ലക്ഷത്തിലധികം വിദ്യാർത്ഥികൾക്ക് നൈപുണ്യ പരിശീനം നൽകാൻ അസാപ്

ഡിജിറ്റൽ മാർക്കറ്റിങ്, ജി.എസ്.ടി യൂസിങ് ടാലി, ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്‌നീഷ്യൻ, പവർ ഇലക്ട്രോണിക്‌സ് സർവീസ് ടെക്‌നീഷ്യൻ,ഡിജിറ്റൽ മാർക്കറ്റിങ്, ജി എസ് ടി എന്നീ മേഖലകളിലാണ് അസാപ് കേരളയുമായി ചേർന്ന് കാസർഗോഡ് ജില്ലാ പഞ്ചായത്ത് നൈപുണ്യ പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.
ASAP,skill training ,
ASAP to provide skill training to students and job seekersASAP
Updated on
2 min read

അസാപ് കേരളയുടെ നേതൃത്വത്തിൽ ലക്ഷത്തിലധികം വിദ്യാർത്ഥികൾക്ക് റെസ്യുമെ ബിൽഡിങ് ആൻഡ് പ്രൊഫൈൽ എൻഹാൻസ്‌മെന്റിൽ നൈപുണ്യ പരിശീലനം നൽകും. കേരളത്തിലെ കോളജ് വിദ്യാർത്ഥികൾക്കായാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.

കാസർ​ഗോഡ് ജില്ലാപഞ്ചായത്തും അസാപുമായി ചേർന്ന് വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിൽ തൊഴിലന്വേഷകർക്ക് പരിശീലനം നൽകുന്ന പദ്ധതിയും ആസൂത്രണം ചെയ്തിട്ടുണ്ട്.

കാസർ​ഗോഡ് ജില്ലാപഞ്ചായത്തും അസാപും ചേർന്ന് നടത്തുന്ന കോഴ്സുകളിൽ പങ്കെടുക്കുന്നവർക്ക് പ്ലേസ്മെ​ന്റ് സഹായവും ഇ​ന്റർവ്യൂപരിശീലനവും നൽകും.

ASAP,skill training ,
സ്വകാര്യ സർവകലാശാലകളിൽ പിന്നാക്ക സംവരണം നടപ്പാക്കണം, ഫീസിളവിന് സംസ്ഥാന നിയമം വേണം; പാർലമെ​ന്ററി സമിതി

കേരളത്തിലെ എല്ലാ കോളേജുകളെയും ഉൾപ്പെടുത്തി അസാപ് കേരള സർക്കിൾ ക്യാമ്പയിൻ

ഫേസ് 2 ആരംഭിക്കുന്നു. നേരത്തെ സംസ്ഥാനത്തെ 50000 ത്തോളം കോളേജ് വിദ്യാർത്ഥികൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സിലും

ഡിജിറ്റൽ നൈപുണ്യ സാങ്കേതിക വിദ്യയിലും നൽകിയ സൗജന്യമായ പരിശീലനം വിജയകരമായി പൂർത്തിയാക്കിയ സാഹചര്യത്തിലാണ് ഫേസ് 2 ആരംഭിക്കുന്നത്.

ASAP,skill training ,
അസിം പ്രേംജി യൂണിവേഴ്സിറ്റിയിൽ ഫാക്കൽറ്റി, റിസർച്ച് അസോസിയേറ്റ് ഒഴിവുകൾ

ലിങ്ക്ഡ് ഇൻ വഴി റെസ്യുമെ ബിൽഡിങ് ആൻഡ് പ്രൊഫൈൽ എൻഹാൻസ്‌മെന്റ് ആണ് വിഷയം. കേരളത്തിലെ എല്ലാ കോളേജുകളെയും ഉൾപ്പെടുത്തിയ ഈ പരിശീലനം തികച്ചും സൗജന്യമായിരിക്കും.

ഓൺലൈനായി ഓഗസ്റ്റ് 25 ന് രാത്രി ഏഴ് മണി മുതൽ എട്ട് വരെ നടക്കുന്ന ഈ പരിശീലനത്തിൽ https://connect.asapkerala.gov.in/events/17113 എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.

അവസാന തീയ്യതി ഓഗസ്റ്റ് 24. കോളേജ് കോർഡിനേറ്റർ തെരഞ്ഞെടുക്കുന്ന ഒരു സ്കിൽ ചാമ്പ്യന് പങ്കെടുക്കാം. ഈ പരിശീലനത്തിലൂടെ

കേരളത്തിലെ ഒരു ലക്ഷത്തിലധികം വിദ്യാർത്ഥികൾക്ക് ഈ വിഷയത്തിൽ നൈപുണ്യം നേടികൊടുക്കുക എന്നതാണ് അസാപ് കേരളയുടെ ലക്ഷ്യം.

കൂടുതൽ വിവരങ്ങൾക്ക് : 7510461764

ASAP,skill training ,
സിവിൽ സർവീസ് അക്കാദമിയുടെ സിവിൽ സർവീസ് പരീക്ഷാ പരിശീലന കോഴ്സിന് അപേക്ഷ ക്ഷണിച്ചു

അസാപ് കേരളയുമായി ചേർന്ന് കാസർഗോഡ് ജില്ലാ പഞ്ചായത്ത് സംഘടിപ്പിക്കുന്ന നൈപുണ്യ പരിശീലന പരിപാടി

കാസർഗോഡ് ജില്ലാപഞ്ചായത്ത് ഉന്നതവിദ്യാഭ്യസ വകുപ്പിന് കീഴിലെ അസാപ് കേരളയുമായി സഹകരിച്ച് നൈപുണ്യ പരിശീലനം നൽകുന്നു. ഡിജിറ്റൽ മാർക്കറ്റിങ്, ജി.എസ്.ടി യൂസിങ് ടാലി, ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്‌നീഷ്യൻ, പവർ ഇലക്ട്രോണിക്‌സ് സർവീസ് ടെക്‌നീഷ്യൻ എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

അഭ്യസ്തവിദ്യരായ 100 വനിതകൾക്കാണ് ജി എസ് ടി യൂസിങ് ടാലി കോഴ്സിൽ പരിശീലനം നൽകുക. പൊതുവിഭാഗങ്ങൾക്കായി ഡിജിറ്റൽ മാർക്കറ്റിങ് കോഴ്‌സിൽ 40 സീറ്റും, ഇ. വി സർവീസ് ടെക്‌നീഷ്യൻ, പവർ ഇലക്ട്രോണിക്‌സ് കോഴ്‌സുകളിൽ 30 വീതം സീറ്റുകളും ഉണ്ടായിരിക്കും.

പദ്ധതി പ്രകാരം കാസർഗോഡ് ജില്ലാ പഞ്ചായത്തിന് കീഴിലെ ഗ്രാമപഞ്ചായത്ത് പരിധികളിൽ താമസിക്കുന്നവർക്ക് അപേക്ഷിക്കാം. പ്ലസ് ടു യോഗ്യതയുള്ള, അക്കൗണ്ടിങ് മേഖലയെ കുറിച്ച് പ്രാഥമിക ധരണയുള്ള വനിതകൾക്ക് ജി എസ് ടി യൂസിങ് ടാലി കോഴ്‌സിലേക്ക് അപേക്ഷിക്കാം. ഡിജിറ്റൽ മാർക്കറ്റിങ് കോഴ്‌സിൽ പ്ലസ് ടു വിനോടൊപ്പം അടിസ്ഥാന കംപ്യുട്ടർ പരിജ്ഞാനം ഉള്ളവർക്ക് അപേക്ഷിക്കാം. കാസർഗോഡ് വിദ്യാനഗറിലുള്ള അസാപിന്റെ കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിലായിരിക്കും ഈ രണ്ട് കോഴ്സുകളുടെ പരിശീലനം.

ASAP,skill training ,
വിജയതന്ത്രങ്ങൾ നെയ്യുന്ന ഡിസൈൻ തിങ്കിങ് കോഴ്സ് പഠിക്കാം, കോഴിക്കോട് ഐ ഐ എമ്മിൽ

ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്‌നീഷ്യൻ, പവർ ഇലക്ട്രോണിക്‌സ് സർവീസ് ടെക്‌നീഷ്യൻ എന്നീ കോഴ്സുകളിൽ പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അസാപിന്റെ മലപ്പുറം ജില്ലയിലെ തവനൂർ കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിലും, അസാപിന്റെ തൃശൂർ ജില്ലയിലെ കുന്നംകുളം സ്‌കിൽ പാർക്കിലും ആയിരിക്കും പ്രായോഗിക പരിശീലനം.

നിരവധി തൊഴിലവസരങ്ങളുള്ള ഈ മേഖലയിൽ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് 100% പ്ലേസ്‌മെന്റ് സഹായം ഉണ്ടായിരിക്കും. കോഴ്സിനൊപ്പം, ഉദ്യോഗാർഥികളെ ഇന്റർവ്യൂവിന് സജ്ജമാക്കുന്ന പ്ലേസ്‌മെന്റ് റെഡിനസ് പ്രോഗ്രാമിലും പരിശീലനം നൽകും. https://bit.ly/asap-gst ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാം.

കൂടുതൽ വിവരങ്ങൾക്ക്: +91 85938 92913, 9495999780.

Summary

Career News: Kasaragod District Panchayat is organizing a skills training program in collaboration with ASAP Kerala in the fields of Service Technician and Power Electronics Service Technician.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com