ബിരുദമുള്ളവർക്ക് കേന്ദ്ര സായുധ സേനകളിൽ അസിസ്റ്റന്റ് കമാൻഡന്റ് ആകാം, 349 ഒഴിവുകൾ; സ്ത്രീകൾക്കും അപേക്ഷിക്കാം

ബിഎസ്എഫ്,സിആർപിഎഫ്,സിഐഎസ്എഫ്,എസ്എസ്ബി,ഐടിബിപി എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ ഉള്ളത്
Assistant Commandant recruitment 2026 notification for 349 CAPF vacancies including BSF, CRPF, CISF, SSB and ITBP
Assistant Commandant recruitment announced for 349 vacancies in Central Armed Police Forces including BSF and CRPF.File
Updated on
2 min read

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) കേന്ദ്ര സായുധ സേന (CAPF) കളിലെ അസിസ്റ്റന്റ് കമാൻഡന്റ് (ഗ്രൂപ്പ് എ) തസ്തികകളിലെ ഒഴിവു നികത്തുന്നതിനായി ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു. സ്ത്രീകൾക്കും പുരുഷന്മാർക്കും അസിസ്റ്റന്റ് കമാൻഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം

കേന്ദ്ര സായുധ സേന (CAPF) വിഭാഗങ്ങളായ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്എഫ് -BSF),സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സ് (സിആർപിഎഫ്-CRPF), സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്-CISF), ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി-ITBP), സശസ്ത്ര സീമ ബൽ (എസ്എസ്ബി-SSB) എന്നിവയിലെ ഒഴിവുകൾ നികത്തുന്നതിനാണ് അപേക്ഷ ക്ഷണിച്ചത്.

Assistant Commandant recruitment 2026 notification for 349 CAPF vacancies including BSF, CRPF, CISF, SSB and ITBP
സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു, ഫെബ്രുവരി 21 മുതൽ അപേക്ഷിക്കാം; മികച്ച വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ് അക്കാദമി സ്കോളർഷിപ്പ് ലഭിക്കും

അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. മാർച്ച് 12 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

തെരഞ്ഞെടുപ്പിനായി എഴുത്ത് പരീക്ഷയും ശാരീരികക്ഷമതാ പരിശോധനയും ഉണ്ടാകും. രാജ്യത്തൊട്ടാകെ 57 കേന്ദ്രങ്ങളിൽ എഴുത്ത് പരീക്ഷ നടക്കും. തിരുവനന്തപുരം ആണ് കേരളത്തിലെ പരീക്ഷാ കേന്ദ്രം.

പരീക്ഷ ഒറ്റ ദിവസമായി നടത്തും. രണ്ട് പേപ്പറുകളാകും പരീക്ഷയ്ക്ക് ഉള്ളത്. രാവിലെ മുതൽ വൈകുന്നരം വരെ ആകും പരീക്ഷ നടത്തുക. രാവിലെ ഒന്നാം പേപ്പറും ഉച്ചയ്ക്ക് ശേഷം രണ്ടാം പേപ്പറും പരീക്ഷ നടത്തും. രാവിലെ രണ്ട് മണിക്കൂർ പരീക്ഷയും ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കൂറുമായി അഞ്ച് മണിക്കൂർ ആണ് പരീക്ഷാ സമയം.

Assistant Commandant recruitment 2026 notification for 349 CAPF vacancies including BSF, CRPF, CISF, SSB and ITBP
സൗത്ത് ഇന്ത്യൻ ബാങ്കിൽ ജൂനിയർ ഓഫീസർ/ ബിസിനസ് പ്രമോഷൻ ഓഫീസർ ഒഴിവുകൾ, ബിരുദധാരികൾക്ക് അവസരം

ഫോഴ്സ്, ഒഴിവുകളുടെ എണ്ണം, യോഗ്യത എന്നിവ

തസ്തികയുടെ പേര് അസിസ്റ്റന്റ് കമാൻഡന്റ്സ് (ഗ്രൂപ്പ് എ)

ഒഴിവുള്ള കേന്ദ്ര സായുധ പൊലീസ് സേനാ വിഭാഗങ്ങൾ : ബിഎസ്എഫ്, സിആർപിഎഫ്, സിഐഎസ്എഫ്, ഐടിബിപി, എസ്എസ്ബി

ആകെ ഒഴിവുകളുടെ എണ്ണം: 349

ഫോഴ്‌സി​ന്റെ പേരും ഒഴിവുകളുടെ എണ്ണവും

1 ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്എഫ്): 108

2 സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സ് (സിആർപിഎഫ്) :106

3 സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്) : 70

4 സശസ്ത്ര സീമ ബൽ (എസ്എസ്ബി): 53

5 ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി) :12

മൊത്തം ഒഴിവുകളുടെ 10% വിമുക്തഭടന്മാർക്ക് വേണ്ടി സംവരണം ചെയ്തിരിക്കുന്നു.

യോഗ്യത: അംഗീകൃത സർവകലാശാലകളിൽ നിന്നുള്ള ബിരുദം

Assistant Commandant recruitment 2026 notification for 349 CAPF vacancies including BSF, CRPF, CISF, SSB and ITBP
ആർബിഐയിൽ ലീഗൽ ഓഫീസർ,മാനേജർ, അസിസ്റ്റന്റ് മാനേജർ തസ്തികകളിൽ ഒഴിവുകൾ, ഫെബ്രുവരി 26 വരെ ഓൺലൈനായി അപേക്ഷിക്കാം

പ്രായപരിധി,അപേക്ഷാ ഫീസ്, അപേക്ഷിക്കാനുള്ള ലിങ്ക്,പരീക്ഷാ തീയതിയും സമയവും

പ്രായപരിധി: 20 മുതൽ 25 വയസ്സ് വരെ (01-08-2026 അടിസ്ഥാനനമാക്കി)

എസ്‌സി/എസ്ടി വിഭാഗത്തിൽപ്പെട്ട അപേക്ഷകർക്ക് അഞ്ച് വർഷം വരെയും ഒബിസി വിഭാഗത്തിൽപ്പെട്ടവർക്ക് മൂന്ന് വർഷം വരെയും സിവിൽ കേന്ദ്ര സർക്കാർ ജീവനക്കാർ/വിമുക്തഭടന്മാർ എന്നീവിഭാഗങ്ങളിൽ നിന്നുള്ളവർക്ക് അഞ്ച് വർഷം വരെയും ഇളവ് അനുവദിക്കും.

അപേക്ഷാ ഫീസ്

ജനറൽ/ഒബിസി/ഇഡബ്ല്യുഎസ് 200 രൂപ അപേക്ഷ സമർപ്പിക്കുമ്പോൾ ഓൺലൈനായി ഒടുക്കണം

സ്ത്രീകൾ / എസ്‌സി / എസ്ടി എന്നിവർക്ക് അപേക്ഷാ ഫീസ് ബാധകമല്ല.

ഓൺലൈൻ അപേക്ഷയുടെ അവസാന തീയതി:മാർച്ച് 12 വൈകുന്നേരം ആറ് മണിവരെ (12/03/2026)

അപേക്ഷിക്കാനുള്ള ലിങ്ക് ഇവിടെ കാണാം

എഴുത്ത് പരീക്ഷയുടെ തീയതി : 2026 ജൂലൈ 19

പരീക്ഷാ സമയം : പേപ്പർ-I രാവിലെ 10:00 മുതൽ ഉച്ചയ്ക്ക് 12:00 വരെ

പരീക്ഷാ സമയം : പേപ്പർ-II ഉച്ചയ്ക്ക് രണ്ട് മണി മുതൽ വൈകുന്നേരം അഞ്ച് വരെ

വിജ്ഞാപനം വിശദമായി ഇവിടെ വായിക്കാം

Summary

Job Alert: Apply for 349 Assistant Commandant posts in Central Armed Police Forces (CAPFs ) including BSF, CRPF, CISF, SSB and ITBP. Graduates, including women candidates, can apply.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com