

ഉത്തർപ്രദേശിലെ വാരാണസിയിലുള്ള ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി (BHU) 2025-26 വർഷത്തെ പി എച്ച് ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അഗ്രിക്കൾച്ചർ സയൻസസ്, ആർട്സ്, ആയുർവേദ തുടങ്ങിയ വിഷയങ്ങളിൽ സീറ്റുകൾ ഒഴിവുണ്ട്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 16.
ഒഴിവുകൾ
അഗ്രിക്കൾച്ചർ സയൻസസ്
ആർട്സ്
ആയുർവേദം
കൊമേഴ്സ്
ഡെന്റൽ സയൻസ്
വിദ്യാഭ്യാസം
എൻവയോൺമെന്റ് & സസ്റ്റൈനബിൾ ഡെവലപ്മെന്റ്
നിയമം
മാനേജ്മെന്റ് സ്റ്റഡീസ്
മെഡിസിൻ
സയൻസ്
പെർഫോമിംഗ് ആർട്സ്
സോഷ്യൽ സയൻസ്
സംസ്കൃത് വിദ്യ ധർമ വിജ്ഞാൻ
വെറ്റിനറി & അനിമൽ സയൻസ്
വിഷ്വൽ ആർട്സ്
ഓരോ സബ്ജെക്റ്റിലെയും ഒഴിവുകളുടെ എണ്ണം പരിശോധിക്കാൻ പ്രോസ്പെക്റ്റ് സന്ദർശിക്കുക. നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (NET), ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പ് (JRF) എന്നി യോഗ്യതയുള്ളവർക്ക് അപേക്ഷകൾ സമർപ്പിക്കാം. ഈ യോഗ്യതകൾ ഇല്ലത്തവർക്ക് നേരിട്ട് അപേക്ഷകൾ സമർപ്പിക്കാനും അവസരമുണ്ട്. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാകും അന്തിമ തെരഞ്ഞെടുപ്പ് നടത്തുക. കൂടുതൽ വിവരങ്ങൾക്കായി https://www.bhu.ac.in/Site/Home സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates