JEE Main 2026:പരീക്ഷയിൽ കാൽക്കുലേറ്റർ ഉപയോഗിക്കാമോ? ആശയക്കുഴപ്പം പരിഹരിച്ച് നാഷണൽ ടെസ്റ്റിങ് ഏജൻസി

ജെഇഇ മെയിൻ 2026 ൽ കാൽക്കുലേറ്റർ ഉപയോഗിക്കാൻ സാധിക്കുമോ എന്നൊരു ആശയക്കുഴപ്പം പടർന്നിരുന്നു. ഇക്കാര്യത്തിൽ വ്യക്തത വരുത്തി നാഷണൽ ടെസ്റ്റിങ് ഏജൻസി വിജ്ഞാപനം പുതുക്കി പുറപ്പെടുവിച്ചു.
JEE Main 2026
Can a calculator be used in the JEE Main 2026? National Testing Agency (NTA)clears up confusionAI image Gemini
Updated on
2 min read

ജെഇഇ മെയിൻ 2026 പരീക്ഷയിൽ കാൽക്കുലേറ്ററുകൾ ഉപയോഗിക്കാനാകുമോ എന്ന സംശയം കഴിഞ്ഞ ദിവസം പരീക്ഷാർത്ഥികൾക്കിടയിൽ ഉയർന്നിരുന്നു. ജെഇഇ പരീക്ഷ നടത്തുന്ന നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ ആദ്യവിജ്ഞാപനവുമായി ബന്ധപ്പെട്ടാണ് ഈ ആശയക്കുഴപ്പം ഉടലെടുത്തത്.

പ്രാഥമിക ഇൻഫർമേഷൻ ബുള്ളറ്റിനിൽ "ഓൺ-സ്ക്രീൻ കാൽക്കുലേറ്റർ" എന്ന പരാമർശം മൂലമാണ് ആശയക്കുഴപ്പം ഉണ്ടായത്

JEE Main 2026
JEE Main 2026 : പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു, ഒക്ടോബറിൽ അപേക്ഷ സ്വീകരിച്ചു തുടങ്ങും; എൻടിഎ അറിയിപ്പ്

കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽ സാധാരണ കാൽക്കുലേറ്ററോ സയ​ന്റിഫിക്ക് കാൽക്കുലേറ്ററോ വെർച്വൽ കാൽക്കുലേറ്റോ പോലെ ഒന്നും അനുവദിക്കില്ലെന്ന് വിശദീകരണ വിജ്ഞാപനത്തിൽ പറയുന്നു.

കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽ ഭൗതികമോ ശാസ്ത്രീയമോ വെർച്വലോ ആയ ഒരു കാൽക്കുലേറ്ററും അനുവദിക്കില്ലെന്ന് നോട്ടീസിലൂടെ പുറപ്പെടുവിച്ച വിശദീകരണത്തിൽ വ്യക്തമായി പറയുന്നു.

എൻ‌ടി‌എ ജെ‌ഇ‌ഇ മെയിൻ 2026 ഇൻഫർമേഷൻ ബുള്ളറ്റിൻ പുറത്തിറക്കിയതിന് ശേഷമാണ് അവ്യക്തത ഉടലെടുത്തത്. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (സി‌ബി‌ടി) സമയത്ത് അടിസ്ഥാന ഗണിത പ്രവർത്തനങ്ങൾക്കായി ഉദ്യോഗാർത്ഥികൾക്ക് "ഓൺ-സ്ക്രീൻ സ്റ്റാൻഡേർഡ് കാൽക്കുലേറ്റർ" നൽകുമെന്ന് രേഖയിൽ പറഞ്ഞിരുന്നു.

JEE Main 2026
JEE Main 2026: ആധാർ അപ്‌ഡേറ്റ് ചെയ്യണമെന്ന് എൻ‌ടി‌എ

എന്നാൽ, ഇതുവരെ ജെ ഇ ഇ മെയിൻ പരീക്ഷ നടത്തി വന്നിരുന്ന രീതിക്ക് വിരുദ്ധമായിരുന്നു ഈ പരാമർശം, ഇത് വിദ്യാർത്ഥികൾക്ക് ആശയക്കുഴപ്പമുണ്ടാക്കി. പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള ദിവസം ആരംഭിച്ചതിനൊപ്പമാണ് ഈ ആശയക്കുഴപ്പവും ഉടലെടുത്തത്. ഇതേതുടർന്ന് കഴിഞ്ഞ ദിവസം രാത്രി വൈകി ഇക്കാര്യം സംബന്ധിച്ച് എൻടിഎ തീരുമാനം വ്യക്തമാക്കിയത്.

ഇത് ടൈപ്പിങ് പിഴവാണെന്ന് കാണിച്ച് അവർ വിശദീകരണക്കുറിപ്പ് പ്രസിദ്ധീകരിച്ചു.

എൻടിഎ യുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്‌തിരിക്കുന്ന "കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് (CBT)" എന്നതിനെക്കുറിച്ചുള്ള ജെഇഇ മെയിൻ – 2026-നുള്ള ഇൻഫർമേഷൻ ബുള്ളറ്റിനിലെ അനുബന്ധം-VIII-ൽ, കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് (CBT) സമയത്ത് ഒരു ഓൺസ്‌ക്രീൻ സ്റ്റാൻഡേർഡ് കാൽക്കുലേറ്റർ ലഭ്യമാകുമെന്ന് പരാമർശിച്ചിട്ടുണ്ട്. എന്നാൽ, ഈ സവിശേഷത ജനറിക് ടെസ്റ്റ് നടത്തൽ പ്ലാറ്റ്‌ഫോമിന്റെ ഭാഗമാണ്, ഇത് എൻടിഎ നടത്തുന്ന ജെ ഇി മെയിൻ പരീക്ഷയ്ക്ക് ബാധകമല്ല, കാരണം ഈ പരീക്ഷയിൽ ഏതെങ്കിലും രൂപത്തിലുള്ള കാൽക്കുലേറ്ററുകളുടെ ഉപയോഗം അനുവദനീയമല്ല. എന്ന് എൻടിയുടെ വിശീദകരണത്തിൽ പറയുന്നു.

വിശദീകരണം സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

JEE Main 2026
മാനേജർ പോസ്റ്റിൽ പണിയെടുക്കാൻ താല്പര്യമില്ല; ബോസ് കളിക്ക് വേറെ ആളെ നോക്കിക്കോളൂ, ജെൻ സി തലമുറ കൂളാണ്

ജെഇഇ (മെയിൻ) 2026-ന്റെ ഇൻഫർമേഷൻ ബുള്ളറ്റിനിലെ ടൈപ്പോഗ്രാഫിക് പിശകിനും പരീക്ഷാർത്ഥികൾക്കുണ്ടായ അസൗകര്യത്തിനും എൻ‌ടി‌എ ഖേദം പ്രകടിപ്പിച്ചു.

നാഷണൽ ടെസ്റ്റിങ് ഏജൻസി (NTA) ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (മെയിൻ) -2026 രണ്ട് സെഷനുകളിലായി നടത്തും - സെഷൻ I 2026 ജനുവരിയിലും സെഷൻ II 2026 ഏപ്രിലിലുമാണ് നടത്തുന്നത്.

ജെ ഇ ഇമെയിൻ - 2026, സെഷൻ I ഓൺലൈൻ അപേക്ഷാ ഫോം 2025 ഒക്ടോബർ 31-ന് എൻടിഎ (NTA) വെബ്സൈറ്റിൽ ലഭ്യമാണ്, വിദ്യാർത്ഥികൾക്ക് നവംബർ 27 വരെ സെഷൻ 1-നുള്ള അപേക്ഷകൾ സമർപ്പിക്കാം.

വെബ്സൈറ്റ് : https://jeemain.nta.nic.in/

Summary

Education News: The National Testing Agency (NTA) has officially clarified that the use of calculators will be strictly prohibited in the JEE Main 2026 examination.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com