

ഒരു വിഷയത്തെ കുറിച്ച് മികച്ചതും ലളിതവുമായ രീതിയിൽ വൈകാരികാംശവും അർത്ഥവും ഉൾക്കൊണ്ടുകൊണ്ട് ജീവനക്കാരെയും മറ്റുള്ളവരെയും പ്രചോദിപ്പിക്കാനും ബന്ധങ്ങൾ ഉറപ്പിക്കുന്നതിനും ഉള്ള രീതിയാണ് ലീഡർഷിപ്പ് സ്റ്റോറി ടെല്ലിങ് എന്നതിലൂടെ അർത്ഥമാക്കുന്നത്. പുതിയ കാലത്ത് വൈവിധ്യമാർന്ന രീതികളിലൂടെ ആശയപ്രകാശനം സാധ്യമാകുന്നതിനാൽ അതുമായി ബന്ധപ്പെട്ട സാധ്യതകൾ കൂടി നേതൃനിരയിലുള്ളവർ അറിയേണ്ടതുണ്ട്. ഇതുവഴി കൂടുതൽ മികച്ച ആശയവിനിമയവും ടീം ബിൽഡിങ്ങിനും സാധ്യമാകും. ഇതിനുള്ള ഉപാധിയാണ് സ്റ്റോറിടെല്ലിങ്. ഈ കഴിവ് ചിലർക്ക് ജന്മവാസനയായി തന്നെ ലഭിച്ചേക്കാം. ചിലർക്ക് അത് പഠിച്ചെടുക്കേണ്ടിവരും. രണ്ടായാലും പുതിയ കാലവും സാങ്കേതികവിദ്യയുമായൊക്കെ ഇതിനെ ഇഴചേർത്തെടുക്കുക എന്നത് നേതൃവിജയത്തിനുള്ള പ്രധാന ഘടകമായി ഇന്ന് കാണുന്നു.
ഇങ്ങനെ സ്റ്റോറി ടെല്ലിങ് ശൈലിയുടെ സാധ്യതകൾ ഉപയോഗിക്കാൻ ആഗ്രഹമുള്ളവർക്ക് അത് പഠിക്കാനായി കൽക്കട്ട ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സർട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നു. പുതിയ കാലത്ത് ബിസിനസ് അടക്കമുള്ള എല്ലാ മേഖലകൾക്കും പ്രയോജനകരമായി മാറുന്ന ഒന്നാണ് ലീഡർഷിപ്പ് സ്റ്റോറി ടെല്ലിങ്. മാസ്റ്ററിങ് സ്റ്റോറിടെല്ലിങ് ഫോർ ലീഡർഷിപ്പ് കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫ്ലുവൻസ് (MSLCI) എന്ന സർട്ടിഫിക്കറ്റ് പ്രോഗ്രാമാണ് ഐ ഐ എം കൽക്കട്ട വിഭാവനം ചെയ്തിട്ടുള്ളത്. ഇത് നിങ്ങൾക്ക് എവിടെയിരുന്നും സമയമനുസരിച്ച് പഠിക്കാം. കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
ഡാറ്റയും സംഖ്യകളും ഉപയോഗിച്ച് ഉപഭോക്താക്കളെയും സ്റ്റേക്ക് ഹോൾഡേഴ്സിനെയും ഒപ്പമുള്ളവരെയും കൂടുതൽ ആശയക്കുഴപ്പത്തിലാക്കാതെ കാര്യങ്ങൾ വിനിമയം ചെയ്യുന്നതിൽ സ്റ്റോറിടെല്ലിങ്ങിന് നിർണ്ണായക സ്വാധീനം ചെലുത്താനാകും. ഒപ്പമുള്ളവരെ ഒന്നിച്ചു നയിക്കാനും മുന്നോട്ടുകൊണ്ടുപോകാനും ഇതിലൂടെ സാധിക്കും.
ഐഐഎം കൽക്കട്ടയുടെ മാസ്റ്ററിങ് സ്റ്റോറിടെല്ലിങ് ഫോർ ലീഡർഷിപ്പ് കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫ്ലുവൻസ് കോഴ്സിലൂടെ സ്റ്റോറി ടെല്ലിങ്ങിലെ സാധ്യത തിരിച്ചറിയുന്നതിനും ബിസിനസ്സ് സന്ദർഭങ്ങളിൽ അത് ഫലപ്രദമായി പ്രയോഗിക്കുന്നതിനുമുള്ള ശ്രമമാണ് നടത്തുന്നത്.
ഓൺലൈനായാണ് ഈ കോഴ്സ് വിഭാവനം ചെയ്തിരിക്കുന്നത്. വ്യവസായ വിദഗ്ധരുമായുള്ള തത്സമയ സെഷനുകൾ, ഒരു ദിവസത്തെ നെറ്റ്‌വർക്കിങ് ഇവന്റ് എന്നിവ ഇതിലൂണ്ടാകും. പൊതുയിടങ്ങളിലെ പ്രഭാഷണങ്ങൾ, അവതരണങ്ങൾ എന്നിവയുടെ കാര്യത്തിൽ ശൈലി വളർത്തിയെടുക്കാനും എ ഐയുടെ സാധ്യതകൾ ഉപയോഗിച്ചുകൊണ്ട് ഇവയെ മെച്ചപ്പെടുത്താനുള്ള സാധ്യകളും പഠനത്തിന്റെ ഭാഗമാണ്. മാത്രമല്ല, കേൾവിക്കാരെ ആകർഷിക്കുന്നതും അവർ ഒരിക്കലും മറക്കാത്തതുമായ രീതിയിൽ തങ്ങളുടെ ആശയം പകർന്നു നൽകാൻ സഹായകമാകുന്ന രീതികൾ കോഴ്സിൽ ഉൾപ്പെടുന്നു.
പൊതുവിൽ ബിസിനസ് പ്രൊഫഷണലുകൾക്കായാണ് ഈ കോഴ്സ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. പ്രത്യേകിച്ച് മിഡ് ലെവൽ മുതൽ സീനിയർ ലെവൽ വരെയുള്ള മാനേജർമാർക്കായിരിക്കും ഈ കോഴ്സ് കൂടുതൽ സഹായകമാകുക. നേതൃപരമായ റോളുകളിലേക്ക് നീങ്ങാൻ ലക്ഷ്യമിടുന്നവർക്ക് ഈ കോഴ്സ് അനുയോജ്യമാകാം.
ഐഐഎം കൽക്കട്ട ഫാക്കൽറ്റിയുടെ റെക്കോർഡ് ചെയ്ത ക്ലാസുകൾ, വ്യവസായ മേഖലയുമായി നേരിട്ട് ബന്ധപ്പെട്ട വിഷയങ്ങളെ അധികരിച്ചുള്ള പഠനം, പ്രായോഗിക പ്രയോഗത്തിനായി ഫാക്കൽറ്റി ഗൈഡഡ് ക്യാപ്‌സ്റ്റോൺ പ്രോജക്റ്റ് എന്നിവ സംയോജിപ്പിക്കുന്ന വൈവിധ്യമാർന്ന പഠന രീതിയാണ് ഈ കോഴ്സിനുള്ളത്. കൂട്ടായ്മയിൽ അധിഷ്ഠിത പഠനം, നെറ്റ്‌വർക്കിങ്, സഹകരണം, ചർച്ചകൾ എന്നിവയിലൂടെ പഠനാനുഭവം കൂടുതൽ സമ്പന്നമാകുന്നു. കൂടാതെ ഐഐഎം കൽക്കട്ടയിൽ ഓൺലൈൻ സെഷനുകളുടെയും ഓപ്ഷണൽ ഏകദിന നെറ്റ്‌വർക്കിങ് പരിപാടിയുടെയും ഉൾപ്പെടുന്നു.
കോഴ്സ് കാലാവധി
സെപ്തംബർ 30 ന് ആരംഭിക്കുന്ന ഈ കോഴ്സ് 20 ആഴ്ച നീണ്ടു നിൽക്കും. സർട്ടിഫിക്കറ്റ് കോഴ്സാണ്.
ഫീസ്
1,50,000 രൂപയാണ് ഫീസ്.
യോഗ്യത
ബിരുദം അല്ലെങ്കിൽ ഡിപ്ലോമ (10+2+3)മാതൃകയിൽ പഠിച്ചവർക്ക് അപേക്ഷിക്കാം.
വിശദവിവരങ്ങൾക്ക്: https://www.iimcal.ac.in/
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates