിക്കുന്നതിലെ പ്രശ്നമായിട്ടാണ് മിക്കവാറും ആളുകൾ അതിനെ കാണുക. തുടർന്ന് തലയണ ഉപയോഗം തന്നെ ഒഴിവാക്കും. എന്നാൽ അതുകൊണ്ട് മാത്രം പ്രശ്നം പരിഹരിക്കാനാകില്ലെന്നാണ് ഡോ. കുനാൽ സൂദ് പറയുന്നത്.
നിരുപദ്രവകാരിയാണെങ്കിലും കഴുത്തിലെ കൂന് ഉദാസീനമായ ജീവിതശൈലിയുടെ സൂചനയാണ്. തലയണയും ഉറക്കരീതിയെക്കാളും ഇത് ബന്ധപ്പെട്ടിരിക്കുന്നത് പകൽ സമയത്തെ നമ്മുടെ ചില ശീലങ്ങളുമായിട്ടാണ്. സ്ക്രീനിന് മുന്നിൽ മണിക്കൂറുകളോളം തല കുനിഞ്ഞിരിക്കുന്നത് കഴുത്തിന് സമ്മർദമുണ്ടാക്കും. മാത്രമല്ല, കംപ്യൂട്ടർ പോലുള്ളവ ഉപയോഗിക്കുമ്പോൾ തല മുന്നോട്ടാഞ്ഞിരിക്കുന്നതും കഴുത്തിലെ കൂന് ഉണ്ടാകാനുള്ള കാരണമാണ്. മോശം പോസ്ചർ, മസിൽ ഇംബാലൻസ്, സ്‌പൈനല്‍ അലൈന്‍മെന്റ് എന്നിവയാണ് പ്രധാന ഘടകങ്ങൾ.
വളരെ കട്ടിയുള്ള ഒരു തലയണ തല മുന്നോട്ട് വളയ്ക്കാൻ ഇടയാക്കും. ഉറങ്ങുമ്പോൾ തലയണ വളരെ പരന്നതോ ഇല്ലാതിരിക്കുന്നതോ ആയ അവസ്ഥ കഴുത്ത് താഴേക്ക് വളയാൻ കാരണമാകും. രണ്ട് സാഹചര്യങ്ങളും സെർവിക്കൽ നട്ടെല്ലിന്റെ സ്വാഭാവിക മുന്നോട്ടുള്ള വളവിനെ തടസ്സപ്പെടുത്തുകയും രാത്രിയിൽ കഴുത്തിലും മുകൾ ഭാഗത്തും പിരിമുറുക്കം വർധിപ്പിക്കുകയും ചെയ്യുന്നു.
കിടക്കുമ്പോൾ തലയണ ഇല്ലാതിരിക്കുന്നതല്ല, പകരം അവ കൃത്യമായി എങ്ങനെ ഉപയോഗിക്കുന്നുവെന്നതിലാണ് കാര്യം. കിടക്കുമ്പോൾ തല, കഴുത്ത്, നട്ടെല്ല് എന്നിവ നേരെയും പിന്തുണയ്ക്കുന്നതുമായ രീതിയിലായിരിക്കണം. അതിന് പറ്റുന്നതരത്തിൽ തലയണ ഉപയോഗിക്കുക.
തലകുനിച്ചിരുന്നുള്ള സ്‌ക്രീന്‍ ടൈം കുറയ്ക്കുക.
നട്ടെല്ല് ബലപ്പെടുത്തുന്ന വ്യായാമങ്ങൾ ചെയ്യാം.
കഴുത്തിലെയും നെഞ്ചിലേയും പേശികള്‍ക്ക് അയവുണ്ടാക്കുന്ന വ്യായാമങ്ങൾ പരിശീലിക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates