ആർട്ടിഫിഷ്യൽ ഇ​ന്റലിജൻസ് സൗജന്യമായി പഠിക്കാം, ഐ സി ടി ആർ ഡി സ‍ർട്ടിഫിക്കറ്റ് നേടാം

വിദ്യാർത്ഥികൾക്കും ഉദ്യോ​ഗാർത്ഥികൾക്കും ജോലിയുള്ളവർക്കും ​അവരുടെ സമയവും സൗകര്യവും അനുസരിച്ച് പഠിക്കാനും പരീക്ഷയെഴുതാനും കഴിയുന്ന ഒരു കോഴ്സിനെ കുറിച്ച് അറിയാം.
ICTRD, Artificial Intelligence and Machine Learning course
Learn Artificial Intelligence and Machine Learning from ICTRD for free ICTRD
Updated on
2 min read

ലോകത്ത് അതിവേ​ഗം പുരോ​ഗമിച്ചു കൊണ്ടിരിക്കുന്ന നിർമ്മിത ബുദ്ധിയുടെയും മെഷീൻലേണിങ്ങി​ന്റെയും ലോകത്തേക്ക് കടക്കാൻ താൽപ്പര്യമുള്ളവർക്ക് ഒരു സന്തോഷ വാർത്തയാണ് ഇന്ത്യൻ കൗൺസിൽ ഫോർ ടെക്നിക്കൽ റിസർച്ച് ആൻഡ് ഡെവലപ്മെ​ന്റിൽ നിന്നുള്ളത്.

ഏത് ജോലിക്കും പഠനത്തിനുമൊക്കെ ഇപ്പോൾ നിർമ്മിതബുദ്ധിയും മെഷീൻലേണിങ്ങുമൊക്കെ ചെറുതും വലുതുമായ തോതിൽ ഉപയോ​ഗിച്ച് തുടങ്ങിയിട്ടുണ്ട്. എല്ലാരം​ഗത്തും ഈ മേഖലകളെ കുറിച്ച് അറിവുള്ളവരുടെ മൂല്യം കൂടുന്ന കാലമാണിത്.

അതുകൊണ്ടു തന്നെ അത്തരം കോഴ്സുകൾ പഠിക്കുന്നത് വിദ്യാർത്ഥികൾക്കും ഉദ്യോ​ഗാർത്ഥികൾക്കും ജോലിയുള്ളവർക്കും ​ഗുണകരമാണ്. അങ്ങനെ പഠിതാക്കളുടെ സമയവും സൗകര്യവും അനുസരിച്ച് പഠിക്കാനും പരീക്ഷയെഴുതാനും കഴിയുന്ന ഒരു കോഴ്സിനെ കുറിച്ച് അറിയാം.

ICTRD, Artificial Intelligence and Machine Learning course
കഥപറച്ചിലല്ല, സ്റ്റോറി ടെല്ലിങ്; കൽക്കട്ട ഐഐഎമ്മിൽ ഓൺലൈനായി സ്റ്റോറി ടെല്ലിങ് പഠിക്കാം

ഇന്ത്യൻ കൗൺസിൽ ഫോർ ടെക്നിക്കൽ റിസർച്ച് ആൻഡ് ഡെവലപ്മെ​ന്റിൽ, മെഷീൻ ലേണിങ്, ആർട്ടിഫിഷ്യൽ ഇ​ന്റലിജൻസ് എന്നിവയിൽ സമഗ്രമായ സൗജന്യ പരിശീലനം നൽകുന്നു, വിദ്യാർത്ഥികൾക്ക് അടിസ്ഥാനകാര്യങ്ങൾ മനസ്സിലാക്കാനും ഈ സാങ്കേതികവിദ്യകളെക്കുറിച്ച് അറിവ് നേടാനും സഹായിക്കുന്നതാണ് ഈ കോഴ്സ്.

കോഴ്സ് വിജയകരമായി പൂർത്തിയാക്കുമ്പോൾ, വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കേഷൻ ലഭിക്കും, ഇത് തൊഴിൽ മേഖലയിൽ ഉദ്യോ​ഗാർത്ഥികൾക്കും ജോലി ചെയ്യുന്നവർക്കും അവരുടെ മൂല്യം വർദ്ധിപ്പിക്കുന്നതിന് ​​​സഹായകമാകും. മെഷീൻ ലേണിങ്, എ ഐ (ML, AI) എന്നീ മേഖലകളിൽ കരിയറിനായി ശ്രമിക്കുന്നവർക്ക് സഹായകമാകുകയും ചെയ്യും ചെയ്യുന്നതാണ് ഈ കോഴ്സ്.

ഐ സി ടി ആർ ഡി (ICTRD) നടത്തുന്ന ഈ കോഴ്സ് സൗജന്യമായി പഠിക്കാം. മാത്രമല്ല, നിങ്ങൾ എവിടെയാണ് എന്നത് പ്രശ്നമല്ല. ഓൺലൈനിലാണ് പഠനം. അതിനാൽ തന്നെ വീട്ടിലിരുന്നോ വിദേശത്തുനിന്നോ പഠിക്കാൻ സാധിക്കും.

അതുകൊണ്ട് തന്നെ സൗകര്യപ്രദമായ രീതിയിൽ ആധുനിക സാങ്കേതികവിദ്യകളുമായി പരിചയപ്പെടാനും അവയെ തൊഴിൽ, പഠന മേഖലകളിൽ വിനിയോ​ഗിക്കുന്നതിന് പ്രാപ്തരാകാനും ഈ കോഴ്സ് വഴി സാധ്യമാകും. ഐസിടിആർഡിയുടെ മെഷീൻ ലേണിങ് & ആർട്ടിഫിഷ്യൽ ഇ​ന്റലിജൻസ് പ്രോഗ്രാം സർട്ടിഫിക്കേഷൻ പരീക്ഷയിലൂടെ AI, ML അൽഗോരിതങ്ങളിൽ പ്രാവീണ്യം നേടാനും ഇവ ഉപയോ​ഗിച്ച് പ്രവർത്തനക്ഷമത വർദ്ധിപ്പിക്കാനാകുമാകും.

ICTRD, Artificial Intelligence and Machine Learning course
ഇന്ത്യയിലെ ആദ്യത്തെ സംയുക്ത ഇ എംബിഎ കോഴ്സ് പഠിക്കാം, ഐ ഐ ടി ബോംബെയിലും വാഷിങ്ടൺ യൂണിവേഴ്സിറ്റിയിലുമായി

യോ​ഗ്യതയും ഫീസും

പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ യോ​ഗ്യത പൂർത്തിയാക്കിയ ആർക്കും ഈ പ്രോഗ്രാമിന് ചേരാനാകും. കോഴ്സിന് ഫീസ് ഇല്ല. എന്നാൽ, സ‍ർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി പരീക്ഷ എഴുതുന്നതിന് 1,400 രൂപ ഫീസ് നൽകണം.

എങ്ങനെ കോഴ്സിന് ചേരാം

ആർട്ടിഫിഷ്യൽ ഇ​ന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ് പ്രോഗ്രാം മാസ്റ്റേഴ്‌സ് കോഴ്‌സ് ആൻഡ് ഗ്ലോബൽ സർട്ടിഫിക്കേഷൻ പരീക്ഷയ്ക്ക് ഓൺലൈനായി എൻറോൾ ചെയ്യണം. റെക്കോ‍ർഡ് ചെയ്ത ക്ലാസുകളിലൂടെയായിരിക്കും. പഠനം. ഒരു തവണ ചേർന്നാൽ ആജീവനാന്ത അം​ഗത്വം ലഭിക്കും. എന്നാൽ, പരീക്ഷ ഒരുവർഷത്തിനുള്ളിൽ എഴുതി വിജയിക്കണം.

പരീക്ഷയും സർട്ടിഫിക്കറ്റും

ആർട്ടിഫിഷ്യൽ ഇ​ന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ് പ്രോഗ്രാം പഠിച്ച് വിദ്യാർത്ഥിയുടെ സൗകര്യത്തിനനുസരിച്ച് ഡാഷ്‌ബോർഡിൽ നിന്ന് പരീക്ഷ ഷെഡ്യൂൾ ചെയ്യാം, അതിന് ശേഷം എവിടെ നിന്നും പരീക്ഷ എഴുതാനും സാധിക്കും.

സർട്ടിഫിക്കറ്റ് ആദ്യം ഓൺലൈനായും പിന്നീട് ഹാർഡ് കോപ്പി തപാലിലും അയച്ചു നൽകും. ഇന്ത്യക്ക് പുറത്തേക്ക് തപാലിൽ ഹാർഡ് കോപ്പി അയച്ചു നൽകുന്നതല്ല എന്നും ഐ സി ടി ആർ ടി വ്യക്തമാക്കിയിട്ടുണ്ട്.

Summary

Education News: The ICTRD course is pre recorded with lifetime access, and the exam must be completed within one year.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com