JEE Main 2026 : പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു, ഒക്ടോബറിൽ അപേക്ഷ സ്വീകരിച്ചു തുടങ്ങും; എൻടിഎ അറിയിപ്പ്
നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെഇഇ മെയിൻ- JEE Main 2026) സെഷൻ ഒന്ന്- 2026 ജനുവരി 21 മുതൽ 30 വരെ നടത്തും. സെഷൻ രണ്ട് 2026- പരീക്ഷ 2026 ഏപ്രിൽ ഒന്ന് മുതൽ 10 വരെ നടക്കും.
സെഷൻ ഒന്ന് പരീക്ഷയ്ക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ പ്രക്രിയ 2025 ഒക്ടോബർ മുതൽ ആരംഭിക്കുമെന്നാണ് എൻടിഎ അറിയിച്ചിട്ടുള്ളത്. സെഷൻ രണ്ടിനുള്ളത് 2026 ജനുവരി അവസാന വാരം മുതൽ നടത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
അപേക്ഷ സ്വീകരിക്കുന്നത് എന്ന് മുതൽ ആരംഭിക്കുമെന്ന തിനെ കുറിച്ച് കൃത്യമായ തീയതി എൻടിഎ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇത് പ്രഖ്യാപിച്ചു കഴിഞ്ഞാൽ, ജെഇഇ മെയിൻ 2026 പരീക്ഷാർത്ഥികൾക്ക് jeemain.nta.ac.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാൻ കഴിയും.
എൻഐടികൾ, ഐഐഐടികൾ, മറ്റ് കേന്ദ്ര ധനസഹായമുള്ള സ്ഥാപനങ്ങൾ (സിഎഫ്ടിഐകൾ) എന്നിവയിലെ എൻജിനിയറിങ് ബിരുദ (ബിടെക്/ ബിഇ) പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായാണ് ജെഇഇ നടത്തുന്നത്.
എൻ ടി എ അടുത്തിടെ പുറത്തിറക്കിയ ഔദ്യോഗിക വിജ്ഞാപനത്തിൽ, അപേക്ഷാ ഫോം പൂരിപ്പിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പ്രഖ്യാപിച്ചിരുന്നു. " ആധാർ പ്രാമാണീകരണം വഴി യുഐഡിഎഐ (UIDAI)-യിൽ നിന്ന് പേര്, ജനനത്തീയതി , ഫോട്ടോഗ്രാഫ്, വിലാസം എന്നിവ ലഭിക്കും. അച്ഛൻ/അമ്മ/രക്ഷിതാവിന്റെ പേര് തുടങ്ങിയ വിശദാംശങ്ങൾ പരീക്ഷാർത്ഥികൾ ഓൺലൈൻ അപേക്ഷാ ഫോമിൽ പ്രത്യേകം പൂരിപ്പിക്കേണ്ടതുണ്ട്" എന്ന് എൻടിഎ അറിയിച്ചു.
ആധാർ കാർഡിലും പത്താം ക്ലാസ് വിദ്യാഭ്യാസ സർട്ടിഫിക്കറ്റിലും/മാർക്ക് ഷീറ്റിലും പേരിൽ എന്തെങ്കിലും വ്യത്യാസം ഉണ്ടെങ്കിൽ, ഓൺലൈൻ അപേക്ഷ ഘട്ടത്തിൽ ഈ പ്രശ്നം മറികടക്കാൻ ഒരു ഓപ്ഷൻ നൽകുമെന്ന് എൻടിഎ അറിയിച്ചിട്ടുണ്ട്.
ജെഇഇ (മെയിൻ) പേപ്പർ 1 യോഗ്യത നേടുന്ന പരീക്ഷാർത്ഥികൾക്ക് ഐഐടികളിലേക്കുള്ള പ്രവേശനത്തിനായി നടത്തുന്ന ജെഇഇ (അഡ്വാൻസ്ഡ്) പരീക്ഷ എഴുതാൻ അർഹതയുണ്ടായിരിക്കും.
ജെഇഇ (JEE Main) മെയിൻ 2026 പരീക്ഷയ്ക്ക് എങ്ങനെ അപേക്ഷിക്കാം?
*എൻടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റ് jeemain.nta.nic.in.സന്ദർശിക്കുക
* ഹോംപേജിൽ, "കാൻഡിഡേറ്റ് ആക്ടിവിറ്റി" എന്നതിന് കീഴിലുള്ള "പുതിയ രജിസ്ട്രേഷൻ" എന്നതിൽ ക്ലിക്ക് ചെയ്യുക.
* ആവശ്യമായ ലോഗിൻ ക്രെഡൻഷ്യലുകൾ നൽകി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യുക.
എൻ ടി എയുടെ ഔദ്യോഗിക അറിയിപ്പ് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ജെഇഇ മെയിൻ എഴുതുന്നവരുടെ സൗകര്യാർത്ഥം, ഇന്ത്യയിലുടനീളം പരീക്ഷാ നഗരങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള പദ്ധതി എൻടിഎ പ്രഖ്യാപിച്ചു. പരീക്ഷാർത്ഥികൾക്ക് പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിച്ചേരാനുള്ള സൗകര്യം ഉറപ്പാക്കുക എന്നത് ലക്ഷ്യമിട്ടാണ് ഇത് വർദ്ധിപ്പിക്കുന്നത്.
പിഡബ്ല്യുഡി/പിഡബ്ല്യുബിഡി പരീക്ഷാർത്ഥികളെ പിന്തുണയ്ക്കുന്നതിനായി പ്രത്യേക വ്യവസ്ഥകൾ നടപ്പിലാക്കുമെന്നും ഏജൻസി വ്യക്തമാക്കിയിട്ടുണ്ട്.
Education News: The National Testing Agency (NTA) will conduct the Joint Entrance Examination (JEE Main 2026) Session 1 from January 21-30, 2026. The examination for Session 2 will be held from April 1-10, 2026.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

