വിജയതന്ത്രങ്ങൾ നെയ്യുന്ന ഡിസൈൻ തിങ്കിങ് കോഴ്സ് പഠിക്കാം, കോഴിക്കോട് ഐ ഐ എമ്മിൽ

നി‍ർമ്മിത ബുദ്ധിയുടെ ( എ ഐ) സാധ്യതകൾ ഉപയോ​ഗിച്ച് അവസരങ്ങൾ തിരിച്ചറിയുന്നതിലും നൂതന പ്രവർത്തനങ്ങളെ മുന്നോട്ട് പോകുന്നതിനും. പ്രായോഗിക കഴിവുകൾ പകർന്നു നൽകുകയാണ് കോഴ്സ് ലക്ഷ്യമിടുന്നത്.
Design Thinking and Innovation with AI in IIMK
Design Thinking and Innovation with AI in IIMK meta ai
Updated on
2 min read

പുതിയ ലോകത്തെ അഭിസംബോധന ചെയ്യാനുതകുന്ന കോഴ്സുകൾ നിരവധിയുണ്ട്. അവയിൽ ശ്രദ്ധേയമായ ഒന്നാണ് ഡിസൈൻ തിങ്കിങ് അൻഡ് ഇന്നൊവേഷൻ. ഇന്നൊവേഷൻ മാനേജ്‌മെന്റ്, ഡിസൈൻ തന്ത്രം, പുതിയ സേവന വികസനം എന്നിവയിലെ നേതൃത്വപരമായ റോളുകൾ നിർവഹിക്കുന്നതിന് ആവശ്യമായ കഴിവുകളിലേക്ക് നയിക്കുന്നതാണ് ഈ കോഴ്സ് സഹായകമാകുക. അതിവേഗം വളരുകയും വികസിക്കുകയും ചെയ്യുന്ന ഒന്നാണ് മേഖല. ഈ മേഖലയിലെ പ്രൊഫഷണൽ സർട്ടിഫിക്കേഷൻ കോഴ്സ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെ​ന്റ് കോഴിക്കോട്, എമിരിറ്റ്സുമായി ചേർന്ന് ടത്തുന്നു.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോട് നടത്തുന്ന പ്രൊഫഷണൽ സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ഡിസൈൻ തിങ്കിങ് ആൻഡ് ഇന്നൊവേഷൻ വിത്ത് എഐ, ഫലപ്രദമായ പ്രശ്‌നപരിഹാരത്തിനുള്ള സമഗ്രമായ ഒരു ചട്ടക്കൂട് നൽകുന്നു. വെല്ലുവിളികൾ വ്യക്തമായി നിർവചിക്കുക, നൂതന പരിഹാരങ്ങൾ സൃഷ്ടിക്കുക, പ്രോട്ടോടൈപ്പ് ഉണ്ടാക്കുക, അവയുടെ പ്രവർത്തനക്ഷമത പരിശോധിക്കുക എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഉള്ളടക്കമാണ് ഈ കോഴ്സിലുള്ളത്. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഐഐഎം കോഴിക്കോട് സർട്ടിഫിക്കറ്റ് നൽകും.

Design Thinking and Innovation with AI in IIMK
വീട്ടിലിരുന്ന് ഐഐടിയിൽ പഠിക്കാം, സയൻസ് ബിരുദം നേടാം

നി‍ർമ്മിത ബുദ്ധിയുടെ ( എ ഐ) സാധ്യതകൾ ഉപയോ​ഗിച്ച് അവസരങ്ങൾ തിരിച്ചറിയുന്നതിലും നൂതന പ്രവർത്തനങ്ങളെ മുന്നോട്ട് പോകുന്നതിനും. പ്രായോഗിക കഴിവുകൾ പകർന്നു നൽകുകയാണ് കോഴ്സ് ലക്ഷ്യമിടുന്നത്. സിദ്ധാന്തത്തെ പ്രായോഗിക പ്രയോഗവുമായി സംയോജിപ്പിച്ച്, നൂതനാശയങ്ങൾക്കായി AI-യെയും ഡിസൈൻ തിങ്കിങ്ങിനെയും ഉപയോഗപ്പെടുത്താൻ പ്രൊഫഷണലുകളെ സഹായയിക്കുകയെന്നതും ഇതി​ന്റെ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു.

Design Thinking and Innovation with AI in IIMK
ചീവനിങ് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

ഈ കോഴ്സ് കൂടുതലും സഹായകരമാകുന്നത് ആ‍ർക്കൊക്കെ.

നൂതനവും ഉപഭോക്തൃ കേന്ദ്രീകൃതവുമായ വിഷയങ്ങളിൽ പരിഹാരങ്ങൾ സൃഷ്ടിക്കുന്നതിനായി എഐ, ഡിസൈൻ തിങ്കിങ് എന്നിവ സംയോജിപ്പിക്കാൻ ലക്ഷ്യമിടുന്ന ഡിസൈനർമാർ, ഡിസൈൻ എഞ്ചിനീയർമാർ, ക്രിയേറ്റീവ് മാനേജർമാർ, ആർട്ട് ഡയറക്ടർമാർ, UX ഡിസൈനർമാർ, UI ഡിസൈൻ കൺസൾട്ടന്റുമാർ, UI ഡിസൈനർമാർ

സ്വാധീനമുള്ളതും വിപണിയെ അടിസ്ഥാനമാക്കിയുള്ളതുമായ നവീകരണങ്ങൾ സൃഷ്ടിക്കുന്നതിന് എഐ, ഡിസൈൻ തിങ്കിങ് എന്നിവ പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്ന പ്രോഡക്ട്, മാർക്കറ്റിങ്, ബ്രാൻഡിംഗ്, വളർച്ച,ആർ ആൻഡ് ഡി എന്നീ മേഖലകളിലെ മാനേജർമാർ.

എ ഐ ഉപയോ​ഗിച്ച് മെച്ചപ്പെടുത്തിയ ഉപഭോക്തൃ കേന്ദ്രീകൃത സമീപനത്തിലൂടെ ബിസിനസുകൾ വർദ്ധിപ്പിക്കാനും വികസിപ്പിക്കാനും ലക്ഷ്യമിടുന്ന ചീഫ് എക്സിക്യൂട്ടീവുകൾ, മാനേജിങ് ഡയറക്ടർമാർ, സ്ഥാപകർ, പ്രസിഡന്റുമാർ, ചീഫ് സ്ട്രാറ്റജി ഓഫീസർമാർ തുടങ്ങിയ സംരംഭകരും ബിസിനസ്സ് ഉടമകളും.

Design Thinking and Innovation with AI in IIMK
ആർട്ടിഫിഷ്യൽ ഇ​ന്റലിജൻസ് സൗജന്യമായി പഠിക്കാം, ഐ സി ടി ആർ ഡി സ‍ർട്ടിഫിക്കറ്റ് നേടാം

തങ്ങളുടെ ക്ലയന്റുകൾക്ക് പരിവർത്തനാത്മക ഫലങ്ങൾ നൽകുന്നതിന് എഐ അധിഷ്ഠിത ഡിസൈൻ തിങ്കിങ് പ്രയോജനപ്പെടുത്തുന്നതിൽ താൽപ്പര്യമുള്ള ഇന്നൊവേഷൻ ആൻഡ് ഗ്രോത്ത് കൺസൾട്ടന്റുമാർ.

കോഴ്സ് കാലാവധി, യോഗ്യത

കോഴ്സ് സെപ്തംബർ 25 ന് ആരംഭിക്കും. 25 ആഴ്ചയാണ് കോഴ്സി​ന്റെ കാലാവധി. ഓൺലൈനായിട്ടായിരിക്കും കോഴ്സ് നടത്തുക. 24 മൊഡ്യൂളുകളായിട്ടാണ് കോഴ്സ്. മൂന്ന് വർഷ ഡി​ഗ്രി, ഡിപ്ലോമ എന്നിവയുള്ളവർക്ക് അപേക്ഷിക്കാം (10+2+3) എന്ന രീതിയിൽ പഠിച്ചവരായിരിക്കണം. 1,39,000 രൂപയാണ് കോഴ്സ് ഫീസ്.

Design Thinking and Innovation with AI in IIMK
കഥപറച്ചിലല്ല, സ്റ്റോറി ടെല്ലിങ്; കൽക്കട്ട ഐഐഎമ്മിൽ ഓൺലൈനായി സ്റ്റോറി ടെല്ലിങ് പഠിക്കാം

പഠന രീതി

ഐഐഎംകെ ഫാക്കൽറ്റി നടത്തുന്ന റെക്കോർഡ് ചെയ്ത വീഡിയോ ക്ലാസുകൾ

വ്യവസായ വിദഗ്ധരുടെ ജെൻ എഐ യെക്കുറിച്ചുള്ള തത്സമയ മാസ്റ്റർക്ലാസുകൾ

ക്യാപ്‌സ്റ്റോൺ പ്രോജക്റ്റും കേസ് സ്റ്റഡീസും ഉപയോഗിച്ചുള്ള പ്രായോഗിക പഠനം

അസൈൻമെന്റുകളും ക്വിസുകളും

ഡിസൈൻ തിങ്കിങ് ആൻഡ് ഇന്നൊവേഷനിൽ എഐയുടെയും ജനറേറ്റീവ് എഐയുമായി ബന്ധപ്പെടുത്തിയുള്ള വിശദമായ പഠനം.

വ്യവസായ വിദഗ്ധരുമായുള്ള തത്സമയ സെഷനുകൾ

Summary

Education News: The Professional Certificate Programme in Design Thinking and Innovation with AI, offered by the IIMK is a 25 weeks online course

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com