സർക്കാർ സ്ഥാപനങ്ങളിൽ സ്റ്റൈപൻഡോടെ ഇന്റേൺഷിപ്പ്, സിവിൽ എൻജിനീയറിങ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം

ആകെ 39 ഇന്റേൺ ഒഴിവുകളാണുള്ളത്. 10,000 രൂപ മുതൽ 12,000 രൂപ വരെ സ്റ്റൈപൻഡ് ലഭിക്കും.
ASAP Kerala Civil Engineering internship with Rs12000 stipend in government institutions
Internship opportunities in government institutions through Additional Skill Acquisition Programme Kerala (ASAP Kerala) offering up to ₹12,000 monthly stipend for Civil Engineering graduates.ASAP
Updated on
1 min read

ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയുടെ പ്ലേസ്‌മെന്റ് പോർട്ടൽ വഴി സംസ്ഥാനത്തെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലും സർക്കാർ വകുപ്പിലും ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

മലിനീകരണ നിയന്ത്രണ ബോർഡ്,തദ്ദേശ സ്വയംഭരണ വകുപ്പ്,കേരള ലാൻഡ് ഡെവലപ്മെന്റ് കോർപ്പറേഷൻ എന്നിവിടങ്ങളിലാണ് ഇന്റേൺഷിപ്പിന് അവസരമുള്ളത്.

ആകെ 39 ഇന്റേൺ ഒഴിവുകളാണുള്ളത്. 10,000 രൂപ മുതൽ 12,000 രൂപ വരെ സ്റ്റൈപൻഡ് ലഭിക്കും. സിവിൽ എൻജിനിയറിങ്ങിൽ ബിടെക് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.

ASAP Kerala Civil Engineering internship with Rs12000 stipend in government institutions
ഐഡിബിഐ ബാങ്കിൽ 1300 ഒഴിവുകൾ, അസിസ്റ്റന്റ് മാനേജർ, ജൂനിയർ അസിസ്റ്റന്റ് മാനേജർ തസ്തികകളിലേക്ക് ബിരുദധാരികൾക്ക് അവസരം; മാർച്ച് എട്ട് മുതൽ അപേക്ഷിക്കാം

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്

മലിനീകരണ നിയന്ത്രണ ബോർഡിൽ (PCB) തിരുവന്തപുരത്താണ് ഇന്റേൺഷിപ്പ് ഒഴിവുകുളാണുള്ളത്. നാല് പേർക്ക് ആണ് ഇവിടെ ഇന്റേൺഷിപ്പിന് അവസരം ലഭിക്കുക. മലിനീകരണ നിയന്ത്രണ ബോർഡിൽ ഇന്റേൺഷിപ്പിന് ചേരുന്നവർക്ക് പ്രതിമാസം 10,000 രൂപ സ്റ്റൈപൻഡ് ലഭിക്കും.

വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനുമുള്ള ലിങ്ക് ഇവിടെ കാണാം

തദ്ദേശ സ്വയംഭരണ വകുപ്പ്

തദ്ദേശ സ്വയംഭരണ വകുപ്പിൽ (LSGD) ആറ് ജില്ലകളിലായാണ് ഇന്റേൺഷിപ്പ് ഒഴിവുകുളാണുള്ളത്. കോഴിക്കോട്, ഇടുക്കി, പാലക്കാട്, കണ്ണൂർ, കാസർകോട്, വയനാട് എന്നീ ജില്ലകളിലായി 16 ഒഴിവുകളാണുള്ളത്.പ്രതിമാസം 10,000 രൂപ സ്റ്റൈപൻഡ് ലഭിക്കും.

വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനുമുള്ള ലിങ്ക് ഇവിടെ കാണാം

ASAP Kerala Civil Engineering internship with Rs12000 stipend in government institutions
ആറാം ക്ലാസ് പാസായവർ മുതൽ ബിരുദധാരികള്‍ വരെ, പി എസ് സി അപേക്ഷ ക്ഷണിച്ചു; ഏപ്രിൽ ഒന്ന് വരെ അപേക്ഷിക്കാം

കേരള ലാൻഡ് ഡെവലപ്മെന്റ് കോർപ്പറേഷൻ

കേരള ലാൻഡ് ഡെവലപ്മെന്റ് കോർപ്പറേഷനിൽ (KLDC) എട്ട് ജില്ലകളിലായാണ് ഇന്റേൺഷിപ്പ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. തൃശൂർ, കോഴിക്കോട്, മലപ്പുറം, വയനാട്, കാസർകോട്, പാലക്കാട്, ഇടുക്കി, തിരുവനന്തപുരം ജില്ലകളിൽ ഇന്റേൺഷിപ്പ് ചെയ്യാനുള്ള അവസരമാണ് കെഎൽഡിസിയിൽ ലഭിക്കുക. ആകെ 19 ഇന്റേണികൾക്ക് ഇവിടെ ജോലി ചെയ്യാനാകും. കേരള ലാൻഡ് ഡെവലപ്മെന്റ് കോർപ്പറേഷനിൽ ഇന്റേൺഷിപ്പ് ചെയ്യുന്നവർക്ക് പ്രതിമാസം 12,000 രൂപ സ്റ്റൈപൻഡ് ലഭിക്കും.

വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനുമുള്ള ലിങ്ക് ഇവിടെ കാണാം

സിവിൽ എൻജിനീയറിങ്ങിൽ ബിടെക് ബിരുദമാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത. ഒരു വർഷമാണ് ഇന്റേൺഷിപ്പ് കാലയളവ്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനുമായി bit.ly/careerasap എന്ന ലിങ്ക് സന്ദർശിക്കുക.

ഇമെയിൽ : internship@asapkerala.gov.in

ഫോൺ: 9495999759, 9495999788

Summary

Job Alert: Additional Skill Acquisition Programme Kerala invites applications for internships in various government institutions. Civil Engineering graduates can apply through ASAP Kerala for internships offering a stipend of up to Rs12,000 per month.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com