

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോട് (ഐഐഎംകെ) എം ബി എ എക്സിക്യൂട്ടീവ് പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാമിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. ജോലി ചെയ്യുന്ന പ്രഫഫഷണലുകൾക്കായി രൂപകൽപ്പന ചെയ്ത രണ്ട് വർഷത്തെ കോഴ്സാണിത്.
ജോലി ചെയ്യുന്ന എക്സിക്യൂട്ടീവുകൾക്കായി 2001-ൽ ഐഐഎംകെ ആവിഷ്ക്കരിച്ച മാനേജ്മെന്റ് വിദ്യാഭ്യാസ മാതൃകയാണ് എക്സിക്യൂട്ടീവ് മാനേജ്മെന്റ് വിദ്യാഭ്യാസ പരിപാടി (EMEP). ഇതിലൂടെയാണ് ഐഐഎംകെയുടെ എക്സിക്യൂട്ടീവ് വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് , ഏഷ്യാ പസഫിക് മേഖലയിൽ സിൻക്രണസ് ഇന്ററാക്ടീവ് ലേണിങ് മോഡ് (IL) വഴി മാനേജ്മെന്റ് വിദ്യാഭ്യാസത്തിന് ഐഐഎംകെ തുടക്കമിട്ടു. പങ്കെടുക്കുന്നവർക്ക് അവരുടെ താമസസ്ഥലം / ജോലിസ്ഥലം അടിസ്ഥാനമാക്കി ക്ലാസ് റൂം സെന്ററുകൾ തെരഞ്ഞെടുക്കാനുള്ള സൗകര്യം ഇതുവഴി ലഭിക്കും.
എക്സിക്യൂട്ടീവ് എജ്യൂക്കേഷൻ പ്രോഗ്രാമിലൂടെ , ജോലി ചെയ്യുന്ന പ്രൊഫഷണലുകൾക്കായി മാനേജ്മെന്റിൽ രണ്ട് വർഷത്തെ എക്സിക്യൂട്ടീവ് പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാം ഐഐ എം കെ നടത്തുന്നുണ്ട് ഐ ഐ എം കെയുടെ എക്സിക്യൂട്ടീവ് പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാമിന്റെ (ഇപിജിപി) 18-ാമത് ബാച്ചിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം.
750 മണിക്കൂറിലധികം ദൈർഘ്യമുള്ള കോഴ്സായാണ് ഇത് വിഭാവനം ചെയ്തിട്ടുള്ളത്. നിയമങ്ങൾക്ക് വിധേയമായി ഈ കോഴ്സിൽ ചേരുന്നവർക്ക് ഇടയ്ക്ക് കോഴ്സ് നിർത്തിയതിന് ശേഷം വീണ്ടും ചേർന്ന് പഠിച്ച് പൂർത്തിയാക്കാനുള്ള അവസരമുണ്ട്. ഐഐഎംകെയുടെ കോഴിക്കോട് കാമ്പസിൽ മൂന്ന് ഇൻ-ക്യാംപസ് മൊഡ്യൂളുകൾ ഉണ്ടാകും.ഐഐഎംകെ ലൈവ് ബിസിനസ് ഇൻകുബേറ്ററിലൂടെ സംരംഭക പിന്തുണ.
ഇന്ററാക്ടീവ് ലേണിങ് (IL) ഘടകമാണ് ഇപിജിപി (EPGP) യുടെ കാതൽ.ക്ലാസുകൾ പ്രവൃത്തി ദിവസങ്ങളിൽ വൈകുന്നേരങ്ങളിലും വാരാന്ത്യങ്ങളിലും ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.എക്സിക്യൂട്ടീവ് പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാമുകൾ ഒരു ഇന്ററാക്ടീവ് ലേണിങ് പ്ലാറ്റ്‌ഫോം വഴിയാണ് നൽകുന്നത്, പഠിതാക്കൾക്ക് അവരവരുടെ സ്ഥലങ്ങളിൽ ലഭ്യമായ നിയുക്ത ക്ലാസ് റൂം കേന്ദ്രങ്ങളിൽ നിന്ന് ക്ലാസുകളിൽ പങ്കെടുക്കാം.
ഫിനാൻസ്, അക്കൗണ്ടിങ്, സ്ട്രാറ്റജി, മാർക്കറ്റിങ്, ഓപ്പറേഷൻസ്, ഹ്യൂമൻ റിസോഴ്‌സസ് എന്നീ വിഷയങ്ങളും ഇന്റർനാഷണൽ ബിസിനസ്, ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ, കോർപ്പറേറ്റ് റെസ്‌പോൺസിബിലിറ്റി എന്നിവ ഉൾക്കൊള്ളുന്ന ഇലക്‌റ്റീവ് വിഷയങ്ങളും ഈ പ്രോഗ്രാമിന്റെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുന്നു.
ഐഐഎംകെ ഫാക്കൽറ്റിയുടെയും ബിസിനസ്സ് പ്രമുഖരുടെയും ക്ലാസുകൾ, കേസ് സ്റ്റഡികൾ, സിമുലേഷനുകൾ, ലൈവ് പ്രോജക്ടുകൾ, വ്യവസായ അവതരണങ്ങൾ എന്നിവ പഠനത്തിന്റെ ഭാഗമാണ്.
കഴിഞ്ഞ (17) ബാച്ചിൽ 26% സ്ത്രീകളായിരുന്നു വിദ്യാർത്ഥികൾ. ഇതിന് മുൻപ് നടന്ന മൂന്ന് ബാച്ചിൽ നിന്നുള്ള ഇരട്ടി പ്രാതിനിധ്യമായിരുന്നു ഇതെന്ന് ഐഐഎംകെ അറിയിച്ചു. ഇതുവരെ, 5,000-ത്തിലധികം പ്രൊഫഷണലുകൾ ഈ കോഴ്സ് പൂർത്തിയാക്കിയിട്ടുണ്ട്.
ഐടി, ഊർജ്ജം, പൊതുമേഖല, എയ്‌റോസ്‌പേസ്, വിദ്യാഭ്യാസം, കൺസൾട്ടിങ്, മാനുഫാക്ചറിങ്, എഫ്എംസിജി, ഓട്ടോമോട്ടീവ്, ബാങ്കിങ്, ഇൻഷുറൻസ്, ഇ-കൊമേഴ്‌സ്, ആരോഗ്യ സംരക്ഷണം എന്നിങ്ങനെയുള്ള മേഖലകളിൽ നിന്നുള്ള പ്രൊഫഷണലുകളെ ആണ് ഈ കോഴ്സിൽ കൂടുതൽ സാധ്യതകൾ കണ്ടെത്തുന്നത്.
ഓഗസ്റ്റ് 31 ആണ് കോഴ്സിന് അപേക്ഷിക്കേണ്ട അവസാന തിയ്യതി.
വിശദവിവരങ്ങൾക്ക് : https://iimk.ac.in/apps/Admission/EPGP/Register/registration
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates