എം.ഫാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

G-PAT 2024/2025/2026 പരീക്ഷയിൽ യോഗ്യത നേടിയ വിദ്യാർഥികൾക്ക് അപേക്ഷിക്കാം.
M.Pharm Admission
Apply Now for M.Pharm Admission in Kerala Government and Aided Pharmacy Colleges
Edited By:
Updated on
1 min read

കേരളത്തിലെ സർക്കാർ, സ്വാശ്രയ ഫാർമസി കോളേജുകളിലെ സർക്കാർ മെറിറ്റ് സീറ്റുകളിലേക്കുള്ള എം.ഫാം (M.Pharm) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. G-PAT 2024/2025/2026 പരീക്ഷയിൽ യോഗ്യത നേടിയ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. G-PAT പരീക്ഷയിൽ യോഗ്യത നേടിയിട്ടുള്ള സർവീസ് വിഭാഗക്കാർ ഉൾപ്പെടെയുള്ളവർക്കും അപേക്ഷ സമർപ്പിക്കാം.

M.Pharm Admission
ഗുരുവായൂർ ദേവസ്വത്തിൽ എൽ.ഡി ക്ലർക്ക് ആകാം; പ്ലസ് ടു യോഗ്യത മതി

അപേക്ഷകൾ www.cee.kerala.gov.in വഴി ജൂലൈ 8 രാത്രി 11.59 വരെ ഓൺലൈനായി സമർപ്പിക്കാം. അപേക്ഷയ്ക്കായി അപ്‌ലോഡ് ചെയ്യുന്ന രേഖകളുടെ അസൽ പകർപ്പുകൾ പ്രവേശന സമയത്ത് ബന്ധപ്പെട്ട കോളജുകളിൽ ഹാജരാക്കണം. അപേക്ഷയുടെ കൺഫർമേഷൻ പേജോ അനുബന്ധ രേഖകളോ പ്രവേശന പരീക്ഷാ കമ്മീഷണർക്ക് പ്രത്യേകം അയയ്‌ക്കേണ്ടതില്ല.

M.Pharm Admission
പത്താം ക്ലാസ് യോഗ്യത മതി; കേരള സർവകലാശാലകളിൽ കംപ്യുട്ടർ അസിസ്റ്റന്റ്, ഓഗസ്റ്റ് 5 വരെ അവസരം

അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് പ്രോസ്പെക്ടസും വിജ്ഞാപനവും ശ്രദ്ധാപൂർവം വായിക്കണമെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471-2332120, 0471-2338487 എന്നീ ഹെൽപ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടാം.

Summary

Apply Now for M.Pharm Admission in Kerala Government and Aided Pharmacy Colleges

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com