12,000 രൂപ സ്കോളർഷിപ് നേടാം; കേന്ദ്ര സർക്കാർ സ്‌കീമിൽ ഇപ്പോൾ രജിസ്റ്റർ ചെയ്യൂ...

സർക്കാർ, എയ്ഡഡ്, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.
NMMS Scholarship 2026-27
Apply Now for NMMS Scholarship 2026-27 Through National Scholarship Portal
Edited By:
Updated on
1 min read

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർഥികൾക്ക് ഹൈസ്കൂൾ വിദ്യാഭ്യാസം തടസ്സമില്ലാതെ തുടരാൻ കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പ്രധാന പദ്ധതികളിലൊന്നാണ് നാഷണൽ മീൻസ്-കം-മെറിറ്റ് സ്കോളർഷിപ്പ് (NMMS).

2026–27 അധ്യയന വർഷത്തെ NMMS സ്കോളർഷിപ്പിനായുള്ള പുതിയ അപേക്ഷകൾ ഇപ്പോൾ സ്വീകരിച്ചുവരികയാണ്. ജനുവരി 21-ന് നടന്ന NMMS പരീക്ഷയിൽ യോഗ്യത നേടിയ വിദ്യാർഥികൾക്ക് National Scholarship Portal വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

മുൻ വർഷങ്ങളിൽ സ്കോളർഷിപ്പിന് അർഹത നേടിയ വിദ്യാർത്ഥികൾക്ക് പുതുക്കൽ (Renewal) അപേക്ഷയും ഇതേ പോർട്ടൽ വഴിയാണ് നൽകേണ്ടത്. അപേക്ഷകൾ ഓഗസ്റ്റ് 31-നകം സമർപ്പിക്കണമെന്ന് അധികൃതർ അറിയിച്ചു.

എട്ടാം ക്ലാസിന് ശേഷം സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പഠനം ഉപേക്ഷിക്കേണ്ടിവരുന്ന സാഹചര്യം കുറയ്ക്കുകയും കഴിവുള്ള വിദ്യാർഥികൾക്ക് സാമ്പത്തിക പിന്തുണ നൽകുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

NMMS Scholarship 2026-27
ഇന്റർവ്യൂവിലെ സ്ഥിരം 'ഗൂഗ്ലി' ചോദ്യങ്ങളുടെ മുന്നിൽ പതറിയിട്ടുണ്ടോ?; സ്മാർട്ടായി മറുപടി പറയാൻ ഇതാ വഴികൾ

എട്ടാം ക്ലാസിൽ പഠിക്കുന്ന അർഹരായ വിദ്യാർഥികൾക്കായി സംസ്ഥാന സർക്കാരുകൾ നടത്തുന്ന NMMS പരീക്ഷ വിജയിക്കുന്നവർക്കാണ് ഈ സ്കോളർഷിപ്പ് ലഭിക്കുന്നത്. സർക്കാർ, എയ്ഡഡ്, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.

കുടുംബത്തിന്റെ വാർഷിക വരുമാനം കേന്ദ്ര സർക്കാർ നിശ്ചയിച്ച പരിധിക്കുള്ളിലായിരിക്കണം. കൂടാതെ, ഏഴാം ക്ലാസിലെ മാർക്കുമായി ബന്ധപ്പെട്ട യോഗ്യതാ മാനദണ്ഡങ്ങളും പാലിക്കേണ്ടതുണ്ട്.

NMMS Scholarship 2026-27
മാസം 1500 രൂപ വരെ സ്കോളർഷിപ്പ് നേടാം; ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ മക്കൾക്ക് അവസരം

സ്കീം പ്രകാരം തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് മാസത്തിൽ 1,000 രൂപ എന്ന നിരക്കിൽ വാർഷികമായി 12,000 രൂപ വരെ ധനസഹായം ലഭിക്കും. ഇത് 9-ാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെ തുടരുന്നു. വിദ്യാർത്ഥികൾ നിർബന്ധമായും നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ (NSP) രജിസ്റ്റർ ചെയ്ത് അപേക്ഷ സമർപ്പിക്കണമെന്ന് അധികൃതർ വ്യക്തമാക്കി.

Summary

Apply Now for NMMS Scholarship 2026-27 Through National Scholarship Portal

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com